വിദേശം

ലോക്ക്​ഡൗണില്‍ വിനോദയാത്ര; ന്യൂസിലാന്‍ഡ് ആരോഗ്യ മന്ത്രിയ്ക്ക് സ്ഥാനചലനം

ലോകം മുഴുവന്‍ കൊറോണ വൈറസ്​ വ്യാപനം തടയാന്‍ എന്തൊക്കെ ചെയ്യണമെന്ന് തലപുകയ്ക്കുമ്പോള്‍ ലോക്ക്​ഡൗണ്‍ കാലത്തു കുടുംബവുമായി വിനോദയാത്ര നടത്തിയ ന്യൂസിലാന്‍ഡ്​ ആരോഗ്യമന്ത്രി പെട്ടു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയിലാണ് ന്യൂസിലാന്‍ഡ്​ ആരോഗ്യമന്ത്രി ഡേവിഡ്​ ക്ലാര്‍ക്​ കുടുംബവുമായി അടിച്ചു പൊളിക്കാന്‍ ബീച്ചിലെത്തിയത്. ഇക്കാര്യം വ്യക്തമായതോടെ ക്ലാര്‍കിനെ ധനകാര്യ സഹമന്ത്രിയായി തരംതാഴ്​ത്തിയായതായി പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ അറിയിച്ചു.


ഡേവിഡ്​ ക്ലാര്‍ക്​ ഐസൊലേഷന്‍ നിയമങ്ങള്‍ പാലിക്കാതെ പര്‍വ്വതനിരകളില്‍ ബൈക്കിങിന്​ പോയത്​ നേരത്തെ ഏറെ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം കടല്‍ത്തീരത്ത്​ സമയം ചെലവഴിക്കാന്‍ 20 കിലോമീറ്റര്‍ വാഹനമോടിച്ചത്​. രാജ്യത്ത്​ സാധാരണ സാഹചര്യങ്ങളായിരുന്നുവെങ്കില്‍ നിയമലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കുമായിരുന്നുവെന്നും കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹവും പങ്കാളിയായതിനാലാണ്​ നടപടി ചുരുക്കിയതെന്നും പ്രധാനമന്ത്രി ജസീന്ദ പറഞ്ഞു. ഡേവിഡ്​ ക്ലാര്‍ക്കില്‍ നിന്ന്​ താനും ന്യൂസിലാന്‍ഡും നല്ല പ്രവര്‍ത്തികളാണ്​ പ്രതീക്ഷിക്കുന്നതെന്നും ജസീന്ദ പ്രസ്താവനയില്‍ പറഞ്ഞു.

മാര്‍ച്ച്​ 25 നാണ്​ ന്യൂസിലാന്‍ഡില്‍ ലോക്ക്​ഡൗണ്‍ പ്രഖ്യാപിച്ചത്​. ന്യൂസിലാന്‍ഡില്‍ 1160 കൊറോണ ബാധിതനാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ മരണം ഒന്നേയുള്ളൂ.

 • ജോര്‍ജ് ഫ്ളോയിഡിനെ കാല്‍മുട്ടിനാല്‍ കഴുത്തുഞെരിച്ചു കൊന്ന വെള്ളക്കാരന്‍ പൊലീസ് അറസ്റ്റില്‍
 • അവസാന രോഗിയും ആശുപത്രിവിട്ടു; ന്യൂസിലന്‍ഡ് ലോകത്തോട് പറയുന്നത്
 • ലൈവ് പരിപാടിക്കിടെ ഭൂമികുലുക്കം, പതറാതെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
 • പാകിസ്ഥാനില്‍ തകര്‍ന്നു വീണത് ചൈന 'പാട്ട വിലക്ക്' വിറ്റ പഴയ വിമാനം
 • 107 പേരുമായി പാക് യാത്രാവിമാനം ലാന്റിങ്ങിനു തൊട്ടുമുമ്പ് കറാച്ചിയില്‍ തകര്‍ന്നു വീണു
 • മിഷിഗണില്‍ കനത്ത മഴയില്‍ ഡാം തകര്‍ന്നു; വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പൈലറ്റ്
 • കോവിഡിന്റെ ഉറവിടം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയും യുകെയുമടക്കം 62 രാജ്യങ്ങള്‍
 • എമിറേറ്റ്സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; 21 മുതല്‍ ലണ്ടനില്‍ നിന്നും സര്‍വീസ്
 • കോവിഡ് കുതിച്ചു കയറുന്നു; ബ്രസീലില്‍ ഒരു മാസത്തിനിടെ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവച്ചു
 • കൊറോണ എച്ച്‌ഐവി പോലെ; തുടച്ചുനീക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway