യു.കെ.വാര്‍ത്തകള്‍

ഇന്ത്യക്കാരിയായ മിസ് ഇംഗ്ലണ്ടിനെ തിരിച്ചെത്തിക്കാന്‍ ബ്രിട്ടന്റെ പ്രത്യേക വിമാനം

കൊറോണാവൈറസ് പ്രതിസന്ധിയ്ക്കിടെ അവധിക്കാല യാത്രക്കിറങ്ങിയ പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ് . മിസ് ഇംഗ്ലണ്ട് ജേതാവും, ജൂനിയര്‍ ഡോക്ടറുമായ ഇന്ത്യന്‍ വംശജ ഡോ. ഭാഷ മുഖര്‍ജിയും ഈ അവസ്ഥയിലായിരുന്നു. കൊറോണാവൈറസിനെ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമാക്കി 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കു പ്രഖ്യാപിച്ചതോടെ ഡോ. ഭാഷ മുഖര്‍ജി ഇന്ത്യയില്‍ കുടുങ്ങി.

ഈ അവസരത്തില്‍ യുകെയില്‍ മടങ്ങിയെത്തി ലിങ്കണ്‍ഷയര്‍ ബോസ്റ്റണിലെ പ്രില്‍ഗ്രിം ഹോസ്പിറ്റലില്‍ സേവനത്തിന് ഇറങ്ങാന്‍ സന്നദ്ധയായ ഡോ. ഭാഷ ഇക്കാര്യം ഫോറിന്‍ ഓഫീസിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇതോടെയാണ് മിസ് ഇംഗ്ലണ്ടിന് നാട്ടിലേക്ക് പ്രത്യേക വിമാനം ലഭിച്ചത്. വിവരം ലഭിച്ച ഇന്ത്യയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നിക്ക് ലോ ഡോക്ടര്‍ക്ക് ഫ്രാങ്ക്ഫര്‍ട്ട് വഴി യുകെയിലേക്കുള്ള വിമാനത്തില്‍ യാത്ര ഒരുക്കി. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും നാട്ടിലെത്താനുള്ള കാത്തിരിപ്പിലാണ് ഡോ. ഭാഷ.

മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കായാണ് 24-കാരി ഇന്ത്യയിലെത്തിയത്. എന്നാല്‍ കൊറോണാവൈറസ് കടുത്തതോടെ കൊല്‍ക്കത്തയിലെ ആന്റിയുടെ വീട്ടിലെത്തി സെല്‍ഫ് ഐസൊലേഷനില്‍ കഴിയുകയായിരുന്നു. എന്‍എച്ച്എസ് ജീവനക്കാര്‍ 13 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് കേട്ട് മടക്കയാത്രക്ക് ടിക്കറ്റെടുത്ത് ഇരിക്കുകയായിരുന്നു ഡോ. ഭാഷ. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും വിമാനം പറന്നുയരത്തിന് തൊട്ടുമുന്‍പാണ് അന്താരാഷ്ട്ര യാത്രകള്‍ ഇന്ത്യ റദ്ദാക്കിയത്. 'കാര്യങ്ങള്‍ പൊടുന്നനെ മാറിമറിഞ്ഞു. ജോലിയില്‍ പ്രവേശിക്കാന്‍ പല തവണ ഇമെയിലും വന്നു. മടങ്ങിവരാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് മറുപടി നല്‍കി', ഡോ ഭാഷ പറയുന്നു.

'ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകള്‍ക്കായുള്ള കൊവിഡ്-19 പരിശീലനം നേടിയ ശേഷമാണ് ബോസ്റ്റണ്‍ പില്‍ഗ്രിം ഹോസ്പിറ്റലില്‍ സേവനങ്ങള്‍ക്കായി ഇറങ്ങുക. ഇതിന് പുറമെ 15 ബ്രിട്ടീഷുകാരെയും രാജ്യത്തേക്ക് മടക്കി അയച്ചു', അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ ജനിച്ച ഭാഷ ഒന്‍പത് വയസ്സുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം ഡെര്‍ബിയിലെത്തിയത്. 2019 ആഗസ്റ്റില്‍ മിസ് ഇംഗ്ലണ്ടായി കിരീടം അണിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം ജൂനിയര്‍ ഡോക്ടറായി തന്റെ ആദ്യ ഷിഫ്റ്റില്‍ പ്രവേശിച്ച് ഭാഷ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. • യുകെയില്‍ ഇന്നലെ കൊറോണ മരണം 324 ആയി കുതിച്ചുയര്‍ന്നു; ആകെ മരണം 47,871 ആയെന്ന് റിപ്പോര്‍ട്ട്
 • കോവിഡ്: ഇന്ത്യക്കാര്‍ റിസ്കില്‍- പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് റിവ്യൂ
 • ലോക് ഡൗണിന്റെ ആദ്യ ആഴ്ചകളില്‍ ആശുപത്രികളില്‍ നിന്ന് കൊറോണ പരിശോധന കൂടാതെ കെയര്‍ ഹോമുകളിലേക്ക് തിരിച്ചയച്ചത് 20000 വൃദ്ധരെ
 • ലോക്ക് ഡൗണില്‍ യുകെ ജനത മദ്യത്തെ അമിതമായി ആശ്രയിച്ചു; നാലിലൊന്നു പേരും കൂടുതല്‍ അകത്താക്കിയെന്ന് പഠനം
 • വിദേശിയര്‍ക്കുള്ള ക്വാറന്റൈനില്‍ ഇളവുകള്‍ ആലോചിച്ച് യുകെസര്‍ക്കാര്‍
 • സ്‌കൂള്‍തുറവി അബദ്ധമോ? ഡെര്‍ബിയിലെ സ്‌കൂളിലെ ഏഴ് ജോലിക്കാര്‍ക്ക് കോവിഡ്
 • കൊറോണ മരണം 111 ആയി കുറഞ്ഞു; എന്‍എച്ച്എസില്‍ പകുതിയിലും മരണമില്ല
 • ജാഗ്രതാ ലെവല്‍ കുറയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കം തടഞ്ഞത് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ; ഇളവുകള്‍ പാരയാകുമോ?
 • ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യാ ഫ്ലൈറ്റ് ഇനി 21ന്, യാത്ര മുംബൈ വഴി, വീണ്ടും തഴയപ്പെടുമോയെന്ന് മലയാളികള്‍ക്ക് ആശങ്ക
 • യുകെയില്‍ ഇന്നലെ മരണസംഖ്യ 113; പത്താഴ്ചക്കിടെയിലെ കുറഞ്ഞ മരണനിരക്ക്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway