നാട്ടുവാര്‍ത്തകള്‍

ഇന്ത്യയില്‍ കൊവിഡ് മരണം 13; കര്‍ണാടകയില്‍ മരിച്ചത് സൗദിയില്‍ നിന്നെത്തിയ 75 കാരന്‍

ബെംഗളൂരു: കര്‍ണാടകയില്‍ ഒരു കൊവിഡ് മരണം കൂടി. ചിക്കബെല്ലാപുര ജില്ലയിലെ ഗൗരിവിധനൂര്‍ സ്വദേശിയായ 75 കാരനാണ് മരണപ്പെട്ടത്. മക്കയില്‍ നിന്ന് വന്ന ശേഷം ബെംഗളൂരുവില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 13 ആയി.

കര്‍ണാടക ആരോഗ്യമന്ത്രി ശ്രീരാമലു ആണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നു. എന്നാല്‍ മരണപ്പെട്ടയാളുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

മൂന്ന് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വീടുകളിലുള്ള മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടൈന്നും ചിലര്‍ ആശുപത്രിയിലും ചിലര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഇദ്ദേഹവുമായി അടുത്തു ഇടപഴകിയ ആളുകളുടെ ശരീരസ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ശ്രീരാമലു പറഞ്ഞു. കൊവിഡ് ബാധിച്ച് കര്‍ണാടകയില്‍ മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം.

നേരത്തെ കല്‍ബുര്‍ഗിയിലായിരുന്നു ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ നിന്ന് തിരിച്ചെത്തിയ 76 കാരനായിരുന്നു അന്ന് മരണപ്പെട്ടത്.

  • തൃശ്ശൂരില്‍ യുവാവ് പെണ്‍സുഹൃത്തിന്റെ വീടിന് പിന്നില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍
  • 'വൈറ്റമിന്‍ സി കൊവിഡിന് പ്രതിവിധി'; ശ്രീനിവാസന്റെ ലേഖനത്തിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍
  • കൊറോണ സ്ഥിരീകരിച്ചിട്ടും കൃത്യമായ ചികിത്സയില്ല; പരാതിയുമായി ഡല്‍ഹിയിലെ മലയാളി നഴ്‌സുമാര്‍
  • കോവിഡ് ബാധിച്ച് യുഎഇയില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
  • നാട്ടിലേക്ക് മടങ്ങാന്‍ പട്ടികയില്‍ പേരില്ല; മലേഷ്യന്‍ ദമ്പതികള്‍ വിമാനത്താവളത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
  • മുംബൈയിലെ ആശുപത്രിയില്‍ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ
  • ഡല്‍ഹിയില്‍ 5 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ; ഒരാള്‍ ഗര്‍ഭിണി
  • കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവതി പ്രസവിച്ചു; സിസേറിയന്‍ നടന്നത് എയിംസില്‍
  • 'മാധ്യമ പ്രവര്‍ത്തകരോട് ഒന്നേ പറയാനുള്ളൂ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഇതിലും ഭേദം': ആക്ഷേപവുമായി പ്രതിഭ എം.എല്‍.എ
  • പ്രവാസിയായ മകന് കൊറോണയെന്ന് വ്യാജപ്രചരണം; പരാതി നല്‍കാന്‍ പോയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway