വിദേശം

കൊറോണ എച്ച്‌ഐവി പോലെ; തുടച്ചുനീക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് എച്ച്‌ഐവി പോലെയുള്ള മഹാമാരിയാണെന്നും അതിനെ ഭൂമുഖത്തുനിന്ന് എന്നന്നേക്കുമായി തുടച്ചുനീക്കാന്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടനയിലെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മൈക്കല്‍ റയാന്‍. ഇത് എല്ലാക്കാലത്തും ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് ഇത് കാണുമെന്നും ഈ മഹാമാരിയെ നിയന്ത്രിക്കാന്‍ വാക്‌സിന്‍ കണ്ടുപിടിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ് വേണ്ടത്. വാക്‌സിന്‍ ഇല്ലാത്തപക്ഷം ലോകജനതയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും ഡോ.റയാന്‍ പറയുന്നു.

എച്ച്‌ഐവി പോലെയുള്ള ഒരു രോഗമായി ഇത് എല്ലാക്കാലത്തും ഭൂമുഖത്ത് കാണും. ഇതിനെ ഇല്ലാതാക്കാന്‍ കഴിയില്ല. ഫലപ്രദമായ ചികിത്സ വികസിപ്പിച്ചെടുക്കുക മാത്രമാണ് പ്രതിവിധി. കോവിഡിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ പല രാജ്യങ്ങളും പിന്‍വലിക്കാനോ ഇളവ് വരുത്താനോ ഉദ്ദേശിക്കുന്ന സാഹചര്യത്തിലാണ് ഡോ.റയാന്റെ മുന്നറിയിപ്പ്. പല രാജ്യങ്ങളിലും കോവിഡ് രണ്ടാംഘട്ടത്തില്‍ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

വാക്‌സിന്‍ കണ്ടെത്തിയാല്‍ മാത്രം പോരാ, ആവശ്യമായ ഡോസുകളില്‍ അവ ഉണ്ടാക്കുകയും ലോകം മുഴുവന്‍ വിതരണം ചെയ്യുകയും വേണം. കൊറോണയെ അപക്വമായ രീതിയില്‍ കൈാര്യം ചെയ്താല്‍ അമേരിക്ക ശരിക്കും ഗുരുതരമായ പ്രത്യാഘാതമാണ് നേരിടാന്‍ പോകുന്നതെന്നും കൂടുതല്‍ കോ വിഡ് മരണങ്ങളും സാമ്പത്തിക തകര്‍ച്ചയും നേരിടേണ്ടിവരുമെന്ന് ഡോ. അന്തോണി ഫൗസി മുന്നറിയിപ്പ് നല്‍കുന്നു.

 • ജോര്‍ജ് ഫ്ളോയിഡിനെ കാല്‍മുട്ടിനാല്‍ കഴുത്തുഞെരിച്ചു കൊന്ന വെള്ളക്കാരന്‍ പൊലീസ് അറസ്റ്റില്‍
 • അവസാന രോഗിയും ആശുപത്രിവിട്ടു; ന്യൂസിലന്‍ഡ് ലോകത്തോട് പറയുന്നത്
 • ലൈവ് പരിപാടിക്കിടെ ഭൂമികുലുക്കം, പതറാതെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
 • പാകിസ്ഥാനില്‍ തകര്‍ന്നു വീണത് ചൈന 'പാട്ട വിലക്ക്' വിറ്റ പഴയ വിമാനം
 • 107 പേരുമായി പാക് യാത്രാവിമാനം ലാന്റിങ്ങിനു തൊട്ടുമുമ്പ് കറാച്ചിയില്‍ തകര്‍ന്നു വീണു
 • മിഷിഗണില്‍ കനത്ത മഴയില്‍ ഡാം തകര്‍ന്നു; വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പൈലറ്റ്
 • കോവിഡിന്റെ ഉറവിടം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയും യുകെയുമടക്കം 62 രാജ്യങ്ങള്‍
 • എമിറേറ്റ്സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; 21 മുതല്‍ ലണ്ടനില്‍ നിന്നും സര്‍വീസ്
 • കോവിഡ് കുതിച്ചു കയറുന്നു; ബ്രസീലില്‍ ഒരു മാസത്തിനിടെ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവച്ചു
 • പുരകത്തുമ്പോള്‍ ചൈനയുടെ വാഴവെട്ട്‌! ദക്ഷിണ ചൈനാക്കടലില്‍ സൈനിക നീക്കം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway