Don't Miss

മണവും രുചിയും തിരിച്ചറിയാന്‍ കഴിയാത്തതും കോവിഡ് ലക്ഷണങ്ങള്‍


ലണ്ടന്‍ : പനിയും ചുമയും മാത്രമല്ല മണവും രുചിയും നഷ്ടമാകുന്നതും കോവിഡിന്റെ ലക്ഷണങ്ങളാണെന്ന് ബ്രിട്ടനിലെ ഇഎന്‍ടി വിദഗ്ധര്‍. പനിയ്ക്കും ശ്വാസതടസത്തിനും ചുമയ്ക്കും പുറമേയാണ് പുതിയ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയത്. ഇവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇവയും രോഗത്തിന്റെ ലക്ഷണമായി കണക്കാക്കി ചികില്‍സാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ സയന്റിഫിക് അഡ്വൈസര്‍മാര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കാരണം പനി ചുമ എന്നീ ലക്ഷണങ്ങള്‍ എന്നീ ലക്ഷണങ്ങള്‍ കാണിക്കാത്തവരിലും വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ഇതിനു ഗൗരവമേറെയാണ്.

പുതിയ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലും സര്‍ക്കാര്‍ മാറ്റം വരുത്തി. മണവും രുചിയും തിരിച്ചറിയാനാവാത്ത അവസ്ഥ നേരിടുന്നവര്‍ സെല്‍ഫ് ഐസൊലേറ്റ് ചെയ്യണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോവിഡ് ലക്ഷണങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പട്ടികയിലേക്കാണ് ഇവ കൂട്ടിച്ചേര്‍ത്തത്. സെന്‍സുകള്‍ നഷ്ടമാകുന്ന അനോസ്മിയ എന്ന അവസ്ഥയ്ക്ക് വൈറസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്.

പനി, ചുമ പോലുള്ള ലക്ഷണങ്ങളായി ഇതും കാണണമെന്ന് അധികൃതര്‍ പറഞ്ഞു. ഈ മുന്നറിയിപ്പ് ഉള്‍പ്പെടുത്താന്‍ ഏറെ വൈകിപ്പോയെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. മാര്‍ച്ച് മാസത്തില്‍ തന്നെ മൂക്കും, തൊണ്ടയുമായി ബന്ധപ്പെട്ട സ്‌പെഷ്യലിസ്റ്റുകള്‍ ഈ വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ ഇതില്‍ പ്രതികരിക്കാന്‍ സര്‍ക്കാര്‍ ഏറെ വൈകി. ഫ്രഞ്ച് ഹെല്‍ത്ത് സര്‍വ്വീസ് തങ്ങളുടെ പൗരന്‍മാര്‍ക്ക് മാര്‍ച്ചില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയപ്പോള്‍, യുഎസില്‍ ഏപ്രില്‍ 18ന് ഇതുസംബന്ധിച്ച് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ചെറിയ ലക്ഷണങ്ങള്‍ സംബന്ധിച്ച് മുന്‍കൂട്ടി വിവരം നല്‍കാന്‍ പരാജയപ്പെട്ടതോടെ 70,000 പേരെങ്കിലും സ്വതന്ത്രമായി നടക്കുകയോ, ജോലിയില്‍ തിരിച്ചെത്തുകയോ ചെയ്തിട്ടുണ്ടെന്ന് കിംഗ്‌സ് കോളേജ് ലണ്ടന്റെ കോ വിഡ് സിംപ്ടം ട്രാക്കര്‍ ആപ്പ് നടത്തുന്ന ഗവേഷകന്‍ പറഞ്ഞു. 14 ലക്ഷണങ്ങള്‍ പ്രഖ്യാപിച്ചതില്‍ മൂന്നെണ്ണം മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചവയെന്ന് പ്രൊഫ. ടിം സ്‌പെക്ടര്‍ വ്യക്തമാക്കി.

ചുമയും, പനിയും പിടിപെടാത്തതിനാല്‍ നാലില്‍ ഒരു രോഗി വീതം തങ്ങള്‍ കൊറോണ ബാധിച്ചതായി തിരിച്ചറിയുന്നില്ലെന്ന് മന്ത്രിമാരും സമ്മതിക്കുന്നു. ഇവര്‍ സമൂഹത്തിലൊന്നാകെ രോഗം പടര്‍ത്തുകയാണ്.

 • കോട്ടയത്ത് 21 പേരുടെ താത്ക്കാലിക ഒഴിവില്‍ അഭിമുഖത്തിന് എത്തിയത് നൂറുകണക്കിന് നഴ്‌സുമാര്‍; അഭിമുഖം നിര്‍ത്തിവച്ചു
 • ജയലളിതയുടെ സഹസ്ര കോടികള്‍ സഹോദരന്റെ മക്കള്‍ക്ക്
 • പൊന്നു കൊണ്ട് മൂടിയിട്ടും...
 • യുകെയില്‍ കുടുങ്ങിയ വിദേശീയരുടെ വിസ കാലാവധി ജൂലൈ 31വരെ നീട്ടി
 • കോവിഡ്: ദുബായില്‍ നിന്നെത്തിയ വയനാട് സ്വദേശിയുടെ നില അതീവ ഗുരുതരം
 • ലണ്ടനില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ മലയാളികളെ അവഗണിച്ചതായി ആക്ഷേപം
 • കൊറോണയുടെ അന്തക ! കേരളത്തിന്റെ 'റോക്ക് സ്റ്റാര്‍' ആരോഗ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് ഗാര്‍ഡിയന്‍
 • വാളയാറില്‍ സമരം: കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് ക്വാറന്റൈന്‍
 • ബക്കിംഗ്ഹാമും മറ്റു രാജകീയ വസതികളും ഈ വര്‍ഷം തുറക്കില്ല
 • ഷാജന്‍ സ്‌കറിയക്കെതിരെ പരാതി നല്‍കി മാധ്യമപ്രവര്‍ത്തക അപര്‍ണാ കുറുപ്പ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway