യു.കെ.വാര്‍ത്തകള്‍

കൊറോണ:ആരോഗ്യ നില വഷളായി,ബ്രിട്ടീഷ് പ്രധാനമന്ത്രി ഐ.സി.യുവില്‍ , രാജ്യം ആശങ്കയുടെ മുള്‍മുനയില്‍


ബ്രിട്ടീഷ് ജനതയെ ആശങ്കയുടെ മുള്‍മുനയിലാക്കികൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഐ.സി.യു. വില്‍ പ്രവേശിപിച്ചു. ഇന്ന് അല്‍പം മുമ്പാണ് ജോണ്‍സനെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ലണ്ടന്‍ സെന്‍് തോമസ് ആശുപത്രിയിലെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചത്. കൊറോണയെ തുടര്‍ന്ന് വസതിയില്‍ ഐസൊലേഷനിലായിരുന്ന ജോണ്‍സന് രോഗം ബാധിച്ച് പത്തു ദിവസത്തിന് ശേഷവും രോഗശമനം ഉണ്ടാകാതെ വരികയും ആരോഗ്യ നില വഷളാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പ്രധാന മന്ത്രിയുടെ ആരോഗ്യ നില വഷളാവുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജോണ്‍സന് ശ്വസന സഹായി ഉപയോഗിക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും നമ്പന്‍ ടെന്‍ ഡൗണിങ് സ്ട്രീറ്റ് അത് നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്തിരുന്നില്ല.
നേരത്തേ ജോണ്‍സണ്‍ തന്നെയാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ട്വീറ്റില്‍ നിന്ന് വ്യക്തമായിരുന്നു. അതേ സമയം ഐസിയുവില്‍ കഴിയുന്ന ജോണ്‍സന് പകരം അദ്ദേഹത്തിന്റെ ചുമതല വിദേശകാര്യ സെക്രട്ടറിക്ക് കൈമാറിയെന്നാണ് സൂചന.
ഒരുവശത്ത് നൂറുകണക്കിന് ആളുകള്‍ മരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ആരോഗ്യ നില വഷളായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇത് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഏറെ ഞെട്ടിക്കുന്ന വാര്‍ത്തയാണ്.
ആശുപത്രിയില്‍ നിന്ന് ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും ഇന്നലെ ജോണ്‍സണ്‍ ട്വീറ്റ് ചെയ്തിരുന്നു. എന്‍.എച്ച്.എസിനെയും അവിടുത്തെ ജീവനക്കാരെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീ്റ്റ്. അതേ സമയം ഇന്നു വൈകുന്നേരത്തോടെ രാജ്യത്തെ മുഴുവണ്‍ ആശങ്കയുടെ മുള്‍മുനയിലായിരിക്കുകയാണ്. കൊറോണ ബാധിച്ച് ആയിരക്കണക്കിന് ആളുകള്‍ മരിച്ചെങ്കിലും ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി ഐസിയുവിലാകുന്നത്.
ഐസലോഷനിലായിരുന്ന പ്രധാനമന്ത്രി ഓരോ ദിവസവും ക്ഷീണിതനായിട്ടാണ് കാണപ്പെട്ടിരുന്നത്. എന്നിട്ടും കൊറോണക്കെതിരേയുള്ള പോരാട്ടം മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു ജോണ്‍സണ്‍. എന്നാല്‍ വശ്രമമില്ലാത്ത അദ്ദേഹത്തിന്റെ പോരാട്ടമായിരിക്കാം ജോണ്‍സന്റെ ആരോഗ്യ നില വഷളാക്കിയത്.
ജോണ്‍സന്റെ ആരോഗ്യ നിലയെക്കുറിച്ചായി ഇന്നു വൈകുന്നേരം മുതല്‍ എവിടെയും ചര്‍ച്ച.

 • കോവിഡ് കവര്‍ന്ന സ്റ്റാന്‍ലിക്ക് കണ്ണീരോടെ യാത്രാമൊഴി; തീരാ വേദനയുമായി മിനിയും രണ്ടു മക്കളും
 • യുകെയില്‍ ജനം കൂട്ടത്തോടെ പുറത്ത്; സാമൂഹിക അകലം ലംഘിക്കുന്നവരില്‍ നിന്നും കടുത്ത പിഴയീടാക്കാന്‍ പോലീസും
 • യുകെയില്‍ കൊറോണ 324 ജീവനുകള്‍ കൂടി കവര്‍ന്നു; 2095 പുതിയ രോഗികള്‍
 • സ്‌കോട്ട്‌ ലന്‍ഡിലും ലോക്ക്ഡൗണ്‍ ഇളവുകള്‍; നടപ്പാക്കല്‍ നാല് ഘട്ടങ്ങളിലായി
 • ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ചീഫ് സയന്റിസ്റ്റ്; യുകെയില്‍ 377 കോവിഡ് മരണം കൂടി
 • ഇംഗ്ലണ്ടിലും സ്കോട്ട്‌ ലന്‍ഡിലും കൊറോണ ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റം ആരംഭിച്ചു; ആദ്യദിനം തന്നെ പരാതികള്‍
 • യുകെയില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ; ആറ് പേര്‍ക്ക് വരെ പുറത്ത് ഒന്നിച്ചുകൂടാം, സ്കൂളുകള്‍ തുറക്കും
 • യുകെയില്‍ 412 കോവിഡ് മരണങ്ങള്‍ കൂടി; ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് ആശുപത്രികളിലും പുതിയ മരണങ്ങളില്ല
 • കൊറോണ ബാധിച്ചു മരണത്തെ മുഖാമുഖം കണ്ട രണ്ടു യുകെ മലയാളികള്‍ സുഖം പ്രാപിച്ചു ആശുപത്രി വിട്ടു
 • ഇന്‍കം ടാക്‌സ്, വാറ്റ്, നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway