വിദേശം

ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു , സിംഹങ്ങള്‍ക്കുള്‍പ്പെടെ രോഗലക്ഷണം

ന്യൂയോര്‍ക്കില്‍ മൃഗശാലയില്‍ കടുവയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. നയ്ഡ എന്ന നാലു വയസ്സുള്ള പെണ്‍കടുവയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃഗശാലയിലെ ജോലിക്കാരനില്‍ നിന്നാണ് കടുവയ്ക്ക് കൊവിഡ് പിടിപെട്ടതെന്നാണ് മൃഗശാലാ ആധികൃതര്‍ വ്യക്തമാക്കുന്നത്. ഈ കടുവയ്ക്ക് പുറമെ മറ്റു മൂന്ന് കടുവകള്‍ക്കും രണ്ട് ആഫ്രിക്കന്‍ സിംഹങ്ങള്‍ക്കും രോഗലക്ഷണമുണ്ട്. ഇവയുടെ ടെസ്റ്റ് റിസല്‍ട്ട് വന്നിട്ടില്ല.

ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ് എന്ന മൃഗശാലയിലെ കടുവയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭക്ഷണം കഴിക്കുന്നതില്‍ കുറവുണ്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച കടുവയക്കും നിരീക്ഷണത്തിലുള്ള 5 മൃഗങ്ങള്‍ക്കും ഇല്ലെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി.

അതേസമയം കൊറോണ വൈറസ് എങ്ങനെയാണ് ഈ മൃഗങ്ങളുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നതില്‍ വ്യക്തതയില്ലെന്നും മൃഗശാല അധികൃതര്‍ പറയുന്നു. ഓരോ ജീവികളുടെയും ശരീരത്തില്‍ വ്യത്യസ്തമായാണ് ഈ വൈറസ് ബാധ പ്രവര്‍ത്തിക്കുന്നതെന്നാണ് വിലയിരുത്തല്‍. മൃഗശാലയിലെ എല്ലാ മൃഗങ്ങളെയും നിരീക്ഷിക്കുമെന്നും ഇവര്‍ പറയുന്നു. അതേ സമയം മൃഗങ്ങളില്‍ നിന്ന് കൊവിഡ്-19 മനുഷ്യരിലേക്ക് പടരുമെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ല.

 • വായടച്ച് മിണ്ടാതിരിക്കൂ; ട്രംപിനോട് ഹൂസ്റ്റണ്‍ പൊലീസ് മേധാവി
 • ജോര്‍ജ് ഫ്ളോയിഡിനെ കാല്‍മുട്ടിനാല്‍ കഴുത്തുഞെരിച്ചു കൊന്ന വെള്ളക്കാരന്‍ പൊലീസ് അറസ്റ്റില്‍
 • അവസാന രോഗിയും ആശുപത്രിവിട്ടു; ന്യൂസിലന്‍ഡ് ലോകത്തോട് പറയുന്നത്
 • ലൈവ് പരിപാടിക്കിടെ ഭൂമികുലുക്കം, പതറാതെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
 • പാകിസ്ഥാനില്‍ തകര്‍ന്നു വീണത് ചൈന 'പാട്ട വിലക്ക്' വിറ്റ പഴയ വിമാനം
 • 107 പേരുമായി പാക് യാത്രാവിമാനം ലാന്റിങ്ങിനു തൊട്ടുമുമ്പ് കറാച്ചിയില്‍ തകര്‍ന്നു വീണു
 • മിഷിഗണില്‍ കനത്ത മഴയില്‍ ഡാം തകര്‍ന്നു; വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പൈലറ്റ്
 • കോവിഡിന്റെ ഉറവിടം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയും യുകെയുമടക്കം 62 രാജ്യങ്ങള്‍
 • എമിറേറ്റ്സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; 21 മുതല്‍ ലണ്ടനില്‍ നിന്നും സര്‍വീസ്
 • കോവിഡ് കുതിച്ചു കയറുന്നു; ബ്രസീലില്‍ ഒരു മാസത്തിനിടെ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway