വിദേശം

അമേരിക്കയില്‍ 24 മണിക്കൂറിനിടെ നവജാത ശിശുവടക്കം ആയിരത്തിലേറെ മരണം; രോഗബാധിതര്‍ 215000 പിന്നിട്ടു

ന്യൂയോര്‍ക്ക് : കൊറോണ രോഗബാധിതരുടെ ആസ്ഥാനം അമേരിക്ക ആണെന്ന മുന്നറിയിപ്പ് ശരിവച്ചു രാജ്യത്തു മരണനിരക്കും രോഗബാധിതരും അമ്പരപ്പിക്കുന്ന വേഗത്തിലുയരുന്നു. രാജ്യത്തു മരണം 5000 പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 215000 പിന്നിട്ടു. ഇതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ നടപടികളുമായി നീങ്ങുകയാണ് അമേരിക്ക. ബുധനാഴ്ച പുറത്തു വന്ന കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം 215,215 ആണ്. മരണമടഞ്ഞവരുടെ എണ്ണം 5,110 ആയി.

കഴിഞ്ഞ 24 മണ്ണിക്കൂറിനിടയില്‍ മരണം 1046 ആണ്. ഒറ്റദിവസം മരണമടഞ്ഞവരുടെ എണ്ണത്തില്‍ ഇറ്റലിയെയും സ്‌പെയിനേയുമെല്ലാം അമേരിക്ക മറികടന്നു. അതേസമയം 8,878 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. മിക്കവാറും സ്‌റ്റേറ്റുകളിലും കൊറോണ എത്തിയതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ചികിസ്താസൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് അമേരിക്കന്‍ ഭരണകൂടം.

കണക്ടികട്ടില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് പോലും കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. ഈ രോഗം ബാധിച്ച്‌ മരിക്കുന്ന ലോകത്തിലെ ആദ്യത്തെ സംഭവമാണിത്. ബുദ്ധിമുട്ടുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിക്ക് കഴിഞ്ഞ ദിവസം രാത്രിയാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. കുട്ടിയുടെ മരണം ഹൃദയഭേദകമാണ്. കൊറോണ വൈറസ്ബാധയെത്തുടര്‍ന്ന് ഇത്രയും പ്രായം കുറഞ്ഞ കുട്ടി മരിക്കുന്ന ലോകത്തിലെ ആദ്യത്തെ സംഭവമാണിതെന്നാണ് ഞങ്ങള്‍ കരുതുന്നത്- ഗവര്‍ണര്‍ നെഡ് ലാമോണ്ട് ട്വീറ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ഒന്‍പത് മാസം മാത്രം പ്രായമുള്ള കുട്ടിയും അമേരിക്കയില്‍ കൊറോണ ബാധിച്ച്‌ മരണപ്പെട്ടിരുന്നു.

അമേരിക്കയില്‍ രോഗത്തിന്റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്. മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗികളില്‍ 40 ശതമാനവും ന്യൂയോര്‍ക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ തന്നെ 1900 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏഴു ദിവസം കൊണ്ട് 17 ശതമാനത്തില്‍ നിന്നും 58 ശതമാനമായിട്ടാണ് രോഗബാധിതര്‍ കൂടിയത്. രോഗലക്ഷണം കാട്ടാത്തവര്‍ക്ക് പോലും രോഗബാധ സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ട്. 25 ശതമാനം രോഗികളില്‍ രോഗലക്ഷണം ഉണ്ടായിരുന്നില്ലെന്ന് സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്റ പ്രിവന്‍ഷന്‍ അധികൃതര്‍ പറയുന്നു. സാമൂഹ്യ അകലം മാത്രമാണ് പ്രതിവിധി എന്ന് വന്നതോടെ അമേരിക്കയിലെ 90 ശതമാനവും വീടിനുള്ളില്‍ കഴിയാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ്.

രോഗം ഗുരുതരമായ രീതിയില്‍ പടരുന്നതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ അമേരിക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. യുഎസ് ടെന്നീസ് കോംപ്‌ളക്‌സ് പോലും താല്‍ക്കാലികാശുപത്രിയായി മാറും. ഏറെ നിര്‍ണ്ണായകമായിരിക്കും അടുത്ത രണ്ടാഴ്ചയെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്. ലോകത്തുടനീളം ഇപ്പോള്‍ രോഗികളുടെ എണ്ണം 9 ലക്ഷം കടന്നു. മരണം 47,000 കടന്നു. ഒന്നരലക്ഷം പേര്‍ രോഗത്തില്‍ നിന്നും മോചിതരായി. 9,35,581 പേര്‍ക്കാണ് ആഗോളമായി രോഗം സ്ഥിരീകരിച്ചത്.
മൊത്തം 47,223 പേര്‍ മരണമടഞ്ഞപ്പോള്‍ 194,260 പേര്‍ രോഗവിമോചിതരായി. ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണം 13,155 പേര്‍ മരിച്ചു. 110,574 ആണ് ഇറ്റലിയില്‍ രോഗബാധിതര്‍. സ്‌പെയിനില്‍ മരണം 9,387 ആയി. 104,118 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 56,000 രോഗികളുള്ള ഫ്രാന്‍സില്‍ മരണം 4,032 ആയി. ഇറാനില്‍ 3,036 പേരും ചൈനയില്‍ 3,312 പേരുമാണ് മരണമടഞ്ഞത്. യുകെയില്‍ 29,474 പേര്‍ക്ക് രോഗം ബാധിക്കുകയും 2,354 പേര്‍ മരണമടയുകയും ചെയ്തു.

 • ജോര്‍ജ് ഫ്ളോയിഡിനെ കാല്‍മുട്ടിനാല്‍ കഴുത്തുഞെരിച്ചു കൊന്ന വെള്ളക്കാരന്‍ പൊലീസ് അറസ്റ്റില്‍
 • അവസാന രോഗിയും ആശുപത്രിവിട്ടു; ന്യൂസിലന്‍ഡ് ലോകത്തോട് പറയുന്നത്
 • ലൈവ് പരിപാടിക്കിടെ ഭൂമികുലുക്കം, പതറാതെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
 • പാകിസ്ഥാനില്‍ തകര്‍ന്നു വീണത് ചൈന 'പാട്ട വിലക്ക്' വിറ്റ പഴയ വിമാനം
 • 107 പേരുമായി പാക് യാത്രാവിമാനം ലാന്റിങ്ങിനു തൊട്ടുമുമ്പ് കറാച്ചിയില്‍ തകര്‍ന്നു വീണു
 • മിഷിഗണില്‍ കനത്ത മഴയില്‍ ഡാം തകര്‍ന്നു; വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പൈലറ്റ്
 • കോവിഡിന്റെ ഉറവിടം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയും യുകെയുമടക്കം 62 രാജ്യങ്ങള്‍
 • എമിറേറ്റ്സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; 21 മുതല്‍ ലണ്ടനില്‍ നിന്നും സര്‍വീസ്
 • കോവിഡ് കുതിച്ചു കയറുന്നു; ബ്രസീലില്‍ ഒരു മാസത്തിനിടെ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവച്ചു
 • കൊറോണ എച്ച്‌ഐവി പോലെ; തുടച്ചുനീക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway