വിദേശം

ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 602 മരണം! സ്പെയിനില്‍ 434; കൊറോണ മരണസംഖ്യ16,000 കടന്നു

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 16,000 കടന്നു, 16098 പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 602 പേര്‍ മരിച്ചു . സ്പെയിനില്‍ 24 മണിക്കൂറിനിടെ 434 മരണം. കോവിഡ് ബാധിച്ച് ആകെ മരണം 16 ,000 കടന്നതോടെ ലോക്ക് ഡൗണ്‍ നടപടിയുമായി കൂടുതല്‍ രാജ്യങ്ങള്‍ എത്തി. ഇറ്റലിയില്‍ മൊത്തം മരണസംഖ്യ 6078 ആയി. ഇവിടെ ജോലിക്കിടെ രോഗം ബാധിച്ചു മരിച്ചതു 17 ഡോക്ടര്‍മാര്‍ ആണ്. ഇവിടെ ആകെ രോഗികള്‍ 60,000 ആയി. ജര്‍മനിയില്‍ രണ്ടിലധികം പേര്‍ കൂടുന്നതു വിലക്കി. ജൂലൈയില്‍ നടക്കേണ്ട ടോക്കിയോ ഒളിംപിക്സ് മാറ്റിവയ്ക്കാന്‍ സാധ്യതയേറി. ഞായറാഴ്ചത്തെ 651 മരണം കൂടിയായതോടെ ഇറ്റലിയില്‍ ആകെ മരണം 6078 ആയി. ലോകത്ത് ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ്. നാലരക്കോടി മാത്രം ജനങ്ങളുള്ള സ്പെയിനില്‍ 24 മണിക്കൂറിനിടെ മരിച്ച കോവിഡ് ബാധിതര്‍ 434 പേരാണ്. ഇതോടെ സ്പെയിനില്‍ മൊത്തം മരണം 2206 ആയി.

ജനങ്ങളുടെ സഞ്ചാരം പൂര്‍ണമായി വിലക്കുന്ന നടപടികളിലേക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ കടന്നു. ഇറ്റലി, സ്പെയിന്‍ , ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഗ്രീസും ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇറാനില്‍ രോഗികളുടെ എണ്ണം കാല്‍ലക്ഷത്തോട് അടുത്തു. 192 രാജ്യങ്ങളിലായി നിലവില്‍ മൂന്നരലക്ഷത്തിലേറെ രോഗികളുണ്ട്. ഭേദമായവര്‍ ഒരു ലക്ഷം വരും. ഇതൊരു ആശ്വാസ വാര്‍ത്തയാണ് യൂറോപ്യന്‍ ഓഹരി വിപണികളും ഏഷ്യന്‍ വിപണികളും തകര്‍ന്നു. വിവിധ മേഖലകളില്‍ വ്യാപകമായ തൊഴില്‍ നഷ്ടവും ഉണ്ടായി. ഫ്രഞ്ച് വിമാനക്കമ്പനിയായ എയര്‍ ഫ്രാന്‍സ് 5,000 ജീവനക്കാരെ ലേ ഓഫ് ചെയ്തു.

യുഎസ് സംസ്ഥാനങ്ങളായ ഒഹായോ, ലൂസിയാന, ഡെലവെയര്‍, പെന്‍സില്‍വേനിയ എന്നിവ അതിര്‍ത്തികള്‍ അടച്ചു. യുഎസ് ജനസംഖ്യയുടെ മൂന്നിലൊന്നു വീടിനകത്ത് ആണ് . ആകെ രോഗികള്‍ 34,000 ,മരണം 400. വൈറസിന്റെ ആസ്ഥാനമായി മാറിയ ന്യൂയോര്‍ക്ക് അടച്ചുപൂട്ടി. ലോകത്തു 150 കോടി ജനതയാണ് വാസ സ്ഥലത്തു ദിനങ്ങള്‍ തള്ളി നീക്കുന്നത്.

 • അമേരിക്കയില്‍ കോവിഡ് ബാധിച്ചു രണ്ടു മലയാളികള്‍ മരിച്ചു
 • 42,000 പിന്നിട്ടു കോവിഡ് മരണം; ഇറ്റലിയില്‍ ദുഃഖാചരണം
 • കൊറോണ: ഇതുവരെ പൊലിഞ്ഞത് 37,638 പേരുടെ ജീവനുകള്‍ , രോഗബാധിതര്‍ 7.84ലക്ഷം
 • കൊവിഡ് ആശങ്ക; ജര്‍മ്മനിയില്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു
 • യുഎസില്‍ കൊവിഡ് രോഗബാധിതര്‍ 1ലക്ഷം കടന്നു; ഇറ്റലിയില്‍ 24 മണിക്കൂറില്‍ 969 മരണം
 • രോഗബാധിതരില്‍ ചൈനയെ മറികടന്ന് യുഎസ്; ഇറ്റലിയിലും സ്പെയിനിലും 700ലേറെ മരണം
 • മറ്റുള്ളവര്‍ക്ക് പകരുമോയെന്ന ഭയം: കൊറോണ വൈറസ് ബാധിതയായ ഇറ്റലിയിലെ നഴ്‌സ് ജീവനൊടുക്കി
 • ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 743 മരണം; അടുത്ത ആഘാത മേഖല യുഎസെന്ന് മുന്നറിയിപ്പ്
 • കൊറോണയ്ക്ക് പിന്നാലെ ചൈനയില്‍ 'ഹാന്റാവൈറസ്'; ഒരാള്‍ മരിച്ചു
 • ഓസ്ട്രേലിയയില്‍ വിവാഹ ചടങ്ങിന് 5 പേര്‍ ;സംസ്കാരത്തിന് 10 പേര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway