സിനിമ

ജോര്‍ദ്ദാനില്‍ നിന്ന് പൃഥ്വിരാജും സംഘവും കൊച്ചിയില്‍ തിരിച്ചെത്തി

ആടുജീവിതം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജോര്‍ദ്ദാനില്‍ നിന്ന് പൃഥ്വിരാജും സംഘവും കൊച്ചിയില്‍ തിരിച്ചെത്തി. ഫോര്‍ട്ട് കൊച്ചിയില്‍ പണം നല്‍കി ഉപയോഗിക്കുന്ന ക്വാറന്റീന്‍ സെന്ററിലേക്ക് ഇവര്‍ മാറും. ഒന്‍പത് മണിയോടെയാണ് എയര്‍ ഇന്ത്യ വിമാനം നെടുമ്പാശേരിയില്‍ എത്തിയത്. ഇന്നലെ രാത്രിയോടെയാണ് ജോര്‍ദാനില്‍ നിന്ന് സംഘം പുറപ്പെട്ടത്. 58 പേരാണ് സംഘത്തിലുള്ളത്.

വ​ന്ദേ ഭാ​ര​ത് ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള എ​യര്‍​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ഡ​ല്‍ഹി വ​ഴി​യാ​ണ് ഇ​വര്‍ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. പൃഥ്വിരാജ് നാട്ടിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയയും മകള്‍ അലംകൃതയും. 'എന്റെ അച്ഛന്‍ വരുന്നു' എന്ന് ചോക്ക് കൊണ്ട് എഴുതുന്ന വീഡിയോയാണ് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

പിന്നാലെ കമന്റുമായി പൃഥ്വിരാജും എത്തി. 'തിരികെ വന്ന് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി എന്റെ രാജകുമാരിയെയും റാണിയെയും കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ' എന്നാണ് പൃഥ്വിരാജിന്റെ കമന്റ്. ഏതാനും ദിവസം മുമ്പാണ് ആടുജീവിതം ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായത്.

ജോര്‍ദാനില്‍ നിന്നും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പൃഥ്വിരാജിനെയും സംഘത്തേയും നാട്ടിലെത്തിക്കുക. ഡല്‍ഹിയിലെത്തുന്ന സംഘം അവിടെനിന്നാകും കൊച്ചിയിലെത്തുക. സംവിധായകന്‍ ബ്ലെസിയടക്കം 58 പേരാണ് സംഘത്തിലുള്ളത്. നാട്ടിലെത്തിയാല്‍ എല്ലാവരെയും ക്വാറന്റീനിലാക്കും. മൂന്നു മാസം മുമ്പാണ് സംഘം ജോര്‍ദാനിലെത്തിയത്.

 • ചിത്രീകരണം പാതിവഴിയില്‍ , താരങ്ങള്‍ പ്രതിഫലം വെട്ടികുറക്കണമെന്ന് മണിരത്‌നം
 • വിവാഹമൊക്കെ പഴഞ്ചന്‍ ; മൂന്നു വയസുള്ള കുഞ്ഞിന്റെ അമ്മയായ ഞാന്‍ അവിവാഹിത ! വെളിപ്പെടുത്തലുമായി നടി
 • വേശ്യയെന്ന് വിളിച്ച് ആക്ഷേപിച്ച ഭര്‍തൃസഹോദരനെ വിറകെടുത്ത് തലങ്ങും വിലങ്ങും അടിച്ച് ജീവശ്ചവമാക്കിയെന്ന് ഭാഗ്യലക്ഷ്മി
 • പൃഥ്വിരാജ് ഇനി ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍
 • എപ്പോഴും അച്ഛനോ അമ്മയോ കൂടെയുണ്ടാകും, അവരാണെന്റെ സംരക്ഷണ കവചം- നമിത പ്രമോദ്
 • സംവിധായകന്‍ ഗുരുദക്ഷിണയായി ചോദിച്ചത് ശരീരം! മുത്തച്ഛന്റെ പ്രായമുള്ള നിര്‍മാതാവും അപമാനിച്ചു- വെളിപ്പെടുത്തലുമായി നടി കസ്തൂരി
 • സിനിമാ-സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് അക്ഷയ് കുമാറിന്റെ 45 ലക്ഷത്തിന്റെ കൈത്താങ്ങ്
 • ബോഡി ഷെയ്മിംഗ് ട്രോളുകള്‍ക്കെതിരെ അഭിരാമി സുരേഷ്
 • ഞാന്‍ റൊമാന്റിക് റോളുകള്‍ ചെയ്യാതിരുന്നാല്‍ താന്‍ തെറ്റിദ്ധരിക്കപ്പെടുമോയെന്ന സംശയം ഫഹദിനുണ്ടായിരുന്നെന്നു നസ്രിയ
 • താന്‍ സന്തോഷവതിയാണ്, ഡോണിന്റെ രണ്ടാം വിവാഹത്തില്‍ പ്രതികരണവുമായി മേഘ്‌ന
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway