വിദേശം

വാക്‌സിന്‍ നല്‍കിയ ഡോക്ടര്‍ക്ക് കൊറോണ; ആംഗേല മെര്‍ക്കല്‍ ക്വാറന്റീനില്‍

ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ ക്വാറന്റീനില്‍. ആംഗേലയ്ക്ക് വാക്‌സിന്‍ നല്‍കിയ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് മെര്‍ക്കല്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്.

ആംഗേലയ്ക്ക് ന്യൂമോണിയ വാക്‌സിന്‍ നല്‍കിയ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ചാന്‍സലര്‍ നിരീക്ഷണത്തിലാണെന്നും എന്നാല്‍ വീട്ടിലിരുന്ന് തന്റെ ജോലി ചെയ്യുമെന്നും വക്താവ് അറിയിച്ചു.

നേരത്തെ ജര്‍മ്മനിയിലെ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്ന് ആംഗേല അവസാനമായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.

അതിനിടെ യു.എസ്. സെനറ്റര്‍ റാന്റ് പോളിന് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിക്കുന്ന ആദ്യ സെനറ്റംഗമാണ് പോള്‍.
ഇദ്ദേഹം ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും അടുത്തിടെ ഒട്ടേറെ യാത്രകള്‍ നടത്തിയിരുന്ന പശ്ചാത്തലത്തില്‍ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.

 • ലോക്ക്​ഡൗണില്‍ വിനോദയാത്ര; ന്യൂസിലാന്‍ഡ് ആരോഗ്യ മന്ത്രിയ്ക്ക് സ്ഥാനചലനം
 • യുഎസില്‍ കോവിഡ് ബാധിച്ച് 4 മലയാളികള്‍ കൂടി മരിച്ചു
 • ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു , സിംഹങ്ങള്‍ക്കുള്‍പ്പെടെ രോഗലക്ഷണം
 • ഓശാന ഞായറാഴ്ച ക്വാറന്റീന്‍ ലംഘിക്കാന്‍ ആഹ്വാനം ചെയ്ത് പാസ്റ്റര്‍മാര്‍!
 • കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ രണ്ട് മലയാളികളും അയര്‍ലന്‍ഡില്‍ കോട്ടയംകാരിയായ നഴ്‌സും മരിച്ചു
 • അമേരിക്കയില്‍ സ്ഥിതി അതീവഗുരുതരം; ഒറ്റ ദിവസം 1320 മരണം, രോഗബാധിതര്‍ മൂന്നു ലക്ഷത്തിലേക്ക്, വിറങ്ങലിച്ച്​ ന്യൂയോര്‍ക്ക്​​
 • ലോകത്ത് കൊറോണ മരണം 53,000 പിന്നിട്ടു; രോഗബാധിതര്‍ 10 ലക്ഷം കടന്നു, അമേരിക്കയില്‍ ഒറ്റദിവസം 30,000 രോഗികള്‍
 • കൊറോണാ പേടി: ഡോക്ടര്‍ കാമുകിയെ കാമുകനായ നഴ്‌സ് കൊലപ്പെടുത്തി
 • അമേരിക്കയില്‍ 24 മണിക്കൂറിനിടെ നവജാത ശിശുവടക്കം ആയിരത്തിലേറെ മരണം; രോഗബാധിതര്‍ 215000 പിന്നിട്ടു
 • അമേരിക്കയില്‍ കോവിഡ് ബാധിച്ചു രണ്ടു മലയാളികള്‍ മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway