സിനിമ

ഐസലേഷന്‍ കാലത്ത് മക്കളെ ബോറടിപ്പിക്കാതിരിക്കാനുള്ള ടിപ്സ് തേടി പൃഥ്വിരാജിന്റെ ഭാര്യ


ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി പോയിരിക്കുന്ന പൃഥ്വിരാജ് ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ്. മൂന്നുമാസത്തിലേറെ വീട്ടില്‍ കഴിഞ്ഞു തടിയൊക്കെ കുറച്ചു ആടുജീവിതത്തിനായി തയാറെടുത്ത പൃഥ്വിക്കു ഷൂട്ടിങ് തടസ്സപ്പെട്ടത് വലിയ തിരിച്ചടിയായിരിക്കുകയാണ്. പൃഥ്വിരാജ് പോയതോടെ അലംകൃത എന്ന അല്ലി മോളുടെ ബോറടി എങ്ങനെ മാറ്റുമെന്നാണ് സുപ്രിയയുടെ ആലോചന.

സ്‌കൂളുകള്‍ നേരത്തെ അടക്കുകയും അച്ഛന്റെ അഭാവവും മൂലം അല്ലിയെ വീടിനകത്ത് മുഷിപ്പിക്കാതെ ഇരുത്താന്‍ താനേറെ കഷ്ടപ്പെടുന്നുവെന്നാണ് സുപ്രിയ പറയുന്നത്. നിങ്ങളെല്ലാവരും എങ്ങനെയാണ് മക്കളെ എന്‍ഗേജ് ചെയ്തിരുത്തുന്നതെന്നാണ് സുപ്രിയ ചോദിക്കുന്നത്. ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടെയും മകളായ നക്ഷത്രയോടൊപ്പം പടം വരച്ചുകൊണ്ടിരിക്കുന്ന അല്ലിയുടെ ചിത്രം പങ്കുവച്ചായിരുന്നു സുപ്രിയയുടെ ചോദ്യം

'പ്രിയപ്പെട്ട അമ്മമാരെ എനിക്കൊന്ന് പറഞ്ഞ് തരൂ, ഈ ഐസലേഷന്‍ കാലത്ത് നിങ്ങള്‍ക്ക് എങ്ങനെയാണ് നിങ്ങളുടെ മക്കളെ വീട്ടില്‍ ബോറടി കൂടാതെ ഇരുത്താന്‍ കഴിയുന്നത്, കുറച്ച് പൊടിക്കൈകള്‍ പറഞ്ഞു തരൂ.'-സുപ്രിയ കുറിച്ചു. സുപ്രിയ പങ്കുവച്ച പോസ്റ്റിന് താഴെ ടിപ്പുമായി പൂര്‍ണിമയും എത്തി.

കൂടെ ഇരുന്ന് കളിക്കൂ സുപ്പൂ, അതായിരിക്കും ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യം.' എന്നാണ് പൂര്‍ണിമ പറയുന്നത്. നിരവധി അമ്മമാരും തങ്ങളുടെ ടിപ്സുകള്‍ പോസ്റ്റിനു താഴെ ഷെയര്‍ ചെയ്യുന്നുണ്ട്. പുത്തന്‍ ഐഡിയകള്‍ പങ്കുവച്ച അമ്മമാര്‍ക്ക് മറുപടിയായി നന്ദി പറയാനും സുപ്രിയ മറന്നില്ല.

ഇന്ദ്രജിത്തും പൂര്‍ണ്ണിമയും, സുപ്രിയയും ചേര്‍ന്ന് ജനത കര്‍ഫ്യു ദിനത്തില്‍ വീടിനുള്ളില്‍ നിന്നും എടുത്ത സെല്‍ഫി പങ്കിടുന്നു. പൃഥ്വിരാജിനെ മിസ് ചെയ്യുന്നു എന്നും ഇവര്‍ ഫോട്ടോ ക്യാപ്ഷനില്‍ ഇവര്‍ പറയുന്നു

പൃഥ്വിരാജ് ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായി പോകും മുന്‍പ് തന്നെ ചേട്ടനും കുടുംബത്തിനുമൊപ്പം കൂടിച്ചേര്‍ന്ന് സമയം ചെലവഴിച്ചിരുന്നു.

 • വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും ; ഡിജിപിക്കു പരാതി നല്‍കി 'ഉപ്പും മുളകിലെ' ലച്ചു
 • അതെനിക്കുമൊരു സര്‍പ്രൈസായി; തന്റെ വിവാഹവാര്‍ത്തയെ കുറിച്ച് കീര്‍ത്തി സുരേഷ്
 • നടന്‍ ശശി കലിംഗ അന്തരിച്ചു
 • കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്ത വ്യാജമെന്ന് കുടുംബം
 • ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങള്‍ മനസിനെ വല്ലാതെ ഭയപ്പെടുത്തുന്നതായി നടി ഷീലു എബ്രഹാം
 • എന്ത് കണ്ടിട്ടാണ് അവള്‍ എന്നെ പ്രണയിച്ചതെന്ന് അറിഞ്ഞൂടാ- ഭാര്യയെക്കുറിച്ചു സലിം കുമാര്‍
 • സിനിമയിലെ ദിവസവേതന ജീവനക്കാര്‍ക്ക് നയന്‍താരയുടെ 20 ലക്ഷം
 • പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന പരിപാടി; മോഡിയെ പരിഹസിച്ചു ലിജോ ജോസ് പെല്ലിശ്ശേരി
 • ഈ മനോരോഗം ഇനിയും സഹിക്കാന്‍ തയാറല്ല; സെെബര്‍ ആക്രമണത്തിനെതിരെ ആര്യ
 • മരുമകള്‍ക്ക് കോവിഡ്; ഭക്ഷണവും മരുന്നും ഇല്ലാതെ ഗോവയില്‍ കുടുങ്ങി നടി നഫീസ അലി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway