യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഈസ്റ്ററോടെ കൊറോണ മരണങ്ങള്‍ കൂടുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍


കഴിഞ്ഞ രണ്ട് ദിവസമായി ഇംഗ്ലണ്ടില്‍ കൊറോണ മരണത്തില്‍ ഇടിവുണ്ടായത് കാര്യമാക്കേണ്ടതില്ലന്നും ഈ ആഴ്ച അവസാനം കൊറോണ മരണങ്ങള്‍ കൂടുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രഫ. ക്രിസ് വിറ്റി. ഈസ്റ്ററോടെ കൊറോണ മരണങ്ങള്‍ മൂര്‍ധന്യത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ടു രാജ്യത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണില്‍ ഇളവ് അനുവദിക്കാന്‍ സാധിക്കില്ലെന്നും ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായിട്ടുണ്ട്. ലോക്ക് ഡൗണ്‍ റദ്ദാക്കുന്നത് കടുത്ത അപകടമുണ്ടാക്കുമെന്നും അതിനാല്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട അടുത്ത ചുവട് വയ്പ് വളരെ കരുതലോടെ ആയിരിക്കണമെന്നുമാണ് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വൈറസ് ബാധയില്‍ ശാശ്വതമായ കുറവ് സ്ഥിരീകരിക്കുന്നത് വരെ ലോക്ക് ഡൗണില്‍ ഇളവ് ഏര്‍പ്പെടുത്താനാവില്ലെന്നാണ് വിറ്റി പറയുന്നത്. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണില്‍ ഇളവ് അനുവദിക്കാന്‍ ഒരുങ്ങുന്നുണ്ടെങ്കിലും യുകെയില്‍ അതുവേണ്ടെന്നു ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബും പറഞ്ഞിട്ടുണ്ട്. കൊറോണ മൂലം രാജ്യത്ത് സാമൂഹിക-സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാക്കിയിട്ടുണ്ടെന്നും ജനത്തിന്റെ ജീവന് പ്രാധാന്യമേകി ലോക്ക് ഡൗണ്‍ നിലനിര്‍ത്താന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും റാബ് വ്യക്തമാക്കുന്നു.

 • കോവിഡ് കവര്‍ന്ന സ്റ്റാന്‍ലിക്ക് കണ്ണീരോടെ യാത്രാമൊഴി; തീരാ വേദനയുമായി മിനിയും രണ്ടു മക്കളും
 • യുകെയില്‍ ജനം കൂട്ടത്തോടെ പുറത്ത്; സാമൂഹിക അകലം ലംഘിക്കുന്നവരില്‍ നിന്നും കടുത്ത പിഴയീടാക്കാന്‍ പോലീസും
 • യുകെയില്‍ കൊറോണ 324 ജീവനുകള്‍ കൂടി കവര്‍ന്നു; 2095 പുതിയ രോഗികള്‍
 • സ്‌കോട്ട്‌ ലന്‍ഡിലും ലോക്ക്ഡൗണ്‍ ഇളവുകള്‍; നടപ്പാക്കല്‍ നാല് ഘട്ടങ്ങളിലായി
 • ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ചീഫ് സയന്റിസ്റ്റ്; യുകെയില്‍ 377 കോവിഡ് മരണം കൂടി
 • ഇംഗ്ലണ്ടിലും സ്കോട്ട്‌ ലന്‍ഡിലും കൊറോണ ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റം ആരംഭിച്ചു; ആദ്യദിനം തന്നെ പരാതികള്‍
 • യുകെയില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ; ആറ് പേര്‍ക്ക് വരെ പുറത്ത് ഒന്നിച്ചുകൂടാം, സ്കൂളുകള്‍ തുറക്കും
 • യുകെയില്‍ 412 കോവിഡ് മരണങ്ങള്‍ കൂടി; ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് ആശുപത്രികളിലും പുതിയ മരണങ്ങളില്ല
 • കൊറോണ ബാധിച്ചു മരണത്തെ മുഖാമുഖം കണ്ട രണ്ടു യുകെ മലയാളികള്‍ സുഖം പ്രാപിച്ചു ആശുപത്രി വിട്ടു
 • ഇന്‍കം ടാക്‌സ്, വാറ്റ്, നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway