സിനിമ

കൊറോണയെ തടയാനായി എന്തൊക്കെ ചെയ്യണം; മുകേഷിന്റെ മകന്റെ വീഡിയോ


ലോകത്തെ തന്നെ ഒന്നടങ്കം ഭീതിയിലാക്കി കൊറോണ വ്യാപനം തുടരുകയാണ്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുകേഷിന്റെ മകനും നടനുമായ ശ്രാവണ്‍. യുഎഇയില്‍ എമര്‍ജന്‍സി ഫിസിഷ്യന്‍ ആയ ശ്രാവണ്‍ കൊറോണ ലക്ഷണങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. ഡ്യൂട്ടി വസ്ത്രത്തിലാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

തൊണ്ടവേദന, വരണ്ട ചുമ, ഉയര്‍ന്ന പനി, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവ വന്നാല്‍ ആശുപത്രിയിലേക്ക് പോകണം എന്നാണ് ശ്രാവണ്‍ പറയുന്നത്. 'പുറത്തു നിന്ന് വന്നവര്‍ ഉറപ്പായും ആരോഗ്യ പ്രവര്‍ത്തകരെ വിവരം ധരിപ്പിക്കണം. നിങ്ങള്‍ സത്യം പറഞ്ഞാല്‍ ഹീറോസ് ആണ്. വൈറസ് പടര്‍ത്താതിരിക്കാനാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്.' ശ്രാവണ്‍ പറഞ്ഞു. മാസ്‌ക് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും താരം വിശദീകരിക്കുന്നുണ്ട്. വീടിനുള്ളില്‍ ഇരിക്കുക എന്നതാണ് മികച്ച കാര്യം. ചെറുപ്പക്കാര്‍ക്ക് ലക്ഷണം കാണിക്കുകയാണെങ്കില്‍ പ്രായമായവരില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിക്കണം. ഒരുപാട് വെള്ളം കുടിക്കണം. തണുത്ത വെള്ളം കുടിക്കാതെയും പുറത്തുപോകാതെയും സൂക്ഷിക്കണം. ഒന്നിച്ച് ഇതിനെ നേരിടാം എന്നു പറഞ്ഞുകൊണ്ടാണ് ശ്രവണ്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

വീഡിയോ

 • വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും ; ഡിജിപിക്കു പരാതി നല്‍കി 'ഉപ്പും മുളകിലെ' ലച്ചു
 • അതെനിക്കുമൊരു സര്‍പ്രൈസായി; തന്റെ വിവാഹവാര്‍ത്തയെ കുറിച്ച് കീര്‍ത്തി സുരേഷ്
 • നടന്‍ ശശി കലിംഗ അന്തരിച്ചു
 • കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്ത വ്യാജമെന്ന് കുടുംബം
 • ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങള്‍ മനസിനെ വല്ലാതെ ഭയപ്പെടുത്തുന്നതായി നടി ഷീലു എബ്രഹാം
 • എന്ത് കണ്ടിട്ടാണ് അവള്‍ എന്നെ പ്രണയിച്ചതെന്ന് അറിഞ്ഞൂടാ- ഭാര്യയെക്കുറിച്ചു സലിം കുമാര്‍
 • സിനിമയിലെ ദിവസവേതന ജീവനക്കാര്‍ക്ക് നയന്‍താരയുടെ 20 ലക്ഷം
 • പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന പരിപാടി; മോഡിയെ പരിഹസിച്ചു ലിജോ ജോസ് പെല്ലിശ്ശേരി
 • ഈ മനോരോഗം ഇനിയും സഹിക്കാന്‍ തയാറല്ല; സെെബര്‍ ആക്രമണത്തിനെതിരെ ആര്യ
 • മരുമകള്‍ക്ക് കോവിഡ്; ഭക്ഷണവും മരുന്നും ഇല്ലാതെ ഗോവയില്‍ കുടുങ്ങി നടി നഫീസ അലി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway