സിനിമ

ആഘോഷങ്ങളില്ലാതെയുള്ള വിവാഹത്തിനൊരുങ്ങി മണികണ്ഠന്‍


രാജീവ് രവി ഒരുക്കിയ ചിത്രമായ കമ്മട്ടിപ്പാടത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് മണികണ്ഠന്‍ ആചാരി. കമ്മട്ടിപ്പാടത്തിലെ ബാലന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ തമിഴ്-മലയാളം സിനിമകളില്‍ മണികണ്ഠന്‍ വേഷമിട്ടിരുന്നു. ജീവിതത്തിലും ഒരു സാധാരണക്കാരനാണ് മണികണ്ഠന്‍. മണികണ്ഠന്റെ വിവാഹം തീരുമാനിച്ചിരുന്നത് ഏപ്രില്‍ 20നാണ്.

മരട് സ്വദേശിനി അഞ്ജലിയാണ് വധു. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹ ആഘോഷങ്ങള്‍ വേണ്ട എന്ന തീരുമാനത്തിലാണ് താരം. നിലവിലെ സാഹചര്യത്തില്‍ വിവാഹം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ലളിതമായി നടത്താനും വിരുന്ന് പിന്നീട് എപ്പോഴെങ്കിലും നടത്താനുമാണ് ആലോചിക്കുന്നതെന്നാണ് മണികണ്ഠന്‍ വ്യക്തമാക്കിയിരിക്കുന്നത്.

 • വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും ; ഡിജിപിക്കു പരാതി നല്‍കി 'ഉപ്പും മുളകിലെ' ലച്ചു
 • അതെനിക്കുമൊരു സര്‍പ്രൈസായി; തന്റെ വിവാഹവാര്‍ത്തയെ കുറിച്ച് കീര്‍ത്തി സുരേഷ്
 • നടന്‍ ശശി കലിംഗ അന്തരിച്ചു
 • കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്ത വ്യാജമെന്ന് കുടുംബം
 • ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങള്‍ മനസിനെ വല്ലാതെ ഭയപ്പെടുത്തുന്നതായി നടി ഷീലു എബ്രഹാം
 • എന്ത് കണ്ടിട്ടാണ് അവള്‍ എന്നെ പ്രണയിച്ചതെന്ന് അറിഞ്ഞൂടാ- ഭാര്യയെക്കുറിച്ചു സലിം കുമാര്‍
 • സിനിമയിലെ ദിവസവേതന ജീവനക്കാര്‍ക്ക് നയന്‍താരയുടെ 20 ലക്ഷം
 • പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന പരിപാടി; മോഡിയെ പരിഹസിച്ചു ലിജോ ജോസ് പെല്ലിശ്ശേരി
 • ഈ മനോരോഗം ഇനിയും സഹിക്കാന്‍ തയാറല്ല; സെെബര്‍ ആക്രമണത്തിനെതിരെ ആര്യ
 • മരുമകള്‍ക്ക് കോവിഡ്; ഭക്ഷണവും മരുന്നും ഇല്ലാതെ ഗോവയില്‍ കുടുങ്ങി നടി നഫീസ അലി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway