ചരമം

നാട്ടിലേയ്ക്ക് വരികയായിരുന്ന മലയാളി കുടുംബത്തിന്റെ കാര്‍ തെലങ്കാനയില്‍ അപകടത്തില്‍പെട്ട് ഒന്നര വയസ്സുകാരിയുള്‍പ്പെടെ മൂന്ന് മരണം


ഹൈദരാബാദ്: നാട്ടിലേയ്ക്ക് തിരിച്ച മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയില്‍ അപകടത്തില്‍ പെട്ട് ഒന്നര വയസ്സുകാരിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, മകള്‍ അനാലിയ, ഡ്രൈവര്‍ മംഗ്ലൂരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍പ്പെട്ട അനീഷിന്റെ ഭാര്യയും മൂത്തകുട്ടിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

ബീഹാര്‍ വാസ്ലിഗഞ്ചില്‍ സെന്റ് തെരേസാസ് സ്‌കൂളില്‍ അധ്യാപകനാണ് അനീഷ്. ബീഹാറില്‍ നിന്ന് കോഴിക്കോടെക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ നിസാമാബാദില്‍ വെച്ച് ട്രക്കിന് പുറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അനീഷിന്റെ സഹോദരനും കുടുംബവും മറ്റൊരു വാഹനത്തില്‍ ഇവര്‍ക്കൊപ്പം കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു. ബിഹാറിലെ സ്‌കൂളില്‍ അധ്യാപകരായിരുന്നു ഇവര്‍.

 • നിരീക്ഷണത്തിലുള്ള പ്രവാസി കുഴഞ്ഞുവീണു മരിച്ചു; പരിശോധനാഫലം നെഗറ്റിവ്
 • സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി ജോയി അറയ്ക്കലിന്റെ പിതാവ് വര്‍ഗീസ് അറയ്ക്കല്‍ നിര്യാതനായി
 • കോവിഡ് ബാധിച്ചു മരിച്ച ഡോ ബിജി മാര്‍ക്കോസ് ചിറത്തിലാട്ട് അച്ചന്റെ സംസ്‌കാരം നാളെ
 • എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു
 • ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; രണ്ടു ദിവസത്തിനിടെ മരിച്ചത് 18 മലയാളികള്‍
 • രണ്ടു നഴ്‌സുമാരടക്കം 7 മലയാളികള്‍കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു
 • കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് തൃശ്ശൂര്‍ സ്വദേശിനി
 • മറിയാമ്മ ജോസഫ് നിര്യാതയായി
 • കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു
 • കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway