വിദേശം

ഓസ്ട്രേലിയയില്‍ വിവാഹ ചടങ്ങിന് 5 പേര്‍ ;സംസ്കാരത്തിന് 10 പേര്‍

കൊറോണ വൈറസ് പ്രതിരോധത്തിനായി ഓസ്‌ട്രേലിയയിലെ ഫെഡറല്‍ സര്‍ക്കാര്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഷോപ്പിംഗ് കേന്ദ്രങ്ങളും ചെറുകിട വില്‍പ്പനശാലകളും പോലുള്ള അവശ്യസേവനങ്ങള്‍ ഒഴികെ മറ്റെല്ലാം അടച്ചിടണമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ നിര്‍ദ്ദേശിച്ചു. രാജ്യത്തെ കൊറോണവൈറസ് ബാധിതരുടെ എണ്ണം 2,136 ആവുകയും ഒരു ദിവസം മാത്രം 427 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തതോടെയാണ് കടുത്ത നിര്‍ദ്ദേശം. എട്ടു മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിവാഹചടങ്ങിനു പരമാവധി അഞ്ചു പേരും സംസ്കാര ചടങ്ങിനു പരമാവധി പത്തു പേരും മാത്രമേ പങ്കെടുക്കാവൂ എന്ന് നിര്‍ദ്ദേശമുണ്ട്
ബുധനാഴ്ച അര്‍ദ്ധരാത്രി മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്.

അടച്ചിടേണ്ട സ്ഥാപനങ്ങളും നിര്‍ത്തിവക്കേണ്ട സേവനങ്ങളും:
ഷോപ്പിംഗ് സെന്ററുകളിലെ ഫുഡ് കോര്‍ട്ടുകള്‍
റിയല്‍ എസ്റ്റേറ്റ് ലേലം, ഓപ്പണ്‍ ഹൗസ് പരിശോധനകള്‍
ബ്യൂട്ടി-മസാജ് പാര്‍ലറുകള്‍, സിനിമാ ഹാളുകള്‍, കാസിനോ, തിയറ്ററുകള്‍ , ഓഡിറ്റോറിയം
അമ്യൂസ്മെന്റ് പാര്‍ക്ക്, പ്ലേ സെന്ററുകള്‍, ജിമ്മുകള്‍, യോഗ കേന്ദ്രങ്ങള്‍
ബൂട്ട് ക്യാംപുകള്‍ പരമാവധി 10 പേര്‍ക്ക് മാത്രം
നീന്തല്‍കുളങ്ങള്‍, സ്റ്റേഡിയങ്ങള്‍,
സാമൂഹിക കായിക വിനോദങ്ങള്‍ - ക്രിക്കറ്റോ ഫുട്ബോളോ പോലുള്ള കളികള്‍ക്കായി ഒത്തുകൂടാന്‍ പാടില്ല
ലൈബ്രറികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍
ആരാധനാലയങ്ങള്‍

വിവാഹങ്ങള്‍ക്ക് പരമാവധി അഞ്ചു പേര്‍ മാത്രം- ദമ്പതികളും സെലിബ്രന്റും സാക്ഷികളും
മരണാനന്തര ചടങ്ങുകളും സംസ്കാരവും - പത്തുപേരില്‍ കൂടുതല്‍ പാടില്ല ഇത്തരം ചടങ്ങുകളിലും ഒന്നര മീറ്റര്‍ അകലവും, നാലു ചതുരശ്ര മീറ്ററില്‍ ഒരാള്‍ എന്നുമുള്ള സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണം.

പുതിയ നിര്‍ദ്ദേശങ്ങള്‍
അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം വീടിനു പുറത്തിറങ്ങുക
വ്യായാമം ചെയ്യാന്‍ പുറത്തു പോകാം. പക്ഷേ പരമാവധി അടുത്ത കുടുംബാംഗങ്ങള്‍ മാത്രം ഒരുമിച്ച്.
ഷോപ്പിംഗിന് പോകുന്നത് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ മാത്രം.
ജോലിക്ക് പോകുന്നത് വീട്ടില്‍ നിന്ന് ചെയ്യാന്‍ കഴിയാത്തപ്പോള്‍ മാത്രം
വീട്ടിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണവും ഏറ്റവും കുറച്ചു മാത്രമായി മിതപ്പെടുത്തണം
ജന്മദിന പാര്‍ട്ടികള്‍ പോലുള്ള ഒത്തുചേരലുകള്‍ ഒഴിവാക്കണം. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേരുന്നത് പോലും നിയന്ത്രണം.


നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുന്നത്

ഷോപ്പിംഗ് കേന്ദ്രങ്ങള്‍ , ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍, മറ്റു വില്‍പ്പനശാലകള്‍ - സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണം.
ബാര്‍ബര്‍ ഷോപ്പുകളും ഹെയര്‍ പാര്‍ലറുകളും –30 മിനിട്ടില്‍ കൂടുതല്‍ ഒരാള്‍ തുടര്‍ച്ചയായി അവിടെയുണ്ടാകാന്‍ പാടില്ല. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്പാലിക്കണം.
കഫെകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ടേക്ക് എവേ ആയി പ്രവര്‍ത്തിക്കാം. ഫുഡ് കോര്‍ട്ടുകള്‍ക്കും ടേക്ക് എവേ നല്‍കാം.

സ്കൂളുകള്‍ തല്‍ക്കാലം തുറന്നുപ്രവര്‍ത്തിക്കും

 • ലോക്ക്​ഡൗണില്‍ വിനോദയാത്ര; ന്യൂസിലാന്‍ഡ് ആരോഗ്യ മന്ത്രിയ്ക്ക് സ്ഥാനചലനം
 • യുഎസില്‍ കോവിഡ് ബാധിച്ച് 4 മലയാളികള്‍ കൂടി മരിച്ചു
 • ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു , സിംഹങ്ങള്‍ക്കുള്‍പ്പെടെ രോഗലക്ഷണം
 • ഓശാന ഞായറാഴ്ച ക്വാറന്റീന്‍ ലംഘിക്കാന്‍ ആഹ്വാനം ചെയ്ത് പാസ്റ്റര്‍മാര്‍!
 • കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ രണ്ട് മലയാളികളും അയര്‍ലന്‍ഡില്‍ കോട്ടയംകാരിയായ നഴ്‌സും മരിച്ചു
 • അമേരിക്കയില്‍ സ്ഥിതി അതീവഗുരുതരം; ഒറ്റ ദിവസം 1320 മരണം, രോഗബാധിതര്‍ മൂന്നു ലക്ഷത്തിലേക്ക്, വിറങ്ങലിച്ച്​ ന്യൂയോര്‍ക്ക്​​
 • ലോകത്ത് കൊറോണ മരണം 53,000 പിന്നിട്ടു; രോഗബാധിതര്‍ 10 ലക്ഷം കടന്നു, അമേരിക്കയില്‍ ഒറ്റദിവസം 30,000 രോഗികള്‍
 • കൊറോണാ പേടി: ഡോക്ടര്‍ കാമുകിയെ കാമുകനായ നഴ്‌സ് കൊലപ്പെടുത്തി
 • അമേരിക്കയില്‍ 24 മണിക്കൂറിനിടെ നവജാത ശിശുവടക്കം ആയിരത്തിലേറെ മരണം; രോഗബാധിതര്‍ 215000 പിന്നിട്ടു
 • അമേരിക്കയില്‍ കോവിഡ് ബാധിച്ചു രണ്ടു മലയാളികള്‍ മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway