യു.കെ.വാര്‍ത്തകള്‍

കൊറോണാ ബാധിച്ചു മരിച്ച ആദ്യത്തെ മിഡ്‌വൈഫിന്റെ സ്മരണയില്‍ ശിരസു നമിച്ചു സഹപ്രവര്‍ത്തകര്‍

കൊറോണാ വൈറസിനെതിരായ യുദ്ധത്തില്‍ ഓരോ ദിവസവും ജീവത്യാഗം ചെയ്യുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഡോക്ടര്‍മാരും, നഴ്‌സുമാരും, മറ്റ് ആരോഗ്യ ജീവനക്കാരും വലിയ വെല്ലുവിളിയാണ് രാജ്യത്തിനായി ഏറ്റെടുത്തിരിക്കുന്നത്. നഴ്‌സുമാരുടെ മരണവാര്‍ത്തയ്‌ക്ക്‌ പിന്നാലെ, എന്‍എച്ച്എസിലെ മിഡ്‌വൈഫിനും ജീവന്‍ നഷ്ടമായി.

54കാരി ലിന്‍സേ കവന്‍ട്രിയാണ് കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ജീവന്‍ പൊലിഞ്ഞ ആദ്യത്തെ എന്‍എച്ച്എസ് മിഡ്‌വൈഫ്. 10 വര്‍ഷക്കാലമായി ജോലി ചെയ്തിരുന്ന എസെക്‌സ് ഹാര്‍ലോയിലെ ദി പ്രിന്‍സസ് അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലാണ് കവന്‍ട്രി മരിച്ചത്. ഏപ്രില്‍ 2നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി സ്ഥിരീകരിച്ചു.

വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കവന്‍ട്രി വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലായിരുന്നു. മരണത്തിന് മുന്‍പ് ഇവര്‍ ജോലി ചെയ്തിരുന്നില്ല. തങ്ങളുടെ സഹജീവനക്കാരിക്ക് ആദരവ് അര്‍പ്പിച്ച് മാസ്‌ക് ധരിച്ച മെഡിക്കല്‍ ജീവനക്കാര്‍ പ്രിന്‍സസ് അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലെ ഇടനാഴിയില്‍ നിശബ്ദരായി തലകുനിച്ച് നിന്നു. വലിയ ദുഃഖത്തോടെയാണ് മരണം പ്രഖ്യാപിച്ച് പ്രൊഫഷണലിസത്തിനും, ആത്മാര്‍ത്ഥതയ്ക്കും ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റ് ലാന്‍സ് മക്കാര്‍ത്തി ആദരാഞ്ജലി അര്‍പ്പിച്ചത്.

ലിവര്‍പൂളിലെ എയിന്‍ട്രീ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സ് ലിസ് ഗ്ലാനിസ്റ്ററാണ് വൈറസിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടമായ മറ്റൊരാള്‍. റിട്ടയര്‍മെന്റിന് ശേഷവും ജോലിയോടുള്ള ഇഷ്ടം കൊണ്ട് ഫ്രണ്ട്‌ലൈന്‍ എന്‍എച്ച്എസ് വര്‍ക്കറായി തുടര്‍ന്ന വ്യക്തിയാണ് ഈ 68-കാരി.

 • യുകെയില്‍ ഇന്നലെ കൊറോണ മരണം 324 ആയി കുതിച്ചുയര്‍ന്നു; ആകെ മരണം 47,871 ആയെന്ന് റിപ്പോര്‍ട്ട്
 • കോവിഡ്: ഇന്ത്യക്കാര്‍ റിസ്കില്‍- പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് റിവ്യൂ
 • ലോക് ഡൗണിന്റെ ആദ്യ ആഴ്ചകളില്‍ ആശുപത്രികളില്‍ നിന്ന് കൊറോണ പരിശോധന കൂടാതെ കെയര്‍ ഹോമുകളിലേക്ക് തിരിച്ചയച്ചത് 20000 വൃദ്ധരെ
 • ലോക്ക് ഡൗണില്‍ യുകെ ജനത മദ്യത്തെ അമിതമായി ആശ്രയിച്ചു; നാലിലൊന്നു പേരും കൂടുതല്‍ അകത്താക്കിയെന്ന് പഠനം
 • വിദേശിയര്‍ക്കുള്ള ക്വാറന്റൈനില്‍ ഇളവുകള്‍ ആലോചിച്ച് യുകെസര്‍ക്കാര്‍
 • സ്‌കൂള്‍തുറവി അബദ്ധമോ? ഡെര്‍ബിയിലെ സ്‌കൂളിലെ ഏഴ് ജോലിക്കാര്‍ക്ക് കോവിഡ്
 • കൊറോണ മരണം 111 ആയി കുറഞ്ഞു; എന്‍എച്ച്എസില്‍ പകുതിയിലും മരണമില്ല
 • ജാഗ്രതാ ലെവല്‍ കുറയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കം തടഞ്ഞത് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ; ഇളവുകള്‍ പാരയാകുമോ?
 • ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യാ ഫ്ലൈറ്റ് ഇനി 21ന്, യാത്ര മുംബൈ വഴി, വീണ്ടും തഴയപ്പെടുമോയെന്ന് മലയാളികള്‍ക്ക് ആശങ്ക
 • യുകെയില്‍ ഇന്നലെ മരണസംഖ്യ 113; പത്താഴ്ചക്കിടെയിലെ കുറഞ്ഞ മരണനിരക്ക്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway