യു.കെ.വാര്‍ത്തകള്‍

വിദേശ ആരോഗ്യ പ്രവര്‍ത്തകരെ എന്‍എച്ച്എസിലെ സര്‍ചാര്‍ജില്‍ നിന്നൊഴിവാക്കി; ആയിരക്കണക്കിന് മലയാളികള്‍ക്ക് നേട്ടം


ലണ്ടന്‍ : കൊറോണയോട് പൊരുതുന്ന യുകെയിലെ മലയാളി നഴ്‌സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ എന്‍എച്ച്എസിലെ സര്‍ചാര്‍ജില്‍ നിന്നൊഴിവാക്കി. യൂറോപ്യന്‍ യൂണിയനില്‍ നിന്നല്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഹെല്‍ത്ത് ഇമിഗ്രേഷന്‍ സര്‍ചാര്‍ജ് 400 പൗണ്ട് ആയിരുന്നു. ഇത് ഒക്ടോബറില്‍ 624 പൗണ്ട് ആക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനെതിരെ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ അടക്കം വലിയ വിമര്‍ശനമാണ് ഉന്നയിച്ചത്. കൊറോണയോട് പൊരുതി ജീവന്‍ നഷ്ടപ്പെടുത്തിയ മലയാളികടക്കമുള്ള ലക്ഷക്കണക്കിന് കുടിയേറ്റ ആരോഗ്യ പ്രവര്‍ത്തകരെ അപമാനിക്കുന്നതിനു തുല്യമാണിത് എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് സര്‍ക്കാരിന് മനം മാറ്റമുണ്ടായത്. ഇത് പ്രതിഷേധത്തിന്റെ വിജയമാണെന്ന് ലേബര്‍ നേതാവ് കെയര്‍ സ്റ്റാര്‍മെര്‍ പറഞ്ഞു. 24 മണിക്കൂറിനകം ആണ് പ്രധാനമന്ത്രിയ്ക്ക് സര്‍ചാര്‍ജ് പിന്‍വലിക്കേണ്ടിവന്നത്. യൂറോപ്പിനു പുറത്തു നിന്നുള്ള 77,065 നഴ്സുമാര്‍ യുകെയില്‍ ജോലി ചെയ്യുന്നുണ്ട്.


എംപിമാരുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിദേശ എന്‍എച്ച്എസ് ജീവനക്കാരെയും കെയര്‍ വര്‍ക്കര്‍മാരെയും സര്‍ചാര്‍ജില്‍ നിന്നൊഴിവാക്കാന്‍ സര്‍ക്കാര്‍ നിശ്ചയിക്കുകയായിരുന്നു. ഇവരെ എത്രയും വേഗം സര്‍ചാര്‍ജില്‍ നിന്നൊഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ഹോം ഓഫീസിനോടും ആരോഗ്യ വകുപ്പിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. പോര്‍ട്ടര്‍മാരും ക്ലീനര്‍മാരും സ്വതന്ത്ര ആരോഗ്യ പ്രവര്‍ത്തകരും സാമൂഹ്യ പരിപാലന പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാ എന്‍എച്ച്എസ് തൊഴിലാളികള്‍ക്കും ഇളവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്. ആയിരക്കണക്കിന് മലയാളികള്‍ക്ക് ഈ തീരുമാനം നേട്ടമാകും.

സര്‍ചാര്‍ജ് തീരുമാനം അന്യായവും അനീതിയോടും കൂടിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായിരുന്നെന്നും അവസാനം സര്‍ക്കാര്‍ ഞങ്ങളുമായി യോജിച്ചു എന്നും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡാം ഡോന്ന കിന്നെയര്‍ പ്രതികരിച്ചു.

എന്‍എച്ച്എസിലെ വിദേശികളായ സ്റ്റാഫുകള്‍ നല്‍കേണ്ട ചാര്‍ജില്‍ ഇളവ് അനുവദിക്കാന്‍ ബോറിസ് തയ്യാറാകണമെന്നാണ് ലേബര്‍ നേതാവ് കെയര്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടത്. ഇതിന് തയ്യാറാവാത്ത ബോറിസ് ഇത് സംബന്ധിച്ച നഷ്ടക്കണക്കുകള്‍ വസ്തുതാ വിരുദ്ധമായി പ്രചരിപ്പിക്കുന്നതിനെ ശക്തമായ ഭാഷയിലാണ് സ്റ്റാര്‍മര്‍ വിമര്‍ശിച്ചത്. കുടിയേറ്റക്കാരായ എന്‍എച്ച്എസ് ജീവനക്കാര്‍ എന്‍എച്ച്എസിനേകുന്ന സേവനത്തെ താന്‍ വിലമതിക്കുന്നുവെന്നും എന്നാല്‍ അവരെ ഹെല്‍ത്ത് സര്‍ ചാര്‍ജില്‍ നിന്നും ഒഴിവാക്കുന്നത് 900 മില്യണ്‍ പൗണ്ടിന്റെ നഷ്ടമുണ്ടാക്കുമെന്നുമാണ് കോമണ്‍സ് ഡിസ്പാച്ച് ബോക്സില്‍ വച്ച് പ്രധാനമന്ത്രി പറഞ്ഞത്.

എന്നാല്‍ വിദേശികളായ എന്‍എച്ച്എസ് ജീവനക്കാരില്‍ നിന്നും സര്‍ചാര്‍ജ് വാങ്ങാതിരിക്കുന്നതിലൂടെ ഗവണ്‍മെന്റിന് വെറും 90 മില്യണ്‍ പൗണ്ടിന്റെ നഷ്ടം മാത്രമേ വരുകയുള്ളുവെന്നായിരുന്നു സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയത്.


 • കോവിഡ് കവര്‍ന്ന സ്റ്റാന്‍ലിക്ക് കണ്ണീരോടെ യാത്രാമൊഴി; തീരാ വേദനയുമായി മിനിയും രണ്ടു മക്കളും
 • യുകെയില്‍ ജനം കൂട്ടത്തോടെ പുറത്ത്; സാമൂഹിക അകലം ലംഘിക്കുന്നവരില്‍ നിന്നും കടുത്ത പിഴയീടാക്കാന്‍ പോലീസും
 • യുകെയില്‍ കൊറോണ 324 ജീവനുകള്‍ കൂടി കവര്‍ന്നു; 2095 പുതിയ രോഗികള്‍
 • സ്‌കോട്ട്‌ ലന്‍ഡിലും ലോക്ക്ഡൗണ്‍ ഇളവുകള്‍; നടപ്പാക്കല്‍ നാല് ഘട്ടങ്ങളിലായി
 • ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ചീഫ് സയന്റിസ്റ്റ്; യുകെയില്‍ 377 കോവിഡ് മരണം കൂടി
 • ഇംഗ്ലണ്ടിലും സ്കോട്ട്‌ ലന്‍ഡിലും കൊറോണ ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റം ആരംഭിച്ചു; ആദ്യദിനം തന്നെ പരാതികള്‍
 • യുകെയില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ; ആറ് പേര്‍ക്ക് വരെ പുറത്ത് ഒന്നിച്ചുകൂടാം, സ്കൂളുകള്‍ തുറക്കും
 • യുകെയില്‍ 412 കോവിഡ് മരണങ്ങള്‍ കൂടി; ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് ആശുപത്രികളിലും പുതിയ മരണങ്ങളില്ല
 • കൊറോണ ബാധിച്ചു മരണത്തെ മുഖാമുഖം കണ്ട രണ്ടു യുകെ മലയാളികള്‍ സുഖം പ്രാപിച്ചു ആശുപത്രി വിട്ടു
 • ഇന്‍കം ടാക്‌സ്, വാറ്റ്, നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway