യു.കെ.വാര്‍ത്തകള്‍

കൊറോണാ സമയത്തും യുകെയില്‍ കൊലപാതക പരമ്പര; 9 പേര്‍ കൊല്ലപ്പെട്ടു

ലണ്ടന്‍ : രാജ്യം കൊറോണ ഭീതിയിലമരുമ്പോഴും ക്വാറന്റൈന്‍ രണ്ടാമത്തെ ആഴ്ചയില്‍ കടന്നപ്പോഴേക്കും ശമനമില്ലാതെ കൊലപാതക പരമ്പര. വിവിധ കൊലപാതകങ്ങളിലായി ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. സസെക്‌സില്‍ നാലംഗ കുടുംബവും കൊല്ലപ്പെട്ടപ്പോള്‍ സൗത്ത് വെയില്‍സില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെതിരെ കൊലപാതക കുറ്റം ചുമത്തി. സൗത്ത് യോര്‍ക്ക്ഷയറില്‍ എന്‍എച്ച്എസ് നഴ്‌സ് കുത്തേറ്റാണ് മരിച്ചത്. ഇതിന് പുറമെ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറില്‍ കൊലപാതക-ആത്മഹത്യകളില്‍ മൂന്ന് പേരും മരിച്ചു.

കൊറോണാവൈറസിനെ നേരിടാന്‍ ലോക്ക്ഡൗണില്‍ ആയതോടെ ബ്രിട്ടനില്‍ ജനങ്ങള്‍ വീടുകളില്‍ ഇരിക്കുമ്പോഴാണ് ഈ കൊലപാതകങ്ങള്‍. സസെക്‌സ് വുഡ്മാന്‍കോട്ടിലെ വീട്ടില്‍ ഞായറാഴ്ച വൈകുന്നേരമാണ് രണ്ട് മുതിര്‍ന്നവരെയും, രണ്ട് കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു കുടുംബത്തിലെ നാല് അംഗങ്ങളാണ് മരിച്ചതെന്ന് പോലീസ് കരുതുന്നു. ഇവരുടെ വീട്ടിലെ നായയും ചത്തു .

സൗത്ത് വെയില്‍സില്‍ സെല്‍ഫ് ഐസൊലേഷനിലായിരുന്ന ഭാര്യയെയാണ് 69-കാരനായ ആന്റണി വില്ല്യംസ് കൊലപ്പെടുത്തിയത്. കേസില്‍ ഇയാളെ കോടതിയില്‍ ഹാജരാക്കി. പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ ഭാര്യ റൂത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവര്‍ മരിച്ചു. 45 വര്‍ഷക്കാലമായി ഒരുമിച്ച് കഴിയുന്ന ദമ്പതികള്‍ ഏറെ സ്‌നേഹത്തോടെ കഴിഞ്ഞ് വന്നിരുന്നതാണെന്ന് അയല്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ കാര്‍ഡിഫ് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കിയ വില്ല്യംസ് കൊലപാതക കുറ്റം നിഷേധിച്ചു. ഇയാളെ ഡിസ്ട്രിക്ട് ജഡ്ജ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

സൗത്ത് യോര്‍ക്ക്ഷയറില്‍ മൂന്ന് മക്കളുടെ അമ്മയായ എന്‍എച്ച്എസ് നഴ്‌സാണ് നിരവധി കുത്തുകളേറ്റ് മരിച്ചത്. ബാണ്‍സ്ലി മിഡില്‍ക്ലിഫിലെ ഇവരുടെ വീടിന് പുറത്തുവെച്ചാണ് അക്രമം. ഇവരുടെ ഭര്‍ത്താവ് ക്രെയ്ഗ് വുഡ്ഹാളിനെയാണ് പോലീസ് പിന്നീട് അറസ്റ്റ് ചെയ്തത്. മുന്‍ സൈനികനായ ക്രെയ്ഗ് ഏഴ് മാസം മുന്‍പാണ് നഴ്‌സിനെ വിവാഹം ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. നിരവധി പ്രദേശവാസികള്‍ നോക്കിനില്‍ക്കവെയാണ് ഞായറാഴ്ച വൈകുന്നേരം നഴ്‌സിനെ കൊലപ്പെടുത്തിയത്. റോത്തര്‍ഹാം ജനറല്‍ ഹോസ്പിറ്റല്‍ നഴ്‌സായ വുഡ്ഹാളിനെ രക്ഷിക്കാന്‍ പോലീസും, പാരാമെഡിക്കുകളും, യോര്‍ക്ക്ഷയര്‍ എയര്‍ ആംബുലന്‍സും സ്ഥലത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.

ഹെമെല്‍ ഹെംപ്‌സ്റ്റെഡില്‍ 57-കാരന്‍ ഗാരി വാക്കര്‍, ഭാര്യ 50-കാരി കരോളിന്‍, 24-കാരിയായ മകള്‍ കാറ്റി എന്നിവരെയാണ് മറ്റൊരു സംഭവത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

  • യുകെയില്‍ ഇന്നലെ കൊറോണ മരണം 324 ആയി കുതിച്ചുയര്‍ന്നു; ആകെ മരണം 47,871 ആയെന്ന് റിപ്പോര്‍ട്ട്
  • കോവിഡ്: ഇന്ത്യക്കാര്‍ റിസ്കില്‍- പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് റിവ്യൂ
  • ലോക് ഡൗണിന്റെ ആദ്യ ആഴ്ചകളില്‍ ആശുപത്രികളില്‍ നിന്ന് കൊറോണ പരിശോധന കൂടാതെ കെയര്‍ ഹോമുകളിലേക്ക് തിരിച്ചയച്ചത് 20000 വൃദ്ധരെ
  • ലോക്ക് ഡൗണില്‍ യുകെ ജനത മദ്യത്തെ അമിതമായി ആശ്രയിച്ചു; നാലിലൊന്നു പേരും കൂടുതല്‍ അകത്താക്കിയെന്ന് പഠനം
  • വിദേശിയര്‍ക്കുള്ള ക്വാറന്റൈനില്‍ ഇളവുകള്‍ ആലോചിച്ച് യുകെസര്‍ക്കാര്‍
  • സ്‌കൂള്‍തുറവി അബദ്ധമോ? ഡെര്‍ബിയിലെ സ്‌കൂളിലെ ഏഴ് ജോലിക്കാര്‍ക്ക് കോവിഡ്
  • കൊറോണ മരണം 111 ആയി കുറഞ്ഞു; എന്‍എച്ച്എസില്‍ പകുതിയിലും മരണമില്ല
  • ജാഗ്രതാ ലെവല്‍ കുറയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കം തടഞ്ഞത് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ; ഇളവുകള്‍ പാരയാകുമോ?
  • ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യാ ഫ്ലൈറ്റ് ഇനി 21ന്, യാത്ര മുംബൈ വഴി, വീണ്ടും തഴയപ്പെടുമോയെന്ന് മലയാളികള്‍ക്ക് ആശങ്ക
  • യുകെയില്‍ ഇന്നലെ മരണസംഖ്യ 113; പത്താഴ്ചക്കിടെയിലെ കുറഞ്ഞ മരണനിരക്ക്
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway