വിദേശം

കോവിഡിന്റെ ഉറവിടം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയും യുകെയുമടക്കം 62 രാജ്യങ്ങള്‍

ജനീവ : കോവിഡ് പ്രതിസന്ധിയെ കുറിച്ചും അത് ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത രീതിയെകുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യയും യുകെയുമടക്കം 62 രാജ്യങ്ങള്‍ രംഗത്ത്. കോവിഡ് -19 മഹാമാരിക്കെതിരേയുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതികരണങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയത്തെ 62 രാജ്യങ്ങള്‍ പിന്തുണച്ചു. ഓസ്ട്രേലിയയും യൂറോപ്യന്‍ യൂണിയനുമാണ് ഇത്തരമൊരാവശ്യം മുന്നോട്ടുവെച്ചത്. ഇന്ന് തുടങ്ങുന്ന 73ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ വിഷയത്തിന്റെ കരട് പ്രമേയം മുന്നോട്ടുവെക്കും. കോവിഡ് പൊട്ടിപ്പുറപ്പെട്ടത് എങ്ങനെയെന്ന അന്വേഷിക്കണമെന്നും കരട് ആവശ്യപ്പെടുന്നുണ്ട്.

"കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് 'നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ' അന്വേഷണം വേണം. അതു കൂടാതെ ലോകാരോഗ്യ സംഘടനയുടെ 'കോവിഡ് -19 മഹാമാരിയുമായി ബന്ധപ്പെട്ട സമയബന്ധിതമായ നടപടികളെക്കുറിച്ചും അന്വേഷണം നടത്തണം", കരട് ചൂണ്ടിക്കാണിക്കുന്നു. ജപ്പാന്‍, ന്യൂസിലാന്റ്, ദക്ഷിണ കൊറിയ, ബ്രസീല്‍, കാനഡ എന്നിവയാണ് യൂറോപ്യന്‍ യൂണിയന്റെ കരടിനെ പിന്തുണച്ച മറ്റ് പ്രധാന രാജ്യങ്ങള്‍.

ഏറ്റവും പെട്ടെന്നുള്ള സമയത്ത് തന്നെ കാര്യങ്ങള്‍ തുടങ്ങേണ്ടതുണ്ട്. അംഗ രാജ്യങ്ങളോടാലോചിച്ച് പടിപടിയായി സ്വതന്ത്രവും നിഷ്പക്ഷവും സമഗ്രവുമായ വിലയിരുത്തല്‍ നടത്തണം. നിലവിലുള്ള രീതിയും ഘടനയും യുക്തമാണോ എന്ന് അന്വേഷിക്കണം. ലോകാരോഗ്യസംഘടന എടുത്ത കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തണം എന്നും കരട് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെങ്ങനെ എന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണവും ഈ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം വേണമെന്ന് കഴിഞ്ഞ മാസം ഓസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു.

കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയെ തന്നെ അനുവദിക്കുന്നത്‌ "വേട്ടക്കാരനെയും ഗെയിംകീപ്പറെയുമാണ്" ഓര്‍മ്മിപ്പിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞു.
''ഇനിയൊരു മഹാമാരിയെ തടയുന്നതിനോ പ്രതിരോധിക്കുന്നതിനോ തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനോ അന്താരാഷ്ട്ര സമൂഹത്തെ സജ്ജമാക്കുന്നതിനുള്ള സഹകരണമാണിത്,'' മാരിസ് പെയ്‌നെ ഉദ്ധരിച്ച് എബിസി പറഞ്ഞു.
എന്നിരുന്നാലും രോഗവ്യാപനം ആദ്യമായുണ്ടായ ചൈനയെയോ വുഹാന്‍ നഗരത്തെയോ കുറിച്ച് പ്രമേയം പരാമര്‍ശിച്ചില്ല. എന്നാല്‍ അമേരിക്ക ചൈനയ്ക്കും വുഹാനിലെ ലാബിനും എതിരെ നേരിട്ട് ആരോപണം ഉന്നയിച്ചിരുന്നു

 • ജോര്‍ജ് ഫ്ളോയിഡിനെ കാല്‍മുട്ടിനാല്‍ കഴുത്തുഞെരിച്ചു കൊന്ന വെള്ളക്കാരന്‍ പൊലീസ് അറസ്റ്റില്‍
 • അവസാന രോഗിയും ആശുപത്രിവിട്ടു; ന്യൂസിലന്‍ഡ് ലോകത്തോട് പറയുന്നത്
 • ലൈവ് പരിപാടിക്കിടെ ഭൂമികുലുക്കം, പതറാതെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
 • പാകിസ്ഥാനില്‍ തകര്‍ന്നു വീണത് ചൈന 'പാട്ട വിലക്ക്' വിറ്റ പഴയ വിമാനം
 • 107 പേരുമായി പാക് യാത്രാവിമാനം ലാന്റിങ്ങിനു തൊട്ടുമുമ്പ് കറാച്ചിയില്‍ തകര്‍ന്നു വീണു
 • മിഷിഗണില്‍ കനത്ത മഴയില്‍ ഡാം തകര്‍ന്നു; വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പൈലറ്റ്
 • എമിറേറ്റ്സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; 21 മുതല്‍ ലണ്ടനില്‍ നിന്നും സര്‍വീസ്
 • കോവിഡ് കുതിച്ചു കയറുന്നു; ബ്രസീലില്‍ ഒരു മാസത്തിനിടെ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവച്ചു
 • കൊറോണ എച്ച്‌ഐവി പോലെ; തുടച്ചുനീക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന
 • പുരകത്തുമ്പോള്‍ ചൈനയുടെ വാഴവെട്ട്‌! ദക്ഷിണ ചൈനാക്കടലില്‍ സൈനിക നീക്കം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway