Don't Miss

യുവരോഗിക്ക് ശ്വസന സഹായി നല്‍കി ഇറ്റാലിയന്‍ വൈദികന്‍ മരണം വരിച്ചു


കോവിഡ് 19 ഏറ്റവും അധികം നാശം വിതച്ചത് ഇറ്റലിയിലാണ്. അവിടെ പ്രായം കുറഞ്ഞ രോഗികളെത്തുമ്പോള്‍ പ്രായക്കൂടുതലുള്ളവരുടെ വെന്റിലേറ്റര്‍ നീക്കേണ്ടിവരുകയും അവര്‍ മരണപ്പെടുകയുമാണ് ചെയ്യുന്നത്. ഇറ്റലിയില്‍ നിന്ന് തന്നെയുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ലോക ശ്രദ്ധനേടിയിരിക്കുന്നത്. തന്റെ ശ്വസന സഹായി യുവാവായ മറ്റൊരു രോഗിക്ക് വിട്ടു നല്‍കി മരണത്തിന് കീഴടങ്ങിയിരിക്കുകയാണ് ഇറ്റലിയിലുള്ള പുരോഹിതന്‍. 72കാരനായ ഡോണ്‍ ഗിസെപ്പെ ബെറദെല്ലി എന്ന പുരോഹിതനാണ് ചെറുപ്പക്കാരനായ രോഗിക്ക് ശ്വസന സഹായി നല്‍കിയത്.

ഡോണ്‍ മിലാനിലെ കാസ്‌നിഗോ എന്ന ഗ്രാമത്തിലെ പുരോഹിതനാണ് ഇദ്ദേഹം. കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ശ്വാസം കഴിക്കാന്‍ അദ്ദേഹം പാടുപെട്ടു. ഇത് ശ്രദ്ധയില്‍ പെട്ട ഡോക്ടര്‍മാര്‍ അദേഹത്തിന് ശ്വസനസഹായി നല്‍കി. എന്നാല്‍ അത് സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. പകരം, അസുഖം മൂര്‍ച്ഛിച്ച് ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു യുവരോഗിക്ക് അത് നല്‍കാന്‍ അദ്ദേഹം ഡോക്ടര്‍മാരോട് പറയുകയായിരുന്നു. ഏറെ താമസിയാതെ ഡോണ്‍ മരണപ്പെടുകയും ചെയ്തു.

  • കൊവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിക്കാന്‍ ഹാരിയും മേഗനും
  • കൊറോണയെ നേരിടാന്‍ മെഡിക്കല്‍ പ്രാക്ടീഷണറായി ഐറിഷ് പ്രധാനമന്ത്രി
  • ലോക്ക് ഡൗണില്‍ ജനിച്ച ഇരട്ടകള്‍ക്ക് പേര് കൊറോണയും കൊവിഡും!
  • ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ വെടിവെച്ച് കൊല്ലും; മുന്നറിയിപ്പുമായി ഫിലിപ്പൈന്‍സ് പ്രസിഡന്റ്
  • തങ്ങള്‍ക്ക് സുരക്ഷ വേണ്ടെന്ന് ട്രംപിനോട് മേഗനും ഹാരിയും
  • വുഹാനില്‍ മരിച്ചത് 42,000 പേര്‍! ചൈന ലോകത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം
  • കേരളത്തില്‍ ആദ്യ കോവിഡ് മരണം
  • കേരളത്തിലെ 80% കൊവിഡ് ബാധിതരും പ്രവാസികള്‍; സമൂഹവ്യാപനത്തിലേത്തിയില്ലെന്ന് ആരോഗ്യമന്ത്രി
  • ചൈനയില്‍ രോഗം ഭേദമായവരില്‍ 10% ആളുകള്‍ക്ക്‌ വീണ്ടും കൊറോണ!
  • കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ആശുപത്രികള്‍ വിട്ടുനല്‍കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway