യു.കെ.വാര്‍ത്തകള്‍

കോവിഡ് മരണം 21000 കടന്നു; ഇറ്റലിയില്‍ മരണസംഖ്യ 7503 ആയി

റോം: കോവിഡ് എന്ന മഹാമാരി ലോകത്തു നാശം വിതച്ചു മുന്നേറുമ്പോള്‍ മരണം 21000 കടന്നു. കോവിഡ് ഏറ്റവും നാശം വിതച്ച ഇറ്റലിയില്‍ മരണസംഖ്യ 7503 ആയി. 24 മണിക്കൂറിനിടെ ഇവിടെ മരിച്ചത് 683 പേരാണ്. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ മരണസംഖ്യയിലേതിനേക്കാള്‍ ഇരട്ടിയിലേറെയായി ഇറ്റലിയിലേത്. 21,192 പേരാണ് ഇതുവരെ മരിച്ചത്. ആകെ രോഗികള്‍ നാലരലക്ഷം കടന്നു.

സ്പെയിനില്‍ 24 മണിക്കൂറിനിടെ മരിച്ചത് 738 പേരാണ് . സ്‌പെയിനില്‍ ആകെ മരണം 3,434 ആയി. ചൈനയില്‍ ആകെ 3,281 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാനില്‍ 143 പേരും യു.എസില്‍ 39 പേരുമാണ് 24 മണിക്കൂറിനിടെ മരിച്ചത്. അതേസമയം, കോവിഡ് ബാധ ദുര്‍ബലമായ ചൈനയില്‍ നാല് പേര്‍ മാത്രമാണ് ഇന്നലെ മരിച്ചത്. ഇറ്റലിയിലും സ്പെയിനിലും യു.എസിലും കൂടി 15,000ല്‍ ഏറെ പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ലോകത്താകമാനം 29,714 കേസാണ് സ്ഥിരീകരിച്ചത്.

യുകെയില്‍ 43 പേര്‍ കൂടി മരിച്ചു ആകെ മരണം 465 ആയി. കഴിഞ്ഞ ദിവസത്തെ 87 മരണത്തെ അപേക്ഷിച്ചു വളരെക്കുറവാണിത്. പക്ഷെ പുതുതായി 1,452 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. കഴിഞ്ഞദിവസം 1427 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ വൈറസ് ബാധ ആകെ രോഗികളുടെ എണ്ണം 8,077 ല്‍ നിന്ന് 9529 ആയി.

ഇന്ത്യയില്‍ 657 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. 12 പേര്‍ മരണപ്പെട്ടു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് മാര്‍ച്ച് 21നുശേഷം ഇന്ത്യയിലെത്തിയത് 64,000ത്തോളം പേരാണ്. ഇവരില്‍ 8000ത്തോളം പേരെ 8000ത്തോളം പേരെ വിവിധ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചതായി കേന്ദ്രമന്ത്രിതല സമിതിയുടെ യോഗത്തിനുശേഷം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

 • എന്‍എച്ച്എസിലെ വിദേശ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തേയ്ക്കു സൗജന്യമായി വിസ പുതുക്കി നല്‍കും
 • ഇന്ത്യക്കാരിയായ മിസ് ഇംഗ്ലണ്ടിനെ തിരിച്ചെത്തിക്കാന്‍ ബ്രിട്ടന്റെ പ്രത്യേക വിമാനം
 • 24 മണിക്കൂറില്‍ 13 കാരനടക്കം 381 മരണം; ലണ്ടനില്‍ നാലായിരം കിടക്കകളുമായി താല്‍ക്കാലിക ആശുപത്രി സജ്ജം
 • കൊറോണാ സമയത്തും യുകെയില്‍ കൊലപാതക പരമ്പര; 9 പേര്‍ കൊല്ലപ്പെട്ടു
 • യുകെയില്‍ ഷോപ്പിങ്ങിനിറങ്ങുന്നവര്‍ക്ക് പരിധികളുമായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍
 • ലോക് ഡൗണ്‍ മരണനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ ബ്രിട്ടന്‍ ; വൈറസ് ബാധിതര്‍ 22000 പിന്നിട്ടു, മരണം 1408
 • ലോക്ക്ഡൗണ്‍ ലംഘനം; കടുത്ത നടപടികളുമായി യുകെ പോലീസും
 • 'കോവിഡ് - 19' PPE ലഭ്യത വിലയിരുത്തികൊണ്ടുള്ള യുക്മ സര്‍വേ
 • ഹാരിയും മേഗനും അമേരിക്കയില്‍ സ്വന്തം സുരക്ഷയ്ക്കുള്ള പണം അടയ്ക്കണമെന്ന് ട്രംപ്
 • ബ്രിട്ടനിലെ ലോക്​ ഡൗണ്‍ ആറ്​ മാസം നീളാമെന്ന് ആരോഗ്യ വകുപ്പ്​ മേധാവി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway