ചരമം

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് തൃശ്ശൂര്‍ സ്വദേശിനി

തൃശ്ശൂര്‍ : കേരളത്തില്‍ ഒരു കോവിഡ്-19 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂര്‍ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി (73)യാണ് മരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് മൂലം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. മരണമടഞ്ഞ ഒരാള്‍ മാഹി സ്വദേശിയായിരുന്നു. മരണ ശേഷം ഇന്നലെ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം ഇന്ന് രാവിലെ സംസ്കരിച്ചു. ചാവക്കാട് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ആറോകാലോടു കൂടിയാണ് സംസ്‌കരിക്കാന്‍ കൊണ്ടുപോയത്. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അടിത്തിരുത്തി ജുമാമസ്ജിദിലാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. കടപ്പുറം പഞ്ചായത്തിലെ സന്നദ്ധസംഘടനയായ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരായ നാലുപേര്‍ ചേര്‍ന്നാണ് കബറടക്കം നടത്തിയത്. ഇവര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ബന്ധുക്കളാരെയും സമീപത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കദീജക്കുട്ടി കാറില്‍ മുംബൈയില്‍ നിന്ന് കേരളത്തിലെത്തിയത്. പാലക്കാട് വഴി പെരിന്തല്‍മണ്ണ വരെ പ്രത്യേക വാഹനത്തിലാണ് ഇവര്‍ എത്തിയത്. ഇവിടെ നിന്ന് ഇവരുടെ മകന്‍ ആംബുലന്‍സുമായി പോയി കൊണ്ടുവരികയായിരുന്നു. ഇവരോടൊപ്പം വന്ന മൂന്ന് ബന്ധുക്കള്‍ ഒറ്റപ്പാലത്ത് ഇറങ്ങിയിരുന്നു.
തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് നേരത്തെ തന്നെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ ആദ്യ കോവിഡ് മരണമാണ് ഇത്. ഇവരുടെ മകനും ആംബുലന്‍സ് ഡ്രൈവറും ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
മൂന്നുമാസംമുമ്പ് മുംബൈയിലുള്ള മക്കളുടെ അടുത്തേക്ക് പോയതായിരുന്നു കദീജക്കുട്ടി .

 • നിരീക്ഷണത്തിലുള്ള പ്രവാസി കുഴഞ്ഞുവീണു മരിച്ചു; പരിശോധനാഫലം നെഗറ്റിവ്
 • സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി ജോയി അറയ്ക്കലിന്റെ പിതാവ് വര്‍ഗീസ് അറയ്ക്കല്‍ നിര്യാതനായി
 • കോവിഡ് ബാധിച്ചു മരിച്ച ഡോ ബിജി മാര്‍ക്കോസ് ചിറത്തിലാട്ട് അച്ചന്റെ സംസ്‌കാരം നാളെ
 • എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു
 • ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; രണ്ടു ദിവസത്തിനിടെ മരിച്ചത് 18 മലയാളികള്‍
 • രണ്ടു നഴ്‌സുമാരടക്കം 7 മലയാളികള്‍കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു
 • മറിയാമ്മ ജോസഫ് നിര്യാതയായി
 • നാട്ടിലേയ്ക്ക് വരികയായിരുന്ന മലയാളി കുടുംബത്തിന്റെ കാര്‍ തെലങ്കാനയില്‍ അപകടത്തില്‍പെട്ട് ഒന്നര വയസ്സുകാരിയുള്‍പ്പെടെ മൂന്ന് മരണം
 • കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു
 • കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway