സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ ഓണ്‍ലൈനില്‍ വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സൗകര്യം

പ്രെസ്റ്റന്‍ : കോവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനും ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി ദേവാലയങ്ങളില്‍ പൊതു കുര്‍ബാനകള്‍ നിര്‍ത്തലാക്കപ്പെട്ട സാഹചര്യത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. രൂപതാകേന്ദ്രമായ പ്രെസ്റ്റന്‍ കത്തീഡ്രലില്‍ വച്ചായിരിക്കും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ സഭാവിശ്വാസികള്‍ ഏവര്‍ക്കും തങ്ങളുടെ സ്ഥലങ്ങളില്‍ ആയിരുന്നുകൊണ്ട് വിശുദ്ധകുര്‍ബാനയില്‍ പങ്കുകൊള്ളാവുന്ന രീതിയിലാണ് ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം ക്രമീകരിച്ചിരിക്കുന്നത്.

തുടര്‍ന്നും സഭയുടെ മറ്റു ആത്മീയ തിരുക്കര്‍മ്മങ്ങളും മീഡിയ വഴി വിശ്വാസസമൂഹത്തിലേക്ക് എത്തിക്കുവാനുള്ള സംവിധാനങ്ങള്‍ ചെയ്യുമെന്ന് രൂപതാ മീഡിയ കമ്മീഷന്‍ അറിയിച്ചു. വിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്തും ആത്മീയ നവീകരണം പ്രാപിച്ചും ഈ കാലഘട്ടത്തിന്റെ എല്ലാ പ്രതിസന്ധികളില്‍ നിന്നും ദൈവതിരുസന്നിധിയില്‍ നിന്നും പരിഹാരം കണ്ടെത്താനും ദൈവജനം ശ്രമിക്കണമെന്നും കമ്മീഷന്‍ ഓര്‍മ്മപ്പെടുത്തി.

രൂപതയുടെ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ വി.കുര്‍ബാനയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കുവാന്‍ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
www.youtube.com/csmegb

www.facebook.com/csmegb

 • സ്വാന്‍സിയില്‍ കോവിഡ് ബാധിച്ചു നിര്യാതയായ സിസ്റ്റര്‍ സിയെന്നക്കു ആദരാജ്ഞലി
 • നാല്‍പ്പതാം വെള്ളിയാഴ്ചയായ ഏപ്രില്‍ 3ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഉപവാസ ദിനം
 • അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ പ്രത്യേക ഉപവാസം
 • കൊറോണ പരത്തുന്ന മഹാമാരിയില്‍ പാപ്പയോടൊത്തു പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം
 • ലണ്ടന്‍ സെന്റ് ജോസഫ് ക്നാനായ മിഷന്‍ ഉല്‍ഘാടനം വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ നിര്‍വഹിച്ചു
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രതിമാസ സത്സംഗം മാറ്റിവെച്ചു
 • സമ്പൂര്‍ണ ബൈബിളിലൂടെ ഒരു വര്‍ഷം; അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ പ്രത്യേക മിഷന്‍ നൂറാം ദിവസത്തിലേക്ക്
 • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് പകരം ലൈവ് സ്ട്രീമിങ്, ടീനേജുകാര്‍ക്കും പ്രത്യേക ഓണ്‍ലൈന്‍ ശുശ്രൂഷ
 • ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുക: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സുവിശേഷവല്‍ക്കരണ പരിശീലനപരിപാടിക്ക് തുടക്കമായി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway