യു.കെ.വാര്‍ത്തകള്‍

ചാള്‍സ് രാജകുമാരന് കൊവിഡ്19 സ്ഥിരീകരിച്ചു; കാമില നെഗറ്റീവ്


ലണ്ടന്‍ : ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന് കൊവിഡ് -19 സ്ഥിരീകരിച്ചു. 71 കാരനായ ചാള്‍സിന്റെ ആരോഗ്യസ്ഥിതി ഭേദമാണെന്നും നിലവില്‍ ഐസൊലേഷനിലാണ് ചാള്‍സ് ഉള്ളതെന്നും രാജകുടുംബവുമായി ബന്ധപ്പെട്ട ഔദ്യോഗിക വസതി അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ കാമിലയുടെ കൊവിഡ് പരിശോധനഫലം നെഗറ്റീവ് ആണ്. എന്നാല്‍ അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും വീട്ടിലിരുന്ന് ജോലി തുടരുന്നുണ്ടെന്നും ക്ലാരന്‍സ് ഹൗസ് വക്താവ് അറിയിച്ചു. ചാള്‍സ് രാജകുമാരനും കാമിലയും നിലവില്‍ സ്‌കോട്ട്‌ ലാന്‍ഡിലെ വസതിയില്‍ സെല്‍ഫ് ഐസൊലേഷനിലാണുള്ളത്.

നേരത്തെ കൊട്ടാരം ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്ന് മാറ്റിയിരുരുന്നു. വിന്‍ഡ്‌സോര്‍ കാസിലിലേക്കാണ് രാജ്ഞിയെ മാറ്റിയിരിക്കുന്നത്. മാര്‍ച്ച് 12 നാണ് ചാള്‍സ് അവസാനമായി പൊതു ചടങ്ങില്‍ പങ്കെടുത്തത്. ബ്രിട്ടീഷ് രാജ്ഞി എലസബത്തിനെയും മാര്‍ച്ച് 12 നാണ് മകന്‍ ചാള്‍സ് അവസാനമായി കണ്ടത്.

എലിസബത്ത് രാജ്ഞിക്കു ശേഷം അധികാരത്തിലേറേണ്ടയാളാണ് ചാള്‍സ് രാജകുമാരന്‍. യു.കെയില്‍ നിലവില്‍ 8000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 422 പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. ചൊവ്വാഴ്ച മാത്രം 87 പേരാണ് യു.കെയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജനങ്ങളോട് പുറത്തിറങ്ങരതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 • ഇംഗ്ലണ്ടില്‍ ഈസ്റ്ററോടെ കൊറോണ മരണങ്ങള്‍ കൂടുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍
 • യുകെയിലെ മൂന്നിലൊന്നു കൊറോണ ബാധിതരും ഏഷ്യന്‍ -ആഫ്രിക്കക്കാര്‍; മലയാളികള്‍ കരുതലെടുക്കണം
 • നേരിയ ആശ്വാസം; യുകെയിലെ കൊറോണ മരണങ്ങളും രോഗബാധിതരും കുറഞ്ഞു
 • ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല; പ്രാര്‍ത്ഥനയോടെ ബ്രിട്ടന്‍
 • യുകെ മലയാളികളെ ഞെട്ടിച്ച് തുടര്‍ മരണങ്ങള്‍ ; ലണ്ടനില്‍ മരിച്ചത് തൃശൂര്‍ ചാവക്കാട് സ്വദേശി
 • കൊറോണ:ആരോഗ്യ നില വഷളായി,ബ്രിട്ടീഷ് പ്രധാനമന്ത്രി ഐ.സി.യുവില്‍ , രാജ്യം ആശങ്കയുടെ മുള്‍മുനയില്‍
 • കോവിഡ്: യുകെയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു
 • കൊറോണാ ബാധിച്ചു മരിച്ച ആദ്യത്തെ മിഡ്‌വൈഫിന്റെ സ്മരണയില്‍ ശിരസു നമിച്ചു സഹപ്രവര്‍ത്തകര്‍
 • കോവിഡ് ബാധിതനായ ബോറിസ് ജോണ്‍സനെ ആശുപത്രിയിലേയ്ക്ക് മാറ്റി; ഓക്സിജന്‍ ചികിത്സ നല്‍കുന്നുണ്ടെന്ന് മാധ്യമങ്ങള്‍
 • യുകെയില്‍ യുവാക്കളിലും ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരിലും കോവിഡ് മരണം; മരണ സംഖ്യ അയ്യായിരത്തിലേക്ക്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway