വിദേശം

ലോകത്ത് കൊറോണ മരണം 53,000 പിന്നിട്ടു; രോഗബാധിതര്‍ 10 ലക്ഷം കടന്നു, അമേരിക്കയില്‍ ഒറ്റദിവസം 30,000 രോഗികള്‍

ലോകത്താകമാനം പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 53,000 പിന്നിട്ടു കടന്നു. 24 മണിക്കൂറിനുള്ളില്‍ നാലായിരത്തിലേറേ പേര്‍ മരിച്ചു. വൈറസ് ബാധിതരുടെ എണ്ണവും വലിയ തോതില്‍ വര്‍ധിക്കുകയാണ്. ലോകത്ത് കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം 1,003,834 ആയി വര്‍ധിച്ചു.

കോവിഡ് 19 ഏറ്റവും കൂടുതല്‍ ആള്‍നാശം വിതച്ച ഇറ്റലിയില്‍ മരണം 13,915 ആയി. സ്പെയിനില്‍ 10,096 പേരും അമേരിക്കയില്‍ 6000 പേരും മരിച്ചു. ഫ്രാന്‍സില്‍ മരണം 4,500 പിന്നിട്ടു. മറ്റുരാജ്യങ്ങളിലെല്ലാം മരണസംഖ്യ വര്‍ധിക്കുകയാണെങ്കിലും ചൈനയില്‍ വ്യാഴാഴ്ച ആറ് പേര്‍ മാത്രമാണ് മരണപ്പെട്ടതെന്ന് പറയുന്നു . ആകെ മരണം 3,318 ആണെന്നാണ്‌ ചൈനയുടെ സ്ഥിരീകരണം . ജര്‍മനിയില്‍ 1,090 പേരും ഇറാനില്‍ 3,160 പേരും ബ്രിട്ടണില്‍ 2,912 പേരും വൈറസ് ബാധയില്‍ മരിച്ചു. അതേസമയം ലോകത്താകമാനം 210,500 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.

അമേരിക്കയിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. ഇവിടെ രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷത്തിലേറെയായി. അതേസമയം 781 പേരാണ് രോഗബാധയെ തുടര്‍ന്ന് ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം മരിച്ചത്. 29,277 പേര്‍ക്കാണ് 24 മണിക്കൂറില്‍ രോഗം ബാധ സ്ഥിരീകരിച്ചത്. 5000 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ന്യൂയോര്‍ക്ക് നഗരത്തില്‍മാത്രം കുറഞ്ഞത് പതിനാറായിരത്തിലേറെപ്പേര്‍ മരിക്കുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമോ മുന്നറിയിപ്പുനല്‍കി. ഈ രീതിയില്‍ വൈറസ് പടര്‍ന്നുപിടിച്ചാല്‍ 16,000 ന്യൂയോര്‍ക്ക് വാസികളും യു.എസിലാകെ 93,000 പേരും മരിച്ചേക്കുമെന്നാണ് ക്യൂമോ പറഞ്ഞത്. ഇതുതടയാന്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ വേണ്ട നടപടികള്‍ കാര്യക്ഷമമായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇറ്റലിയില്‍ രോഗികളുടെ എണ്ണം 1.15 ലക്ഷവും സ്പെയിനില്‍ 1.10 ലക്ഷവും പിന്നിട്ടു. ജര്‍മനിയില്‍ 84,000 രോഗികളുണ്ട്. ഫ്രാന്‍സില്‍ രോഗികളുടെ എണ്ണം 60,000ത്തിലേക്ക് അടുക്കുന്നു. ഇറാനിലും വൈറസ് ബാധിതരുടെ എണ്ണം 50.000 പിന്നിട്ടു.

അതേസമയം ഇന്ത്യയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്ത് 2069 പേര്‍ക്കാണ് കോവിഡ് 19 ഇതിനോടകം സ്ഥിരീകരിച്ചത്. ഇതില്‍ 1860 പേര്‍ ചികിത്സയിലാണ്. 155 പേര്‍ രോഗമുക്തി നേടി. 53 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേര്‍ര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

 • വായടച്ച് മിണ്ടാതിരിക്കൂ; ട്രംപിനോട് ഹൂസ്റ്റണ്‍ പൊലീസ് മേധാവി
 • ജോര്‍ജ് ഫ്ളോയിഡിനെ കാല്‍മുട്ടിനാല്‍ കഴുത്തുഞെരിച്ചു കൊന്ന വെള്ളക്കാരന്‍ പൊലീസ് അറസ്റ്റില്‍
 • അവസാന രോഗിയും ആശുപത്രിവിട്ടു; ന്യൂസിലന്‍ഡ് ലോകത്തോട് പറയുന്നത്
 • ലൈവ് പരിപാടിക്കിടെ ഭൂമികുലുക്കം, പതറാതെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
 • പാകിസ്ഥാനില്‍ തകര്‍ന്നു വീണത് ചൈന 'പാട്ട വിലക്ക്' വിറ്റ പഴയ വിമാനം
 • 107 പേരുമായി പാക് യാത്രാവിമാനം ലാന്റിങ്ങിനു തൊട്ടുമുമ്പ് കറാച്ചിയില്‍ തകര്‍ന്നു വീണു
 • മിഷിഗണില്‍ കനത്ത മഴയില്‍ ഡാം തകര്‍ന്നു; വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പൈലറ്റ്
 • കോവിഡിന്റെ ഉറവിടം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയും യുകെയുമടക്കം 62 രാജ്യങ്ങള്‍
 • എമിറേറ്റ്സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; 21 മുതല്‍ ലണ്ടനില്‍ നിന്നും സര്‍വീസ്
 • കോവിഡ് കുതിച്ചു കയറുന്നു; ബ്രസീലില്‍ ഒരു മാസത്തിനിടെ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway