വിദേശം

ഓശാന ഞായറാഴ്ച ക്വാറന്റീന്‍ ലംഘിക്കാന്‍ ആഹ്വാനം ചെയ്ത് പാസ്റ്റര്‍മാര്‍!


വാഷിംഗ്ടണ്‍ : കോവിഡ് പ്രഭവകേന്ദ്രമായ ചൈനയെ പോലും പിന്തള്ളി യുഎസില്‍ 306,000 പേര്‍ക്കു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. 8,300 മരണവും സ്ഥിരീകരിച്ചു. അമേരിക്കയിലെ ന്യൂജേഴ്‌സി ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും ജനങ്ങള്‍ വീടിനുള്ളില്‍ തന്നെയാണ്.അത്യാവശ്യ ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങളോട് പുറത്തിറങ്ങരുതെന്നും, പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ഉള്‍പ്പെടെ ധരിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദേശം. സാമൂഹിക അകലം പാലിക്കല്‍ മാത്രമാണ് കോവിഡ് പ്രതിരോധത്തിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമെന്നിരിക്കെ യുഎസിലെ പാസ്റ്റര്‍മാരുടെ ആഹ്വാനമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതിതിലേക്ക് നീങ്ങുന്നത്.

ക്രൈസ്തവ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ ഉയര്‍പ്പിന്റെ വിശുദ്ധവാര ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ഓശാന ഞായറാഴ്ചയോടെയാണ് വിശുദ്ധ ആഴ്ചയുടെ തുടക്കം. അതിനാല്‍ ഓശാന ഞായറാഴ്ച ക്വാറന്റീന്‍ ലംഘിച്ച് പള്ളികളിലെത്താനാണ് യുഎസിലെ പാസ്റ്റര്‍മാരുടെ ആഹ്വാനം. ലൂസിയാനയിലെ ബാറ്റണ്‍ റോഗിലുള്ളചര്‍ച്ചില്‍ ഓശാന ഞായറാഴ്ച ആഘോഷിക്കാനുള്ള ഒരുക്കം നടക്കുകയാണ്.
ആയിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓശാന ഞായര്‍ ആഘോഷം നടത്താനാണ് സോളിഡ് റോക്ക് പള്ളിയുടെ നീക്കം. ഞായറാഴ്ച മുതല്‍ പള്ളി തുറന്നിടും. സാത്താന്‍ നമ്മളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണ്.. എന്നാണ് പാസ്റ്റര്‍മാരുടെ വിശദീകരണം. ഞങ്ങള്‍ നിയമങ്ങളെ ധിക്കരിക്കുന്നത് സുവിശേഷം പ്രചരിപ്പിക്കലാണ് ദൈവഹിതം എന്നുള്ളതുകൊണ്ടാണ്.. ലൂസിയാന പാസ്റ്റര്‍ ടോണ്‍ സ്‌പെല്‍ പറയുന്നു. അമേരിക്കയിലെ കോവിഡ് ഹോട്ട് സ്‌പോട്ടുകളിലൊ്‌നനാണ് ലുസിയാന.

 • ജോര്‍ജ് ഫ്ളോയിഡിനെ കാല്‍മുട്ടിനാല്‍ കഴുത്തുഞെരിച്ചു കൊന്ന വെള്ളക്കാരന്‍ പൊലീസ് അറസ്റ്റില്‍
 • അവസാന രോഗിയും ആശുപത്രിവിട്ടു; ന്യൂസിലന്‍ഡ് ലോകത്തോട് പറയുന്നത്
 • ലൈവ് പരിപാടിക്കിടെ ഭൂമികുലുക്കം, പതറാതെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
 • പാകിസ്ഥാനില്‍ തകര്‍ന്നു വീണത് ചൈന 'പാട്ട വിലക്ക്' വിറ്റ പഴയ വിമാനം
 • 107 പേരുമായി പാക് യാത്രാവിമാനം ലാന്റിങ്ങിനു തൊട്ടുമുമ്പ് കറാച്ചിയില്‍ തകര്‍ന്നു വീണു
 • മിഷിഗണില്‍ കനത്ത മഴയില്‍ ഡാം തകര്‍ന്നു; വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പൈലറ്റ്
 • കോവിഡിന്റെ ഉറവിടം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയും യുകെയുമടക്കം 62 രാജ്യങ്ങള്‍
 • എമിറേറ്റ്സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; 21 മുതല്‍ ലണ്ടനില്‍ നിന്നും സര്‍വീസ്
 • കോവിഡ് കുതിച്ചു കയറുന്നു; ബ്രസീലില്‍ ഒരു മാസത്തിനിടെ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവച്ചു
 • കൊറോണ എച്ച്‌ഐവി പോലെ; തുടച്ചുനീക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway