സ്പിരിച്വല്‍

ലണ്ടന്‍ സെന്റ് ജോസഫ് ക്നാനായ മിഷന്‍ ഉല്‍ഘാടനം വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ നിര്‍വഹിച്ചു

ലണ്ടന്‍ : ലണ്ടനിലെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇരുന്നുറോളം ക്നാനായ കുടുംബങ്ങളെ കോര്‍ത്തിണക്കി രൂപീകരിച്ചിരിക്കുന്ന തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള സെന്റ് ജോസഫ് ക്നാനായ മിഷന്റെ ഔദ്യോഗിക ഉല്‍ഘാടനം സീറോ മലബാര്‍ ഗേറ്റ് ബ്രിട്ടണ്‍ രുപതാ വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ ഞായറാഴ്ച നിര്‍വഹിച്ചു

മിഷന്‍ ഡയറക്ടര്‍ ഫാ ജോഷി കൂട്ടുങ്കല്‍ LKCA പ്രിസിഡന്റ് ബെന്നി കൊല്ലിയില്‍, യുകെകെസിഎ പ്രതിനിധി ലുബി മാത്യൂസ് വിമന്‍സ് ഫോറം പ്രതിനിധി ലിസി റ്റോമി , തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ മാത്യു വില്ലൂത്തറ , കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കെന്റ് ക്നാനായ മിഷന്‍ ചാപ്ലയിന്‍ ഫാ ജീബിന്‍ പാറയടിയുടെ ഡിഗ്രി വായിച്ചതിനേ തുടര്‍ന്ന് ഫാ സജി മലയില്‍ പുത്തന്‍പുര തിരിതെളിച്ചു മിഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്ക് വികാരി ജനറാള്‍ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ മുഖ്യ കാര്‍മ്മികനും ഫാ ജോഷി കൂട്ടുങ്കല്‍, ഫാ ജിബിന്‍ പാറടി എന്നിവര്‍ സഹ കാര്‍മ്മികരും ആയിരുന്നു. കൈക്കാരന്‍ ജോര്‍ജ് പാര്‍ട്ടിയല്ല നന്ദിയോടെ പരിപാടികള്‍ അവസാനിച്ചു.

പരിപാടികളുടെ വിജയത്തിനായി ട്രസ്റ്റിമാരായ ജോര്‍ജ് പാറ്റിയാല്‍, സജി ഉതുപ്പ് കൊപ്പഴയില്‍ , ജോബി ജോസഫ് ചരളയില്‍ , സണ്‍ഡേ സ്കൂള്‍ ഹെഡ് ടീച്ചര്‍ മേബിള്‍ അനു എന്നിവര്‍ നേതൃത്വം നല്‍കി .

 • നാല്‍പ്പതാം വെള്ളിയാഴ്ചയായ ഏപ്രില്‍ 3ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഉപവാസ ദിനം
 • അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ പ്രത്യേക ഉപവാസം
 • കൊറോണ പരത്തുന്ന മഹാമാരിയില്‍ പാപ്പയോടൊത്തു പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ ഓണ്‍ലൈനില്‍ വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സൗകര്യം
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രതിമാസ സത്സംഗം മാറ്റിവെച്ചു
 • സമ്പൂര്‍ണ ബൈബിളിലൂടെ ഒരു വര്‍ഷം; അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ പ്രത്യേക മിഷന്‍ നൂറാം ദിവസത്തിലേക്ക്
 • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് പകരം ലൈവ് സ്ട്രീമിങ്, ടീനേജുകാര്‍ക്കും പ്രത്യേക ഓണ്‍ലൈന്‍ ശുശ്രൂഷ
 • ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുക: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സുവിശേഷവല്‍ക്കരണ പരിശീലനപരിപാടിക്ക് തുടക്കമായി
 • എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് 'മരിയന്‍ സംഗീത മത്സരം' സംഘടിപ്പിക്കുന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway