യു.കെ.വാര്‍ത്തകള്‍

ഏപ്രില്‍ 21 വരെ ബ്രിട്ടീഷ് പാര്‍ലമെന്റ് അടച്ചു; എന്‍എച്ച്‌എസിനെ സഹായിക്കാന്‍ 5 ലക്ഷത്തിലേറെ വോളണ്ടിയര്‍മാര്‍

ലണ്ടന്‍ : കൊറോണ വൈറസ് ബ്രിട്ടന് കനത്ത ഭീഷണിയായി മാറുന്നു. ലോക്ക്ഡൗണ്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടും ഇന്നലെ മാത്രം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1452 ആണ്. ഇതോടെ ബ്രിട്ടനിലെ രോഗബാധിതരുടെ എണ്ണം 9529 ആയി ഉയര്‍ന്നു. മരണസംഖ്യ 465ലേക്കും ഉയര്‍ന്നു. കൊറോണയുടെ വ്യാപനത്തെ ചെറുക്കുന്നതിനായി ഏപ്രില്‍ 21 വരെ പാര്‍ലമെന്റ് അടച്ചുപൂട്ടി. പകര്‍ച്ചവ്യാധിയെ നേരിടാനുള്ള അടിയന്തര നിയമങ്ങള്‍ ഇരുസഭകളിലൂടെയും നടപ്പാക്കിയ ശേഷമാണ് ഒരുമാസത്തോളം പാര്‍ലമെന്റ് അടച്ചിടാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ലോക്ക്ഡൗണ്‍ ദിനങ്ങളിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

ചാള്‍സ് രാജകുമാരനും കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തിന്റെ ഭരണരംഗത്തും കൊറോണ ഭീഷണി ഉയര്‍ന്നു കഴിഞ്ഞു. ഭാര്യ കാമില്ലയ്ക്കൊപ്പം സ്കോട്ട്‌ ലന്‍ഡിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് അദ്ദേഹം. രോഗഭീതിയെത്തുടര്‍ന്ന് ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്ക് പോലും രാജ്ഞിയെ കാണുന്നതിന് നിയന്ത്രണങ്ങളുണ്ട്.
അതേസമയം കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ എന്‍എച്ച്‌എസിനെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ആളുകളുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. ആവശ്യപ്പെട്ടത് 250,000 വോളണ്ടിയര്‍മാരെയാണ്. എന്നാല്‍ 'ഗുഡ് സാം' ആകാന്‍ സമ്മതമറിയിച്ചത് 504,303 പേരാണ്.

ആരോഗ്യ പ്രശ്നങ്ങളുള്ള 1.3 മില്യണിലധികം ആളുകള്‍ സെല്‍ഫ് ഐസൊലേഷനില്‍ അടുത്ത 12 ആഴ്ച കഴിയണമെന്ന നിര്‍ദ്ദേശമുള്ളതിനാല്‍ എന്‍എച്ച്എസ് ആര്‍മി ഓഫ് വോളണ്ടിയേഴ്സില്‍ പങ്കാളികളാകുന്നവര്‍ക്ക് ഗുഡ് സാം ആപ്പിലൂടെ ഓരോ ഏരിയയിലുമുള്ള ടാസ്കുകളില്‍ സഹായിക്കാന്‍ കഴിയും. സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കായി ഷോപ്പിംഗ്, മെഡിക്കേഷന്‍, മറ്റ് അത്യാവശ്യ സാധനങ്ങള്‍ എന്നിവ എത്തിച്ചു കൊടുക്കാന്‍ വോളണ്ടിയര്‍മാര്‍ സഹായിക്കും. ഹോസ്പിറ്റലുകളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നവര്‍ക്ക് വീടുകളിലേയ്ക്ക് മടങ്ങാനുള്ള ട്രാന്‍സ്പോര്‍ട്ട് നല്കുക, ഐസൊലേഷനിലുള്ളവരുമായി ടെലിഫോണിലൂടെ സമ്പര്‍ക്കം പുലര്‍ത്തുകയും മാനസിക പിന്തുണ നല്കുകയും ചെയ്യുക എന്നീക്കാര്യങ്ങളിലും വോളണ്ടിയര്‍മാര്‍ സഹായിക്കും.

എന്‍എച്ച്‌എസിനെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച എല്ലാവര്‍ക്കും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നന്ദി പറഞ്ഞു.ഒപ്പം സേവനത്തിലേക്ക് മടങ്ങിവന്ന എല്ലാ മുന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.11,000 ത്തോളം മുന്‍ ഡോക്ടര്‍മാര്‍ ആരോഗ്യ സേവനത്തിലേക്ക് മടങ്ങിയെത്തും. കൂടാതെ അവരെ സഹായിക്കാന്‍ 24,000 അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥികളും ഉണ്ടാവും.

 • ഇംഗ്ലണ്ടില്‍ ഈസ്റ്ററോടെ കൊറോണ മരണങ്ങള്‍ കൂടുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍
 • യുകെയിലെ മൂന്നിലൊന്നു കൊറോണ ബാധിതരും ഏഷ്യന്‍ -ആഫ്രിക്കക്കാര്‍; മലയാളികള്‍ കരുതലെടുക്കണം
 • നേരിയ ആശ്വാസം; യുകെയിലെ കൊറോണ മരണങ്ങളും രോഗബാധിതരും കുറഞ്ഞു
 • ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല; പ്രാര്‍ത്ഥനയോടെ ബ്രിട്ടന്‍
 • യുകെ മലയാളികളെ ഞെട്ടിച്ച് തുടര്‍ മരണങ്ങള്‍ ; ലണ്ടനില്‍ മരിച്ചത് തൃശൂര്‍ ചാവക്കാട് സ്വദേശി
 • കൊറോണ:ആരോഗ്യ നില വഷളായി,ബ്രിട്ടീഷ് പ്രധാനമന്ത്രി ഐ.സി.യുവില്‍ , രാജ്യം ആശങ്കയുടെ മുള്‍മുനയില്‍
 • കോവിഡ്: യുകെയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു
 • കൊറോണാ ബാധിച്ചു മരിച്ച ആദ്യത്തെ മിഡ്‌വൈഫിന്റെ സ്മരണയില്‍ ശിരസു നമിച്ചു സഹപ്രവര്‍ത്തകര്‍
 • കോവിഡ് ബാധിതനായ ബോറിസ് ജോണ്‍സനെ ആശുപത്രിയിലേയ്ക്ക് മാറ്റി; ഓക്സിജന്‍ ചികിത്സ നല്‍കുന്നുണ്ടെന്ന് മാധ്യമങ്ങള്‍
 • യുകെയില്‍ യുവാക്കളിലും ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരിലും കോവിഡ് മരണം; മരണ സംഖ്യ അയ്യായിരത്തിലേക്ക്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway