ചരമം

ചങ്ങനാശേരി സ്വദേശി ഇറ്റലിയില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ , പനി ബാധിച്ചിരുന്നെന്നു ബന്ധുക്കള്‍

ചങ്ങനാശേരി: ചങ്ങനാശേരി സ്വദേശിയെ ഇറ്റലിയിലെ താമസസ്ഥലത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കൊടിത്താനം കടമാഞ്ചിറ മാറാട്ടുകുളം പരേതരായ എം.ജെ. കുര്യാക്കോസിന്റെ (കുറുവച്ചന്‍) മകന്‍ ജോജി (57)മരിച്ചതായാണു ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്‌. ഇറ്റലിയിലെ മിലാനിലെ സ്വകാര്യ കമ്പനിയില്‍ 15 വര്‍ഷമായി ജോലി നോക്കി വരികയായിരുന്ന ജോജി. പനി ബാധിച്ചു വീട്ടിലിരിക്കുകയാണെന്നു ഇയാള്‍ ബന്ധുക്കളോടു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്നലെ ഉച്ചയോടെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണു നാട്ടില്‍ ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.

കഴിഞ്ഞ ഓഗസ്റ്റ് 18-ന് മാതാവ് തങ്കമ്മയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിയിരുന്നു. അഞ്ച് ദിവസത്തിനുശേഷം തിരികെ പോയി.

ഇന്ത്യന്‍ ഒളിമ്പിക്‌സ്‌ താരം സെബാസ്‌റ്റ്യന്‍ സേവ്യറിന്റെ സഹോദരി എടത്വാ മണമേല്‍ പരേതയായ ജസമ്മയാണ്‌ ഭാര്യ. മക്കള്‍: കുര്യാക്കോസ് (ജര്‍മനി), സേവ്യര്‍ (എന്‍ജിനിയറിങ് വിദ്യാര്‍ഥി ചെന്നൈ). നിലവിലെ സാഹചര്യത്തില്‍ സംസ്‌കാരം ഇറ്റലിയിലാകും നടത്തുക. മരണം ഇറ്റലിയായതിനാല്‍ കോവിഡ്‌ ബാധിച്ചാണു മരണമെന്നു അഭ്യൂഹമുയര്‍ന്നെങ്കിലും ഇത്തരത്തില്‍ വിവരമൊന്നും ലഭിച്ചില്ലെന്നു ബന്ധുക്കളും ജില്ലാ ഭരണകൂടവും അറിയിച്ചു.

 • ന്യൂജഴ്സിയില്‍ തിരുവല്ല സ്വദേശി മരിച്ചു; കോവിഡല്ലെന്നു ബന്ധുക്കള്‍
 • സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു
 • വിവാഹം കഴിഞ്ഞു മടങ്ങിയ കണ്ണൂര്‍ സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു
 • കോവിഡ് ബാധിച്ച്​ യുകെയില്‍ മ​ല​യാ​ളി ഡോ​ക്ടറും കന്യാസ്ത്രീയും മരിച്ചു
 • ഹാരോവില്‍ മരിച്ച റിജോ അബ്രഹാമിന്റെ സംസ്‌കാരം നാളെ; കോവിഡ് നിയന്ത്രണം മൂലം നാട്ടില്‍ എത്തിക്കാനായില്ല
 • ഒമാനില്‍ മലയാളി യുവാവ് വെട്ടേറ്റ് മരിച്ചു,​ പാകിസ്ഥാന്‍ സ്വദേശി കസ്റ്റഡിയില്‍
 • പാലക്കാട് ജില്ലാ ജയിലില്‍ സാനിറ്റൈസര്‍ കഴിച്ച് റിമാന്‍ഡ് പ്രതി മരിച്ചു
 • നിര്‍മാതാവ് വി കെ മോഹനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
 • കഴക്കൂട്ടത്ത് മൂന്നംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി
 • വിടവാങ്ങിയ ക്രോയിഡോണ്‍ മലയാളി സിജിയ്ക്ക് അന്ത്യാഞ്ജലി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway