വിദേശം

23 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ച പീഡനവീരന്‍ ഹാര്‍വി വെയ്ന്‍സ്റ്റണ് കൊറോണ

ന്യൂയോര്‍ക്ക്: ലോകത്തു 'മീ ടു' വെളിപ്പെടുത്തലിനു വഴിതുറന്ന, ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ ഹോളിവുഡിലെ വിവാദ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റണ് 23 വര്‍ഷം തടവുശിക്ഷ ലഭിച്ചതിനു പിന്നാലെ കൊറോണ സ്ഥിരീകരിച്ചു. പരിശോധനയില്‍ പോസിറ്റിവ് ആയതോടെ ഇയാളെ ന്യൂ യോര്‍ക്കിലെ വെണ്ടെ കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഐസൊലേഷനിലാക്കിയിരിക്കുകയാണ്. വ്യാഴാഴ്ചയായിരുന്നു ഇയാള്‍ക്ക് 68 വയസ് തികഞ്ഞത്. പത്തുദിവസം മുമ്പായിരുന്നു വെയ്ന്‍സ്റ്റണ് 23 വര്‍ഷം തടവുശിക്ഷ വിധിച്ചത്.

മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനായ ഹാര്‍വി വെയ്ന്‍സ്റ്റെനിനെ ജസ്റ്റിസ് ജെയിംസ് എ ബര്‍കിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് മാന്‍ഹാട്ടന്‍ സുപ്രീംകോടതിയില്‍ 23 വര്‍ഷം കഠിനതടവിന് ശിക്ഷിത്. മീ ടൂ ആരോപണങ്ങളില്‍ പ്രധാനമായും ചര്‍ച്ചയായ പേരായിരുന്നു വെയ്ന്‍സ്റ്റെയ്‌ന്റേത്. നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കം 12-ല്‍ അധികം സ്ത്രീകളാണ് വെയ്ന്‍സ്റ്റെന്‍ ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ച് രംഗത്ത് വന്നത്. എന്നാല്‍, ഉഭയകക്ഷി സമ്മതമില്ലാതെ താന്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്ന് വെയ്ന്‍സ്റ്റെന്‍ വെളിപ്പെടുത്തിയിരുന്നു.
2017 ല്‍ വെയ്ന്‍സ്‌റ്റെയിന്റെ ലൈംഗികപ്രവര്‍ത്തിയില്‍ ഇരകളായ ഏകദേശം 80 ലധികം സ്ത്രീകളാണ് ആരോപണവുമായി രംഗത്ത് വന്നത്. ഇത് പിന്നീട് 'മീ ടൂ' എന്ന പുതിയൊരു പ്രചരണത്തിന് തന്നെ ലോകത്തുടനീളം തുടക്കമിടുകയും ചെയ്തു. എന്നാല്‍ വെയ്ന്‍സ്‌റ്റെയ്‌നെതിരേ ആരോപിക്കപ്പെട്ട പലതും പഴക്കമുള്ളത് ആയിരുന്നതിനാല്‍ മൂന്‍ നടി ജസ്സീക്കാ മാനും നിര്‍മ്മാണ സഹായിയായ മിമി ഹാലേയിയും നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസ് മാത്രമാണ് വിചാരണയ്ക്ക് ആസ്പദമായത്. 1993 - 94 കാലത്ത് ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് പല തവണ വെയ്ന്‍സ്റ്റീന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന ആരോപണം ഉന്നയിച്ച അനബല്ല സിയോറയുടെ മൊഴിയായിരുന്നു കേസില്‍ നിര്‍ണ്ണായകമായത്.

വെയ്ന്‍സ്റ്റീനെ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ അനേകം നടിമാരാണ് നിയമത്തിന് നന്ദി പറഞ്ഞുകൊണ്ട് ട്വിറ്ററില്‍ എത്തിയത്. വെയ്ന്‍സ്റ്റീന്റെ ലൈംഗിക താല്‍പ്പര്യത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് സിനിമാ കരിയര്‍ തന്നെ നശിപ്പിക്കപ്പെട്ടെന്ന് ആരോപണം ഉന്നയിച്ച ആഷ്‌ലി ജൂഡാണ് ആദ്യം വന്നത്. ഈ കേസില്‍ വിചാരണ ചെയ്യപ്പെട്ട, കഠിനമായ നരകത്തെ അതിജീവിച്ച സ്ത്രീകള്‍ ചെയ്തത് ലോകത്തുടനീളമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ചെയ്ത പൊതുസേവനമായിരുന്നെന്ന് ജൂഡ് കുറിച്ചു.

ലൈംഗികാരോപണം ഉയര്‍ന്നപ്പോഴെല്ലാം വെയ്ന്‍സെ്റ്റയ്ന്‍ പറഞ്ഞുകൊണ്ടിരുന്നത് പരസ്പര സമ്മതത്തോടെ ചെയ്തതായിരുന്നു എല്ലാമെന്നാണ്. അതു തന്നെയായിരുന്നു 2013 ല്‍ മാന്‍ഹട്ടണിലെ ഡബിള്‍ ട്രീ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്ന നടി മാന്‍ ആരോപണം ഉന്നയിച്ചപ്പോഴും വെയ്ന്‍സ്‌റ്റെയ്ന്‍ നടത്തിയത്. 2006 ല്‍ താന്‍ മാസമുറയില്‍ ആയിരുന്നപ്പോള്‍ പോലും ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് വെയ്ന്‍സ്‌റ്റെയ്ന്‍ പ്രകൃതി വിരുദ്ധ ലൈംഗികത നിര്‍ബ്ബന്ധിപ്പിച്ച് ചെയ്യിച്ചെന്നായിരുന്നു വെയ്ന്റസ്റ്റണെതിരേ നിര്‍മ്മാണ സഹായി ഹാലേയി നടത്തിയത്.

ഇവര്‍ക്ക് പുറമേ മുന്‍ മോഡല്‍ കൂടിയായ ലൂറന്‍ യംഗും വെയ്ന്‍സ്‌റ്റെയ്‌നെതിരേ ആരോപണം ഉന്നയിച്ചിരുന്നു. 22 വയസ്സുള്ളപ്പോള്‍ നടിയാകാന്‍ മോഹിച്ചെത്തിയ തന്നെ 2013 ല്‍ ബേവര്‍ലി ഹില്‍സിലെ ഹോട്ടല്‍ മുറിയുടെ ബാത്തറൂമില്‍ വെച്ച് ലൈംഗിക പ്രവര്‍ത്തിക്ക് ഇരയാക്കിയതായി ആരോപിച്ചിരുന്നു. ഈ ആരോപണത്തില്‍ കേസ് ലോസ് ഏഞ്ചല്‍സിലാണ് നടക്കുക. 2013 ഫെബ്രുവരിയില്‍ ഒരു ഇറ്റാലിയന്‍ മോഡലിനെ ബലാത്സംഗം ചെയ്ത ശേഷമാണ് യംഗിന് നേരെയും അക്രമം നീണ്ടതെന്നും അവര്‍ ആരോപിക്കുന്നുണ്ട്. ബോളിവുഡ് താരം ഐശ്വര്യ റായിയെ അടക്കം വെയ്ന്‍സ്‌റ്റെയ്‌ന്‍ ഇരയാകാന്‍ ശ്രമിച്ചതായി വാര്‍ത്ത പുറത്തുവന്നിരുന്നു .

 • ബലാല്‍സംഗം, അബോര്‍ഷന്‍; പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരേ കേസെടുത്തു
 • ട്രംപിനെതിരെ രണ്ടാമതും ഇംപീച്ച്‌മെന്റ്; റിപ്പബ്ലിക്കന്‍ അംഗങ്ങളും പിന്തുണച്ചു, വിചാരണ ഇനി സെനറ്റിലേക്ക്
 • ട്രംപ് അനുകൂലികള്‍ സായുധ കലാപത്തിന് ശ്രമിക്കുമെന്ന് മുന്നറിയിപ്പ്; അടിയന്തരാവസ്ഥ
 • 'കലാപത്തിന് പ്രേരണ'; ട്രംപിനെ പുറത്താക്കാന്‍ ഇംപീച്ച്‌മെന്റ് നടപടി മുന്നോട്ട്
 • ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്‌ ‌ പൂട്ടിട്ടത് ഇന്ത്യന്‍ വംശജയുടെ നിര്‍ദ്ദേശപ്രകാരം
 • ട്രംപിനെ ഇംപീച്ച് ചെയ്തു പുറത്താക്കാന്‍ നീക്കം; പ്രമേയത്തിന് സ്പീക്കറുടെ അനുമതി
 • ഒടുക്കം ബൈഡന്റെ വിജയം പരസ്യമായി സമ്മതിച്ച് ട്രംപ്; അധികാരം ഉപയോഗിച്ച് സ്വയം മാപ്പു നല്‍കാനും ശ്രമം
 • ബൈഡന്‍ എത്തുന്നതുവരെ ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മരവിപ്പിച്ചു
 • ജോ ബെഡനെ പ്രസിഡന്റായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്; നാണംകെട്ട് ട്രംപിന്റെ പടിയിറക്കം
 • ലോകത്തെ നടുക്കി യുഎസ് കോണ്‍ഗ്രസിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചുകയറി; വെടിവയ്പ്പില്‍ നാല് മരണം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway