നാട്ടുവാര്‍ത്തകള്‍

ലണ്ടനില്‍ നിന്നെത്തിയ കനികയുടെ മൂന്നാമത്തെ പരിശോധനാഫലവും പോസിറ്റീവ്

ലക്‌നൗ: ബോളിവുഡ് ഗായിക കനിക കപൂറിന്റെ കൊവിഡ് 19 പരിശോധനാഫലം മൂന്നാം തവണയും പോസിറ്റീവ്. അതേസമയം കനികയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഒജസ് ദേശായിയുടെ പരിശോധനാഫലം നെഗറ്റീവായി. ഞായറാഴ്ച നടത്തിയ പരിശോധനഫലവും കനികയുടേത് പോസിറ്റീവായിരുന്നു. താജ് ഹോട്ടലില്‍ കനികയ്‌ക്കൊപ്പം രണ്ട് ദിവസം ഒജസുമുണ്ടായിരുന്നു. രണ്ട് പരിശോധനാഫലമെങ്കിലും നെഗറ്റീവാകാതെ കനികയുടെ ചികിത്സയില്‍ മാറ്റമുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചിരുന്ന കനിക മാര്‍ച്ച് 15 നാണ് നാട്ടിലെത്തിയത്. എന്നാല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ കനിക അധികൃതരെ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്തിരുന്നില്ല.

മാത്രമല്ല നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ എംപിമാരും രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. കൂടാതെ രാഷ്രപതിഭവനയില്‍ വരെയെത്തി.

വിവിഐപി പരിഗണനയില്‍ ഐസൊലേഷനില്‍ കഴിയുന്ന കനിക യുടെ ധിക്കാരവും അനുസരക്കേടും മൂലം നഴ്‌സുമാര്‍ പൊറുതി മുട്ടിയിരിക്കുകയാണ്.

 • തൃശ്ശൂരില്‍ യുവാവ് പെണ്‍സുഹൃത്തിന്റെ വീടിന് പിന്നില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍
 • 'വൈറ്റമിന്‍ സി കൊവിഡിന് പ്രതിവിധി'; ശ്രീനിവാസന്റെ ലേഖനത്തിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍
 • കൊറോണ സ്ഥിരീകരിച്ചിട്ടും കൃത്യമായ ചികിത്സയില്ല; പരാതിയുമായി ഡല്‍ഹിയിലെ മലയാളി നഴ്‌സുമാര്‍
 • കോവിഡ് ബാധിച്ച് യുഎഇയില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
 • നാട്ടിലേക്ക് മടങ്ങാന്‍ പട്ടികയില്‍ പേരില്ല; മലേഷ്യന്‍ ദമ്പതികള്‍ വിമാനത്താവളത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
 • മുംബൈയിലെ ആശുപത്രിയില്‍ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ
 • ഡല്‍ഹിയില്‍ 5 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ; ഒരാള്‍ ഗര്‍ഭിണി
 • കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവതി പ്രസവിച്ചു; സിസേറിയന്‍ നടന്നത് എയിംസില്‍
 • 'മാധ്യമ പ്രവര്‍ത്തകരോട് ഒന്നേ പറയാനുള്ളൂ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഇതിലും ഭേദം': ആക്ഷേപവുമായി പ്രതിഭ എം.എല്‍.എ
 • പ്രവാസിയായ മകന് കൊറോണയെന്ന് വ്യാജപ്രചരണം; പരാതി നല്‍കാന്‍ പോയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway