യു.കെ.വാര്‍ത്തകള്‍

കൊറോണ ബാധിച്ച യുകെ മ​​ല​​യാ​​ളി​​ക​​ളു​​ടെ എ​​ണ്ണം 15 കടന്നു

ല​​​​​ണ്ട​​​​​ന്‍ : യുകെയില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്ക് ആശങ്കയായി കൊറോണ ബാധിച്ച മ​​ല​​യാ​​ളി​​ക​​ളു​​ടെ എ​​ണ്ണം 15 കടന്നതായി റിപ്പോര്‍ട്ട്. ഒരു ഡോക്ടര്‍ ദമ്പതികളും അ​​​​​വ​​​​​രു​​​​​ടെ കു​​​​​ട്ടി​​​​​യു​​​​​മു​​​​​ള്‍​​​​​പ്പെടെ ഏ​​​​​ഴോ​​​​​ളം മ​​​​​ല​​​​​യാ​​​​​ളി​​​​​കള്‍​​​​​ക്ക് ഇ​​​​​ന്ന​​​​​ലെ കോ​​​​​വി​​​​​ഡ് രോ​​​​​ഗം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. അതിനു മുമ്പ് ഒരു ഗര്‍ഭിണി ഉള്‍പ്പെടെ എട്ടു മലയാളികള്‍ക്ക് രോ​​​​​ഗ​​​​​ബാ​​​​​ധ ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലും കെ​​​​​യ​​​​​ര്‍ ഹോ​​​​​മു​​​​​ക​​​​​ളി​​​​​ലും ഉ​​​​​ള്‍​​​​​പ്പ​​​​​ടെ ജോ​​​​​ലി ചെ​​​​​യ്യു​​​​​ന്ന ഡോ​​​​​ക്ട​​​​​ര്‍​​​​​മാ​​​​​ര്‍, ന​​​​​ഴ്സു​​​മാ​​​​​ര്‍ ഉ​​​​​ള്‍​​​​​പ്പെടെ രോ​​​​​ഗീ​​​​​പ​​​​​രി​​​​​ച​​​​​ര​​​​​ണ​​​​​ത്തി​​​​​ല്‍ ഏര്‍​​​​​പ്പെ​​​​​ടു​​​​​ന്ന​​​വ​​​ര്‍​​​ക്കാ​​​ണ് രോ​​​​​ഗ​​​​​ബാ​​​​​ധ സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. ഇതിനു പുറമെ രാജ്യത്തിന്റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളില്‍ രോ​​ഗി​​ക​​ളെ പ​​രി​​ച​​രി​​ക്കു​​ന്ന മ​​റ്റു ചി​​ല മല​​യാ​​ളി​​ക​​ളാ​​യ ന​​ഴ്സ്മാര്‍​​ക്കും കെയറര്‍മാര്‍ക്കും രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ള്‍ കണ്ട​​തി​​നാ​​ല്‍ അ​​വ​​രും വീ​​ടു​​ക​​ളി​​ല്‍ ഐ​​സൊ​​ലേ​​ഷ​​നി​​ല്‍ ക​​ഴി​​യു​​ക​​യാണ്. നഴ്സുമാരുള്ള പല മലയാളി കുടുംബങ്ങളും സ്വയം ഐ​​സൊ​​ലേ​​ഷ​​നി​​ല്‍ തുടരുന്നുണ്ട്.

ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് ജോലിയ്ക്കു പോയെ തീരു. എന്നാല്‍ അവര്‍ക്കു ഏറ്റവും അത്യാവശ്യമായി വേണ്ട മാസ്ക്, സാനിറ്റൈസര്‍ എന്നിവയുടെ ലഭ്യതക്കുറവും വലിയ വെല്ലുവിളിയാണ്. പ്രധാനപ്പെട്ട ആശുപത്രികളിലെ സര്‍ജറി വാര്‍ഡുകളൊക്കെ കൊറോണ ബാധിതര്‍ക്കായി തയാറാക്കിവച്ചിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ രോഗികള്‍ എത്തപ്പെടും എന്നത് കണക്കിലെടുത്താണ് ഇത്.

അനാവശ്യമായി വീടിന് പുറത്തുപോകരുത് എന്നാണ് നിര്‍ദ്ദേശം നിത്യോപയോഗ സാധനങ്ങള്‍, മരുന്ന് എന്നിവ വാങ്ങുന്നതിന് മാത്രം പുറത്തുപോകാം. ഏതെങ്കിലും തരത്തിലുള്ള ഒരു വ്യായാമത്തിന് പുറത്തുപോകാം. അതോടൊപ്പം ഒഴിവാക്കാന്‍ പറ്റാത്ത തരത്തിലുള്ള ജോലിയെങ്കില്‍ മാത്രം പോയി വരാന്‍ അനുവദിക്കും . കുടുംബാംഗങ്ങള്‍ ഒഴിച്ച്പൊതുസ്ഥലത്തു രണ്ടു പേരില്‍ കൂടുതല്‍ കൂട്ടം കൂടുവാന്‍ പാടില്ല .
ഒരു വീട്ടില്‍ ഒരുമിച്ചു താമസിക്കുന്ന അംഗങ്ങള്‍ അല്ലാതെ മറ്റൊരു തരത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കുന്നില്ല. കൂട്ടുകാര്‍, ബന്ധുക്കള്‍ എന്നിവരുമായുള്ള കൂടിച്ചേരലുകള്‍ വിലക്കി.

ഷോപ്പിംഗ് എന്നത് നിത്യോപയോക സാധനങ്ങള്‍, മരുന്ന് എന്നിവ വാങ്ങാനായി പുറത്തിറങ്ങുന്നവര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കണം. ഇത് ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുവാന്‍ പോലീസിന് അധികാരം ഉണ്ടായിരിക്കും. കൂടാതെ പിഴയും ചുമത്തും. മൂന്നാഴ്ചത്തേക്ക് ആണ് ഈ നിര്‍ദ്ദേശങ്ങള്‍ എങ്കിലും ഓരോ ദിവസവും സാഹചര്യം അനുസരിച്ചു കടുത്ത നിര്‍ദ്ദേശങ്ങളോ ഇളവുകളോ ഉണ്ടാകാം.

 • ഇംഗ്ലണ്ടില്‍ ഈസ്റ്ററോടെ കൊറോണ മരണങ്ങള്‍ കൂടുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍
 • യുകെയിലെ മൂന്നിലൊന്നു കൊറോണ ബാധിതരും ഏഷ്യന്‍ -ആഫ്രിക്കക്കാര്‍; മലയാളികള്‍ കരുതലെടുക്കണം
 • നേരിയ ആശ്വാസം; യുകെയിലെ കൊറോണ മരണങ്ങളും രോഗബാധിതരും കുറഞ്ഞു
 • ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല; പ്രാര്‍ത്ഥനയോടെ ബ്രിട്ടന്‍
 • യുകെ മലയാളികളെ ഞെട്ടിച്ച് തുടര്‍ മരണങ്ങള്‍ ; ലണ്ടനില്‍ മരിച്ചത് തൃശൂര്‍ ചാവക്കാട് സ്വദേശി
 • കൊറോണ:ആരോഗ്യ നില വഷളായി,ബ്രിട്ടീഷ് പ്രധാനമന്ത്രി ഐ.സി.യുവില്‍ , രാജ്യം ആശങ്കയുടെ മുള്‍മുനയില്‍
 • കോവിഡ്: യുകെയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു
 • കൊറോണാ ബാധിച്ചു മരിച്ച ആദ്യത്തെ മിഡ്‌വൈഫിന്റെ സ്മരണയില്‍ ശിരസു നമിച്ചു സഹപ്രവര്‍ത്തകര്‍
 • കോവിഡ് ബാധിതനായ ബോറിസ് ജോണ്‍സനെ ആശുപത്രിയിലേയ്ക്ക് മാറ്റി; ഓക്സിജന്‍ ചികിത്സ നല്‍കുന്നുണ്ടെന്ന് മാധ്യമങ്ങള്‍
 • യുകെയില്‍ യുവാക്കളിലും ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരിലും കോവിഡ് മരണം; മരണ സംഖ്യ അയ്യായിരത്തിലേക്ക്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway