നാട്ടുവാര്‍ത്തകള്‍

കൊല്ലത്ത് വിലക്ക് ലംഘിച്ച് റിട്ട. പോലീസുകാരന്റെ മകളുടെ ആര്‍ഭാട വിവാഹം

കൊല്ലം: കൊറോണ വ്യാപനത്തെ ചെറുക്കാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും നിരവധിയാളുകളെ പങ്കെടുപ്പിച്ച് വിവാഹം. കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം. റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹമാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിവാഹങ്ങള്‍ നടത്തുകയാണെങ്കില്‍ പത്തില്‍ താഴെ ആളുകളെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന നിര്‍ദേശമാണ് ഇവര്‍ ലംഘിച്ചത്. വിവാഹത്തോട് അനുബന്ധിച്ച് സദ്യയും ഒരുക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ഒരുതവണ നേരിട്ടും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചൊവ്വാഴ്ച ഫോണിലും വധുവിന്റെ പിതാവിനെ വിളിച്ച് നിയന്ത്രണത്തെക്കുറിച്ച് അറിയിച്ചിരുന്നു. ലളിതമായേ വിവാഹം നടത്താവൂ എന്നും നിര്‍ദേശിച്ചിരുന്നു.

വളരെ കുറച്ച് ആളുകള്‍ മാത്രമേ പങ്കെടുക്കൂ എന്നായിരുന്നു ഇവരോട് ഇദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം നടത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം റൂറല്‍ എസ്.പി. നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 • തൃശ്ശൂരില്‍ യുവാവ് പെണ്‍സുഹൃത്തിന്റെ വീടിന് പിന്നില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍
 • 'വൈറ്റമിന്‍ സി കൊവിഡിന് പ്രതിവിധി'; ശ്രീനിവാസന്റെ ലേഖനത്തിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍
 • കൊറോണ സ്ഥിരീകരിച്ചിട്ടും കൃത്യമായ ചികിത്സയില്ല; പരാതിയുമായി ഡല്‍ഹിയിലെ മലയാളി നഴ്‌സുമാര്‍
 • കോവിഡ് ബാധിച്ച് യുഎഇയില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
 • നാട്ടിലേക്ക് മടങ്ങാന്‍ പട്ടികയില്‍ പേരില്ല; മലേഷ്യന്‍ ദമ്പതികള്‍ വിമാനത്താവളത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
 • മുംബൈയിലെ ആശുപത്രിയില്‍ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ
 • ഡല്‍ഹിയില്‍ 5 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ; ഒരാള്‍ ഗര്‍ഭിണി
 • കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവതി പ്രസവിച്ചു; സിസേറിയന്‍ നടന്നത് എയിംസില്‍
 • 'മാധ്യമ പ്രവര്‍ത്തകരോട് ഒന്നേ പറയാനുള്ളൂ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഇതിലും ഭേദം': ആക്ഷേപവുമായി പ്രതിഭ എം.എല്‍.എ
 • പ്രവാസിയായ മകന് കൊറോണയെന്ന് വ്യാജപ്രചരണം; പരാതി നല്‍കാന്‍ പോയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway