അസോസിയേഷന്‍

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ കൂടി സഹായത്തില്‍ ഒരു വീടുകൂടി; അനുരാജിനും കുട്ടികള്‍ക്കും സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ കൂടി സഹായത്തില്‍ അനു അനുരാജിന്റെ കുടുംബം പുതിയ വീട്ടിലേക്കുള്ള ഗൃഹപ്രവേശനം നടത്തി. കൊറോണ കാരണം ആരെയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞില്ല .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് 717 പൗണ്ട് ആണ് അനുരാജിന് നല്‍കിയത്, വീടുപണിയാന്‍ ബാക്കിവരുന്ന പണം നലകിയതു അദ്ദേഹത്തിന്റെ കൂടെ പഠിച്ച സുഹൃത്താണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ കൂടി സഹായത്തില്‍ പൂര്‍ത്തീകരിക്കുന്ന നാലാമത്തെ വീടാണിത്.അനുരാജിന്റെ വേദന നിറിഞ്ഞ ദുരന്തജീവിതം ആരെയും വേദനിപ്പിക്കും.

ഇടുക്കി , നെടുംകണ്ടത് പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് തിരുവനന്തപുരതെക്കു നടത്തിയ ട്രെയിന്‍ യാത്ര അനുരാജ് എന്ന ചെറുപ്പക്കാരന്റെ ജീവിതം തന്നെ തകര്‍ത്തെറിഞ്ഞു ആ യാത്രയില്‍ ഉണ്ടായ അപകടത്തില്‍ നിന്നും ആശുപത്രില്‍ എത്തിയ അനുരാജിനു നഷ്ട്ടമായത് ഒരുകൈയും ഒരു കാലുമായിരുന്നു മറ്റൊരു കൈ പകുതി ചലനമറ്റും പോയി .

എല്ലാം നഷ്ടപെട്ടു പോയ അവസ്ഥയില്‍ എല്ലാ പ്രതിസന്ധികളെയും നേരിട്ട് പഠനം തുടര്‍ന്നു B A പാസ്സായി ,പിന്നിട് കോട്ടയം മംഗളം കോളേജില്‍ നിന്നു ബി എഡും കരസ്ഥമാക്കി അതിനു ശേഷം കേരളത്തില്‍ ജോലി അന്വേഷിച്ചു മടുത്തു അവസാനം മദ്ധ്യപ്രദേശില്‍ ഒരു ഹൈ സ്‌കൂളില്‍ അധ്യാപകനായി ജോലി ലഭിച്ചു ,ഇതിനിടയില്‍ വിവാഹം കഴിച്ചു രണ്ടു കുട്ടികളും ജനിച്ചു .

മദ്ധ്യ പ്രദേശിലെ ചൂട് കുട്ടികളെയും ഭാര്യയെയും രോഗികളാക്കി. അങ്ങനെ അവിടെ തുടരാന്‍ കഴിയാത്ത സാഹചരൃത്തില്‍ ജീവന്‍ രക്ഷിക്കാന്‍ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു തിരിച്ചുപോന്നു. അങ്ങനെ ഇടുക്കിയിലെ കൂട്ടാറില്‍ എത്തി ഒരു വാടകവീട്ടില്‍ താമസമാക്കി, ഉപജീവനത്തിന് ഭാര്യ അടുത്ത വീട്ടില്‍ കൂലിവേലക്ക് പോകും, എന്നാല്‍ പിന്നീട് ഭാര്യ രോഗിയായിമാറി .ഈ സാഹചരൃത്തില്‍ കുട്ടികളെ സംരക്ഷിക്കാനും വാടക കൊടുക്കുന്നതിനും വേണ്ടി കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി വില്‍ക്കുകയാണ് അനുരാജ് എന്ന ഈ വിദൃാസമ്പന്നനായ ഈ അധ്യാപകന്‍ പകുതി പട്ടിണിയില്‍ ജീവിക്കുംമ്പോളും ഇദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം കയറി കിടക്കാന്‍ ഒരു കൂര എന്നതാണ് .അതാണ് പൂര്‍ത്തീകരിച്ചത്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വം കൊടുക്കുന്നത് ,സാബു ഫിലിപ്പ് ,,ടോം ജോസ് തടിയംപാട്, ,സജി തോമസ് എന്നിവരാണ് ,

 • യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയില്‍ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവര്‍ ഇവര്‍
 • എല്ലാ കടമ്പകളേയും അതി ജീവിച്ചു 'കൊമ്പന്‍ വൈറസ്' റിലീസ് ചെയ്തു
 • ഉത്സവങ്ങളെ അടിസ്ഥാനമാക്കിയുള്ള നൃത്തച്ചുവടുകളുമായി സന്‍സ്‌കൃതി കലാകേന്ദ്രം ; ലണ്ടന്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഒന്‍പതാം വാരത്തിലേക്ക്
 • കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കണമെന്നു യുക്മ ; കൊച്ചിക്കു പുറമെ തിരുവനന്തപുരവും കോഴിക്കോടും കൂടി പരിഗണിക്കുവാന്‍ നിവേദനം
 • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു. കെ നടത്തിയ ക്രിസ്തുമസ് ചാരിറ്റിയുടെ ലഭിച്ച പണം മാത്യുകുട്ടിക്കു കൈമാറി
 • യുക്മ അംഗ അസോസിയേഷനുകളില്‍ 'കോവിഡ് 19 വോളണ്ടിയര്‍ ടീം' വീണ്ടും; ഡോക്ടര്‍മാരുടേയും ആരോഗ്യവിദഗ്ദ്ധരുടേയും സേവനം ലഭ്യമാക്കും
 • യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളക്ക് സമാപനം; റീജിയണല്‍ ചാമ്പ്യന്‍ഷിപ്പ് ഈസ്റ്റ് ആംഗ്ലിയക്ക് , ലൂട്ടന്‍ കേരളൈറ്റ്‌സ് ചാമ്പ്യന്‍ അസോസിയേഷന്‍
 • യുക്മ പുതുവത്സരാഘോഷങ്ങള്‍ കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും
 • ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ എട്ടാം വാരം മനോഹരമാക്കുവാന്‍ സ്വിന്‍ഡനില്‍ നിന്നും കഥക് ഫ്യൂഷനുമായി നാല്‍വര്‍ സംഘം
 • കീരിത്തോട്ടിലെ മാത്യുവിനെ സഹായിക്കുന്നതിനുവേണ്ടി നടത്തിയ ചാരിറ്റിക്ക് ലഭിച്ചത് 1915 പൗണ്ട്, ചാരിറ്റി അവസാനിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway