Don't Miss

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ആശുപത്രികള്‍ വിട്ടുനല്‍കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി കത്തോലിക്കാ സഭ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സഭയുടെ കീഴിലുള്ള ആശുപത്രികള്‍ ആവശ്യം വന്നാല്‍ വിട്ടുനല്‍കാന്‍ സന്നദ്ധമാണെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി) അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം വിട്ടുനല്‍കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് കര്‍ദിനാള്‍ സഭയുടെ പിന്തുണ അറിയിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും കര്‍ദിനാള്‍ പിന്തുണ അറിയിച്ചു.

സഭയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി തുടര്‍ പ്രവര്‍ത്തനങ്ങളില്‍ സഭയുടെ സേവനം ഉപയോഗിക്കാമെന്നും വ്യക്തമാക്കി.

  • തങ്ങള്‍ക്ക് സുരക്ഷ വേണ്ടെന്ന് ട്രംപിനോട് മേഗനും ഹാരിയും
  • വുഹാനില്‍ മരിച്ചത് 42,000 പേര്‍! ചൈന ലോകത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം
  • കേരളത്തില്‍ ആദ്യ കോവിഡ് മരണം
  • കേരളത്തിലെ 80% കൊവിഡ് ബാധിതരും പ്രവാസികള്‍; സമൂഹവ്യാപനത്തിലേത്തിയില്ലെന്ന് ആരോഗ്യമന്ത്രി
  • ചൈനയില്‍ രോഗം ഭേദമായവരില്‍ 10% ആളുകള്‍ക്ക്‌ വീണ്ടും കൊറോണ!
  • യുവരോഗിക്ക് ശ്വസന സഹായി നല്‍കി ഇറ്റാലിയന്‍ വൈദികന്‍ മരണം വരിച്ചു
  • തങ്ങള്‍ക്ക് കോവിഡ്‌ തന്ന രോഗി മരിച്ചു, പക്ഷേ ഭയമില്ല; ഇറ്റലിയിലെ മലയാളി ദമ്പതികള്‍
  • മദ്യ നിര്‍മാണം നിര്‍ത്തി കമ്പനികള്‍ സാനിറ്റൈസര്‍ നിര്‍മാണത്തില്‍
  • നീതി നടപ്പായി; ഇത് പെണ്‍കുട്ടികളുടെ പ്രഭാതം- നിര്‍ഭയയുടെ അമ്മ
  • ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്റെ മരണം; കുല്‍ദീപ് സെംഗാറിന് പത്ത് വര്‍ഷം തടവ്
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway