വിദേശം

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരെ ലൈംഗിക പീഡനാരോപണംവാഷിംഗ്ടണ്‍ : മുന്‍വൈസ് പ്രസിഡന്റും വരുന്ന തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡനെതിരെ ലൈംഗിക പീഡനാരോപണവുമായി യുവതി. 27 വര്‍ഷം മുമ്പ് ജോ ബൈഡന്‍ തന്നെ ലൈംഗികമായി അപമാനിച്ചെന്നാരോപിച്ച് യുഎസ് സെനറ്റിലെ മുന്‍ ജീവനക്കാരിയും 56 കാരിയുമായ ടാര റീഡ് ആണ് രംഗത്തെത്തിയിരിക്കുന്നത്.

ഒരു പോഡ്കാസ്റ്റിലാണ് റീഡ് തനിക്ക് ബൈഡനില്‍ നിന്ന് മോശം അനുഭവമുണ്ടായതെന്ന് തുറന്ന് പറഞ്ഞത്. വാഷിംഗ്ടണ്‍ പോലീസ് കേസ് ഫയല്‍ ചെയ്തു. എന്നാല്‍, പോലീസിനോട് അന്ന് ബൈഡന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ ആരോപണം ബൈഡന്‍ നിഷേധിച്ചു. മുന്‍പുണ്ടായെന്ന് ആരോപിക്കപ്പെടുന്ന സംഭവം ഇപ്പോള്‍ ഉയര്‍ന്നുവരുന്നതെന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് ബൈഡന്‍ പറഞ്ഞു.
'ആരോപണം ഉന്നയിച്ചവര്‍ അന്നത്തെ പരാതിയുടെ കോപ്പി ഹാജരാക്കിയിട്ടില്ല. അവരുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യാനോ അവരെ ആക്രമിക്കാനോ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. പക്ഷേ വസ്തുത എന്താണെന്ന് പറയാനുള്ള അവകാശം എനിക്കുണ്ടെന്നും' 77 കാരനായ ബൈഡന്‍ പറഞ്ഞു.

ട്രംപിന്റെ എതിരാളിയായ ബൈഡനെതിരെ ഇപ്പോഴുണ്ടായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും പറയപ്പെടുന്നുണ്ട്. ബൈഡനെ കുടുക്കാന്‍ ഇടപെട്ടതിനടക്കമാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികളിലെത്തിയത്.

 • ജോര്‍ജ് ഫ്ളോയിഡിനെ കാല്‍മുട്ടിനാല്‍ കഴുത്തുഞെരിച്ചു കൊന്ന വെള്ളക്കാരന്‍ പൊലീസ് അറസ്റ്റില്‍
 • അവസാന രോഗിയും ആശുപത്രിവിട്ടു; ന്യൂസിലന്‍ഡ് ലോകത്തോട് പറയുന്നത്
 • ലൈവ് പരിപാടിക്കിടെ ഭൂമികുലുക്കം, പതറാതെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
 • പാകിസ്ഥാനില്‍ തകര്‍ന്നു വീണത് ചൈന 'പാട്ട വിലക്ക്' വിറ്റ പഴയ വിമാനം
 • 107 പേരുമായി പാക് യാത്രാവിമാനം ലാന്റിങ്ങിനു തൊട്ടുമുമ്പ് കറാച്ചിയില്‍ തകര്‍ന്നു വീണു
 • മിഷിഗണില്‍ കനത്ത മഴയില്‍ ഡാം തകര്‍ന്നു; വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പൈലറ്റ്
 • കോവിഡിന്റെ ഉറവിടം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയും യുകെയുമടക്കം 62 രാജ്യങ്ങള്‍
 • എമിറേറ്റ്സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; 21 മുതല്‍ ലണ്ടനില്‍ നിന്നും സര്‍വീസ്
 • കോവിഡ് കുതിച്ചു കയറുന്നു; ബ്രസീലില്‍ ഒരു മാസത്തിനിടെ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവച്ചു
 • കൊറോണ എച്ച്‌ഐവി പോലെ; തുടച്ചുനീക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway