യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിലെ വിദേശ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തേയ്ക്കു സൗജന്യമായി വിസ പുതുക്കി നല്‍കും


ലണ്ടന്‍ : യുകെയില്‍ കൊറോണക്കെതിരെ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന മലയാളികടങ്ങുന്ന വിദേശ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരു വര്‍ഷം സൗജന്യ വിസ പുതുക്കല്‍ പ്രഖ്യാപിച്ചു ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ . ഒക്ടോബറില്‍ വിസാകാലാവധി അവസാനിക്കുന്ന നഴ്‌സുമാര്‍ , ഡോക്ടര്‍മാര്‍, പാരാമെഡിക്‌സ് വിഭാഗത്തില്‍ പെടുന്ന എല്ലാവര്‍ക്കും ഒരു വര്‍ഷത്തെ ഫ്രീ വിസ ആണ് നീട്ടി നല്‍കുന്നത്. ഈ ഒക്ടോബറിനു മുന്‍പായി വിസ പുതുക്കേണ്ടവര്‍ക്ക് ഒരു പൗണ്ട് പോലും നല്‍കാതെ ഒരു വര്‍ഷത്തെ വിസ പുതുക്കി നല്‍കുമെന്നാണ് പ്രീതി പട്ടേല്‍ പറഞ്ഞത്. ഇത് മൂലം കൊറോണ വൈറസിനെ പ്രതിരോധിക്കാനും മനുഷ്യ ജീവനുകളെ രക്ഷപ്പെടുത്താനും അവര്‍ക്ക് സാധിക്കുമെന്ന് ഹോം സെക്രട്ടറി പറഞ്ഞു. വിസയെക്കുറിച്ചോ അതിനു വേണ്ട പണത്തെക്കുറിച്ചോ വിഷമിക്കാതെ ജോലിയില്‍ ശ്രദ്ധ കേന്ദ്രികരിക്കാന്‍ അവര്‍ക്കു സാധിക്കുമെന്നും ഹോം സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു.

നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ 2800 അധികം ജോലിക്കാര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഈ ആനുകൂല്യം ജോലി ചെയ്യുന്നവര്‍ക്ക്‌ മാത്രമല്ല മറിച്ചു കുടുംബത്തിലെ എല്ലാവര്‍ക്കും കൂടി ആണ്. ഇത്തരത്തില്‍ നോക്കിയാല്‍ നാല് അംഗങ്ങള്‍ ഉള്ള ഒരു കുടുംബത്തിന് ഹെല്‍ത്ത് സര്‍ചാര്‍ജ് ആയി ഒരു വര്‍ഷത്തേക്ക് നല്‍കേണ്ടത് 2500 റോളം പൗണ്ടാണ്. ഇത് കൂടാതെ വിസ പുതുക്കലിനായി ആളൊന്നിന് നല്‍കേണ്ടത് 500 പൗണ്ട് വീതമാണ്.

ഇതിനെല്ലാം ഉപരിയായി വിസയിലുള്ളവര്‍ക്ക് ഓവര്‍ടൈം ജോലിചെയ്യുന്നതില്‍ വിലക്കുണ്ടായിരുന്നു. പുതിയ അറിയിപ്പ് അനുസരിച്ചു വിസയിലുള്ളവര്‍ക്ക് ആവശ്യാനുസൃതം ജോലി ചെയ്യാനുള്ള അനുവാദവും നല്‍കിയിരിക്കയാണ്.

 • കോവിഡ്: ഇന്ത്യക്കാര്‍ റിസ്കില്‍- പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് റിവ്യൂ
 • ലോക് ഡൗണിന്റെ ആദ്യ ആഴ്ചകളില്‍ ആശുപത്രികളില്‍ നിന്ന് കൊറോണ പരിശോധന കൂടാതെ കെയര്‍ ഹോമുകളിലേക്ക് തിരിച്ചയച്ചത് 20000 വൃദ്ധരെ
 • ലോക്ക് ഡൗണില്‍ യുകെ ജനത മദ്യത്തെ അമിതമായി ആശ്രയിച്ചു; നാലിലൊന്നു പേരും കൂടുതല്‍ അകത്താക്കിയെന്ന് പഠനം
 • വിദേശിയര്‍ക്കുള്ള ക്വാറന്റൈനില്‍ ഇളവുകള്‍ ആലോചിച്ച് യുകെസര്‍ക്കാര്‍
 • സ്‌കൂള്‍തുറവി അബദ്ധമോ? ഡെര്‍ബിയിലെ സ്‌കൂളിലെ ഏഴ് ജോലിക്കാര്‍ക്ക് കോവിഡ്
 • കൊറോണ മരണം 111 ആയി കുറഞ്ഞു; എന്‍എച്ച്എസില്‍ പകുതിയിലും മരണമില്ല
 • ജാഗ്രതാ ലെവല്‍ കുറയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കം തടഞ്ഞത് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ; ഇളവുകള്‍ പാരയാകുമോ?
 • ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യാ ഫ്ലൈറ്റ് ഇനി 21ന്, യാത്ര മുംബൈ വഴി, വീണ്ടും തഴയപ്പെടുമോയെന്ന് മലയാളികള്‍ക്ക് ആശങ്ക
 • യുകെയില്‍ ഇന്നലെ മരണസംഖ്യ 113; പത്താഴ്ചക്കിടെയിലെ കുറഞ്ഞ മരണനിരക്ക്
 • ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊല: യുകെയില്‍ പടുകൂറ്റന്‍ പ്രകടനങ്ങള്‍ ; അറസ്റ്റ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway