നാട്ടുവാര്‍ത്തകള്‍

തെലങ്കാനയില്‍ മലയാളിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 5 മലയാളികള്‍ക്ക് കോവിഡ്

ഹൈദരാബാദ്: മലയാളിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് തെലങ്കാനയില്‍ കോവിഡ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മറ്റുള്ളവര്‍ക്കും പരിശോധന നടത്തിയത്. കായംകുളം സ്വദേശിയായ വിജയകുമാര്‍ (64) മെയ് 17 ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം കോവിഡ് ബാധിതനായിരുന്നില്ല.

വിജയകുമാറിന്റെ മരണാനന്തര ചടങ്ങുകളില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ചടങ്ങുകളില്‍ പങ്കെടുത്ത മറ്റുള്ളവരേയും പരിശോധിച്ചപ്പോഴാണ് അഞ്ച് മലയാളികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മരിച്ചയാളുടെ ബന്ധുക്കളും കൂടിയാണെന്നാണ് വിവരം. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 • പൈലറ്റിന് കോവിഡ്; പ്രവാസികളെ കൊണ്ടുവരാന്‍ പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി, ജീവനക്കാര്‍ ക്വാറന്റീനില്‍
 • പ്രോസിക്യൂഷന്‍ ഒത്തുകളിച്ചു; പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി
 • സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പുനരന്വേഷണം; സംഭവത്തില്‍ ഉന്നത ഗൂഡാലോചനയെന്ന് ആരോപണം
 • ആലപ്പുഴയില്‍ മരണമടഞ്ഞ പ്രവാസിയ്ക്കും കോവിഡ്; കേരളത്തില്‍ മരണം 9
 • കേരളത്തില്‍ രോഗികളായി എത്തുന്ന പലരും അവശനിലയിലെന്ന് ആരോഗ്യമന്ത്രി
 • ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥിനികളെ കര്‍ണാടകയില്‍ നിന്ന് നാട്ടിലെത്തിച്ച് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്
 • ഇന്ത്യയില്‍ 24 മണിക്കൂറില്‍ 7000 ത്തിലധികം കോവിഡ് കേസുകള്‍; 175 മരണം
 • നാട്ടിലെത്തിയ പ്രവാസി കോവിഡ് ബാധിച്ചു കോട്ടയത്ത് മരിച്ചു
 • സംസ്ഥാനത്ത് ഇന്ന് 84 കോവിഡ് കേസുകള്‍: 31 പേര്‍ വിദേശത്തു നിന്ന് മടങ്ങിയെത്തിയവര്‍, ഒരു മരണം കൂടി
 • ഇംഗ്ലണ്ടിലടക്കം കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് പിജെ ജോസഫ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway