യു.കെ.വാര്‍ത്തകള്‍

കോവിഡ് ബാധിതനായ ബോറിസ് ജോണ്‍സനെ ആശുപത്രിയിലേയ്ക്ക് മാറ്റി; ഓക്സിജന്‍ ചികിത്സ നല്‍കുന്നുണ്ടെന്ന് മാധ്യമങ്ങള്‍


ല​ണ്ട​ന്‍ : കോവിഡ് ബാധിതനായ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോണ്‍സനെ പത്തു ദിവസത്തെ ഐ​സൊ​ലേ​ഷനു ശേഷം ആശുപത്രിയിലേയ്ക്ക് മാറ്റി. വെസ്റ്റ്മിന്‍സ്റ്റര്‍ സെന്റ് തോമസ് ലണ്ടന്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോറിസിന് ഓക്സിജന്‍ ലഭ്യമാക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ആരോഗ്യ നില അത്രകണ്ട് തൃപ്തികരമാവണമെന്നില്ലെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

പനിമാറാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയെ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. ബോ​റി​സിന്റെ ഏ​ഴു ദി​വ​സ​ത്തെ ഐ​സൊ​ലേ​ഷന്‍ വെള്ളിയാഴ്ച അ​വ​സാ​നി​ക്കേ​ണ്ട​താ​യി​രു​ന്നു. എന്നാല്‍ പ​നി ഭേ​ദ​മാ​കു​ന്ന​തു​വ​രെ ഐ​സൊ​ലേ​ഷ​നി​ല്‍ തു​ട​രു​മെ​ന്ന് 55 കാരനായ ബോറിസ് പറഞ്ഞിരുന്നു. ഞായറാഴ്ച വൈകുന്നേരം ആണ് ബോറിസിനെ ലണ്ടനിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇത് ഡോക്ടറുടെ ഉപദേശപ്രകാരം സ്വീകരിച്ച 'മുന്‍കരുതല്‍ നടപടിയാണ്" എന്നാണു വിശദീകരണം.

പ്രധാനമന്ത്രി സര്‍ക്കാരിന്റെ ചുമതലയില്‍ തുടരുന്നു എങ്കിലും വിദേശകാര്യ സെക്രട്ടറിയാകും തിങ്കളാഴ്ച കൊറോണ വൈറസ് വിലയിരുത്തല്‍ യോഗത്തില്‍ അധ്യക്ഷനാകുക. രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രഖ്യാപനം വന്നത്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബോറിസിന്റെ ആരോഗ്യത്തിനായി ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞദിവസം ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനായി ബോറിസ് വസതിയ്ക്കു പുറത്തു നിന്ന് കൈകൊട്ടിയിരുന്നു. ഐസൊലേഷനില്‍ കഴിഞ്ഞു കൊണ്ടാണ് ബോറിസ് കഴിഞ്ഞ ദിവസങ്ങളില്‍ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതേസമയം ആശുപത്രിയിലിരിക്കെയും ഭരണനിര്‍വഹണ ചുമതല ബോറിസിനു തന്നെയായിരിക്കും എന്നാണ് ഔദ്യോഗിക അറിയിപ്പ്.

അതിനിടെ, കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് താന്‍ കിടപ്പിലായിരുന്നുവെന്ന് ബോറിസ് ജോണ്‍സന്റെ ഗര്‍ഭിണിയായ കാമുകി 32 കാരിയായ കാരി സിമണ്ട്സ് വെളിപ്പെടുത്തി. ആറുമാസം ഗര്‍ഭിണിയായ കാരിയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ തൃപ്‍തികരമാണ്.

'കൊറോണ വൈറസിന്റെ ലക്ഷണങ്ങളുമായി ഞാന്‍ ഒരാഴ്ച ആഴ്ച കിടക്കയില്‍ ചെലവഴിച്ചു. എന്നെ പരിശോധിക്കേണ്ട ആവശ്യമില്ല, ഏഴ് ദിവസത്തെ വിശ്രമത്തിന് ശേഷം, എനിക്ക് കൂടുതല്‍ കരുത്ത് തോന്നുന്നു, ഞാന്‍ സുഖമായിരിക്കുന്നു,'-സിമണ്ട്സ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ചാള്‍സ് രാജകുമാരന് കൊവിഡ് -19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയ്ക്കും രോഗബാധ ഉണ്ടായത്. ചാള്‍സ് രാജകുമാരന്റെ ആരോഗ്യ നിലയും തൃപ്തികരമാണ്. കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന്റെ ഐ​സോ​ലേ​ഷന്‍ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.

 • എന്‍എച്ച്എസിന്റെ ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റം മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ട്രാക്ക് ചെയ്തത് പകുതിയില്‍ കുറവ് പേരെ
 • കോവിഡ് പ്രതിസന്ധി; ജോലിയും ശമ്പളവും സ്ഥിരമാണെന്ന് തെളിയിക്കുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ്
 • യുകെയില്‍ ഇന്നലെ കൊറോണ മരണം 324 ആയി കുതിച്ചുയര്‍ന്നു; ആകെ മരണം 47,871 ആയെന്ന് റിപ്പോര്‍ട്ട്
 • കോവിഡ്: ഇന്ത്യക്കാര്‍ റിസ്കില്‍- പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് റിവ്യൂ
 • ലോക് ഡൗണിന്റെ ആദ്യ ആഴ്ചകളില്‍ ആശുപത്രികളില്‍ നിന്ന് കൊറോണ പരിശോധന കൂടാതെ കെയര്‍ ഹോമുകളിലേക്ക് തിരിച്ചയച്ചത് 20000 വൃദ്ധരെ
 • ലോക്ക് ഡൗണില്‍ യുകെ ജനത മദ്യത്തെ അമിതമായി ആശ്രയിച്ചു; നാലിലൊന്നു പേരും കൂടുതല്‍ അകത്താക്കിയെന്ന് പഠനം
 • വിദേശിയര്‍ക്കുള്ള ക്വാറന്റൈനില്‍ ഇളവുകള്‍ ആലോചിച്ച് യുകെസര്‍ക്കാര്‍
 • സ്‌കൂള്‍തുറവി അബദ്ധമോ? ഡെര്‍ബിയിലെ സ്‌കൂളിലെ ഏഴ് ജോലിക്കാര്‍ക്ക് കോവിഡ്
 • കൊറോണ മരണം 111 ആയി കുറഞ്ഞു; എന്‍എച്ച്എസില്‍ പകുതിയിലും മരണമില്ല
 • ജാഗ്രതാ ലെവല്‍ കുറയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കം തടഞ്ഞത് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ; ഇളവുകള്‍ പാരയാകുമോ?
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway