വിദേശം

കൊറോണയ്ക്ക് പിന്നാലെ ചൈനയില്‍ 'ഹാന്റാവൈറസ്'; ഒരാള്‍ മരിച്ചു


ലോകം മുഴുവന്‍ ബാധിച്ച കൊറോണ വൈറസിനു പിന്നാലെ ചൈനയില്‍ 'ഹാന്റാവൈറസ്' ബാധ. ഒരു ചൈനീസ് പൗരന്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. യൂന്നന്‍ പ്രവിശ്യയിലെ ആള്‍ക്കാണ് ഹന്റാവൈറസ് ബാധിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ഇയാള്‍ മരണപ്പെടുകയും ചെയ്തു. ചൈനയിലെ മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇവിടെ 32 പേര്‍ കൂടി ഹന്റാ വൈറസ് പരിശോധനയക്ക് വിധേയരായിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല.

എലികളില്‍ നിന്നുമാണ് ഹന്റാവൈറസ് മനുഷ്യരിലേക്ക് പടരുന്നത് എന്ന് പറയപ്പെടുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കോ, വായുവില്‍ കൂടെയോ ഹന്റാ വൈറസ് പടരുകയില്ല. വൈറസ് ബാധയുള്ള എലികളുടെ കാഷ്ഠം, മൂത്രം, അല്ലെങ്കില്‍ എലികളുടെ സ്പര്‍ശനമേറ്റ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത്, എലികളുടെ കടിയേല്‍ക്കുന്നത് ഇവയെല്ലാം ഹന്റാവൈറസ് മനുഷ്യരിലേക്ക് പടരുന്നതിന് കാരണമാവും.

പനി, പേശി വേദന, തലവേദന, ക്ഷീണം, തലചുറ്റല്‍,വിറയല്‍, വയറിനുള്ള പ്രശ്‌നങ്ങള്‍ എന്നിവയാണ് രോഗലക്ഷണങ്ങളായി കാണുക. ചികിത്സ തേടാതിരുന്നാല്‍ ശ്വാസതടസ്സം ഉണ്ടാവുകയും മരണം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. എച്ച്.എഫ്.ആര്‍.എസിന് സമാനമായ രോഗലക്ഷണങ്ങളോടൊപ്പം രക്ത സമ്മര്‍ദ്ദം കുറയല്‍, രക്ത സ്രാവം, കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയും രോഗലക്ഷണമായി കാണാം.

 • ലോക്ക്​ഡൗണില്‍ വിനോദയാത്ര; ന്യൂസിലാന്‍ഡ് ആരോഗ്യ മന്ത്രിയ്ക്ക് സ്ഥാനചലനം
 • യുഎസില്‍ കോവിഡ് ബാധിച്ച് 4 മലയാളികള്‍ കൂടി മരിച്ചു
 • ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു , സിംഹങ്ങള്‍ക്കുള്‍പ്പെടെ രോഗലക്ഷണം
 • ഓശാന ഞായറാഴ്ച ക്വാറന്റീന്‍ ലംഘിക്കാന്‍ ആഹ്വാനം ചെയ്ത് പാസ്റ്റര്‍മാര്‍!
 • കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ രണ്ട് മലയാളികളും അയര്‍ലന്‍ഡില്‍ കോട്ടയംകാരിയായ നഴ്‌സും മരിച്ചു
 • അമേരിക്കയില്‍ സ്ഥിതി അതീവഗുരുതരം; ഒറ്റ ദിവസം 1320 മരണം, രോഗബാധിതര്‍ മൂന്നു ലക്ഷത്തിലേക്ക്, വിറങ്ങലിച്ച്​ ന്യൂയോര്‍ക്ക്​​
 • ലോകത്ത് കൊറോണ മരണം 53,000 പിന്നിട്ടു; രോഗബാധിതര്‍ 10 ലക്ഷം കടന്നു, അമേരിക്കയില്‍ ഒറ്റദിവസം 30,000 രോഗികള്‍
 • കൊറോണാ പേടി: ഡോക്ടര്‍ കാമുകിയെ കാമുകനായ നഴ്‌സ് കൊലപ്പെടുത്തി
 • അമേരിക്കയില്‍ 24 മണിക്കൂറിനിടെ നവജാത ശിശുവടക്കം ആയിരത്തിലേറെ മരണം; രോഗബാധിതര്‍ 215000 പിന്നിട്ടു
 • അമേരിക്കയില്‍ കോവിഡ് ബാധിച്ചു രണ്ടു മലയാളികള്‍ മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway