വിദേശം

കൊറോണ വുഹാനിലെ ലാബില്‍ നിര്‍മിച്ചതിന് തെളിവുകളുണ്ടെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടണ്‍ : ലോകത്തെ മുഴവന്‍ ആദിച്ച നോവല്‍ കൊറോണ വൈറസിനെ ചൈനയിലെ വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചെടുത്തതാണെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. അതിന് പ്രധാന തെളിവുകള്‍ ലഭിച്ചെന്നും പോംപിയോ പറഞ്ഞു.

'വുഹാനിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്'- മൈക്ക് പോംപിയോ എ.ബി.സി ന്യൂസിനോട് പറഞ്ഞു.
വിദഗ്ധരെല്ലാം കരുതുന്നത് ഇത് മനുഷ്യ നിര്‍മിതമാണെന്നാണ്. അപ്പോള്‍ ഇത് മനുഷ്യനിര്‍മിതമല്ലാ എന്ന് ഞാന്‍ വിശ്വസിക്കേണ്ട കാര്യമില്ലല്ലോ,' പോംപിയോ പറഞ്ഞു.

അതേസമയം, ചൈനയിലെ ലാബിലാണ് കൊറോണ വൈറസിനെ നിര്‍മിച്ചതെന്ന പോംപിയോയുടെ വാദത്തെ എതിര്‍ത്തു കൊണ്ട് ചൈനയിലെ ഒരു ദിനപത്രത്തിലെ മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്. തെളിവുകള്‍ കണ്ടു പിടിച്ചെന്ന തരത്തില്‍ പോംപിയോ വിഡ്ഢിത്തം വിളിച്ചു പറയുകയാണെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു.

ചൈനയിലെ ലാബിലാണ് കൊറോണ വൈറസിനെ നിര്‍മിച്ചതെന്ന തരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും നേരത്തെ പ്രസ്താവന നടത്തിയിരുന്നു. തെളിവ് കിട്ടിയെന്നും എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പങ്കുവെക്കാന്‍ കഴിയില്ലെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.

എന്നാല്‍ ലോകാരോഗ്യ സംഘടന ഇത് മനുഷ്യ നിര്‍മിതമല്ലെന്ന അല്ലെന്ന നിലപാടിലാണ്. എന്തായാലും ചൈനക്കെതിരെ കൂടുതൽ രാജ്യങ്ങള്‍ രംഗത്തുവന്നു തുടങ്ങിയിട്ടുണ്ട്.

 • ജോര്‍ജ് ഫ്ളോയിഡിനെ കാല്‍മുട്ടിനാല്‍ കഴുത്തുഞെരിച്ചു കൊന്ന വെള്ളക്കാരന്‍ പൊലീസ് അറസ്റ്റില്‍
 • അവസാന രോഗിയും ആശുപത്രിവിട്ടു; ന്യൂസിലന്‍ഡ് ലോകത്തോട് പറയുന്നത്
 • ലൈവ് പരിപാടിക്കിടെ ഭൂമികുലുക്കം, പതറാതെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
 • പാകിസ്ഥാനില്‍ തകര്‍ന്നു വീണത് ചൈന 'പാട്ട വിലക്ക്' വിറ്റ പഴയ വിമാനം
 • 107 പേരുമായി പാക് യാത്രാവിമാനം ലാന്റിങ്ങിനു തൊട്ടുമുമ്പ് കറാച്ചിയില്‍ തകര്‍ന്നു വീണു
 • മിഷിഗണില്‍ കനത്ത മഴയില്‍ ഡാം തകര്‍ന്നു; വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പൈലറ്റ്
 • കോവിഡിന്റെ ഉറവിടം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയും യുകെയുമടക്കം 62 രാജ്യങ്ങള്‍
 • എമിറേറ്റ്സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; 21 മുതല്‍ ലണ്ടനില്‍ നിന്നും സര്‍വീസ്
 • കോവിഡ് കുതിച്ചു കയറുന്നു; ബ്രസീലില്‍ ഒരു മാസത്തിനിടെ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവച്ചു
 • കൊറോണ എച്ച്‌ഐവി പോലെ; തുടച്ചുനീക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway