സ്പിരിച്വല്‍

കൊറോണ പരത്തുന്ന മഹാമാരിയില്‍ പാപ്പയോടൊത്തു പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം

പ്രെസ്റ്റന്‍ : ലോകമാകെ ഉരുത്തിരിയുന്ന കോവിഡ്-19 ന്റെ ഭീഷണിയെ അതിജീവിക്കുവാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ വിശ്വാസികളും മാര്‍ച്ച് 25 ബുധനാഴ്ച ഫീസ്റ്റ് ഓഫ് അനണ്‍സിയേഷന്‍ തിരുനാള്‍ ദിനത്തില്‍ രാവിലെ 11 മണിക്ക് പരിശുദ്ധപിതാവിനോട് ചേര്‍ന്ന് 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥന ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

മാര്‍ച്ച് 27 വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 5 മണിക്ക് മാര്‍പാപ്പയുടെ 'ഊര്‍ബി എത് ഓര്‍ബി' ആശീര്‍വാദം ആത്മനാ സ്വീകരിക്കണമെന്നും ആ ദിവസം എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിച്ച് ഒരുങ്ങണമെന്നും ലോകമെമ്പാടുമുള്ള കോവിഡ് രോഗബാധിതരെയും അവരെ ശുശ്രൂഷിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും ദൈവസന്നിധിയില്‍ ചേര്‍ത്ത് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പിതാവ് ഓര്‍മ്മപ്പെടുത്തി.

ലോകമാസകലമുള്ള സകലവിശ്വാസസമൂഹങ്ങളോടും ചേര്‍ന്ന് ഈ പ്രാര്‍ത്ഥന ഉയര്‍ത്തുന്നത് ദൈവത്തിന്റെ കരുണ വര്‍ഷിക്കപ്പെടാന്‍ ഇടയാക്കുമെന്നും അത് നമ്മുടെ രാജ്യത്തെ പ്രത്യേക സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ ശക്തി പകരുമെന്നും പിതാവ് ഓര്‍മ്മപ്പെടുത്തി. എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും, രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരെയും പ്രത്യേകമായി സഹായിക്കുവാനുള്ള നമ്മുടെ ഉത്തരവാദിത്വം മറക്കരുതേ എന്നും അത് ക്രിസ്തീയ ചൈതന്യത്തോടുകൂടി പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കണമെന്നും പിതാവ് ആഹ്വാനം ചെയ്തു.

 • സ്വാന്‍സിയില്‍ കോവിഡ് ബാധിച്ചു നിര്യാതയായ സിസ്റ്റര്‍ സിയെന്നക്കു ആദരാജ്ഞലി
 • നാല്‍പ്പതാം വെള്ളിയാഴ്ചയായ ഏപ്രില്‍ 3ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഉപവാസ ദിനം
 • അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ പ്രത്യേക ഉപവാസം
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ ഓണ്‍ലൈനില്‍ വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സൗകര്യം
 • ലണ്ടന്‍ സെന്റ് ജോസഫ് ക്നാനായ മിഷന്‍ ഉല്‍ഘാടനം വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ നിര്‍വഹിച്ചു
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രതിമാസ സത്സംഗം മാറ്റിവെച്ചു
 • സമ്പൂര്‍ണ ബൈബിളിലൂടെ ഒരു വര്‍ഷം; അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ പ്രത്യേക മിഷന്‍ നൂറാം ദിവസത്തിലേക്ക്
 • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് പകരം ലൈവ് സ്ട്രീമിങ്, ടീനേജുകാര്‍ക്കും പ്രത്യേക ഓണ്‍ലൈന്‍ ശുശ്രൂഷ
 • ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുക: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സുവിശേഷവല്‍ക്കരണ പരിശീലനപരിപാടിക്ക് തുടക്കമായി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway