നാട്ടുവാര്‍ത്തകള്‍

എല്ലാവിധ ധൂര്‍ത്തും ഒഴിവാക്കണം; കോടികള്‍ മുടക്കിയുള്ള പള്ളികള്‍ ഒരു അച്ചന്റെയോ മെത്രാന്റെയോ ആഗ്രഹം കൊണ്ടല്ല -മാര്‍ ആലഞ്ചേരി

കൊച്ചി : എല്ലാവിധത്തിലുള്ള ധൂര്‍ത്തും ഒഴിവാക്കണം. സഭ പാവങ്ങളുടേതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിട്ടുണ്ടെന്ന് സീറോമലബാര്‍ സഭാധ്യക്ഷനും കെ.സി.ബി.സി പ്രസിഡന്റുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി. നമ്മുടെ ആവശ്യങ്ങള്‍ കഴിഞ്ഞുള്ള സമ്പാദ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കണം. അത് ധൂര്‍ത്തിനോ ആഡംബരങ്ങള്‍ക്കോ ഉപയോഗിക്കരുത്. സഭ പാവപ്പെട്ടവളുമാണ്. കോടികള്‍ മുടക്കി പള്ളികള്‍ എന്ന ചിന്താഗതി വരുന്നത് ഒരു അച്ചന്റെയോ മെത്രാന്റെയോ ആഗ്രഹം കൊണ്ടല്ല എന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

അമ്പതില്‍ കവിയാത്ത ആളുകളുമായി എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴും നിബന്ധനകള്‍ കൃത്യമായി പാലിക്കുകയും വേണം. കുര്‍ബാനകളുടെ എണ്ണം കൂട്ടാം. ഒരു ഞായറാഴ്ച ഒരു വീട്ടില്‍ നിന്ന് രണ്ടുപേര്‍ വന്നെങ്കില്‍ അടുത്തയാഴ്ച വേറൊരു വീട്ടില്‍നിന്ന് രണ്ടുപേര്‍ക്ക് വരാം. എന്നാല്‍ ആളുകള്‍ കൂടാനിടയുള്ള പ്രദക്ഷിണങ്ങള്‍, കണ്‍വെന്‍ഷനുകള്‍, പെരുന്നാളുകള്‍ എന്നിവയൊന്നും നടത്തരുത്. കുടുംബകൂട്ടായ്മകള്‍ വഴിയും ആളുകളെ നിയന്ത്രിക്കാം. ഒന്നോ രണ്ടോ വര്‍ഷം ദാരിദ്ര്യാവസ്ഥയില്‍ കഴിയേണ്ടിവരും.

മുണ്ടുമുറുക്കിയുടുക്കണം. ജനങ്ങളുടെ സ്തോത്രകാഴ്ചകള്‍ കൊണ്ടാണ് പള്ളികള്‍ നടക്കുന്നത്. അതു ലഭിക്കാതെ വരുമ്പോള്‍... ഇപ്പോഴത്തെ സാഹചര്യത്തില്‍ ചോദിക്കുന്നതുതന്നെ ശരിയല്ല. എന്നാലും വിശ്വാസികള്‍ തരും. ഒരുവനും ഒറ്റയ്ക്ക് ഒന്നും നേടുന്നില്ല.

കോവിഡാനന്തര സഭയ്ക്ക് മാര്‍ഗനിര്‍ദേശം വിവിധ ഘടകങ്ങളില്‍നിന്ന് ഉണ്ടാകും. സഭകളെ സംബന്ധിച്ച് സിനഡുകളില്‍നിന്നും കെ.സി.ബി.സി.യില്‍നിന്നും സി.ബി.സി.ഐ.യില്‍നിന്നും മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും. കുരിശ് വണങ്ങുന്നത് ഭക്തിയുടെ പ്രകാശനമാണ്. വേണ്ടെന്നു പറയാന്‍ കഴിയില്ല. പക്ഷേ, അനുഷ്ഠാനങ്ങളില്‍ കടന്നുവന്ന അനാവശ്യമായ ആഡംബരസ്വഭാവം ഒഴിവാക്കണം.

രൂപതകള്‍, ഇടവകകള്‍, സമര്‍പ്പിത സമൂഹങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെല്ലാംകൂടി 30 കോടിയോളം രൂപ കോവിഡുമായി ബന്ധപ്പെട്ട് ചെലവിട്ടുകഴിഞ്ഞു. ഇത് 60-70 കോടി വരെയാകാം. ഇതുകൂടാതെ ഒരു കോടി രൂപ സര്‍ക്കാരിന് നല്‍കി. നഴ്സുമാര്‍ക്ക് അര്‍ഹമായ ശമ്പളം കൊടുക്കണമെന്ന ധീരമായ നിലപാടാണ് സഭ സ്വീകരിച്ചത് എന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

 • പൈലറ്റിന് കോവിഡ്; പ്രവാസികളെ കൊണ്ടുവരാന്‍ പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി, ജീവനക്കാര്‍ ക്വാറന്റീനില്‍
 • പ്രോസിക്യൂഷന്‍ ഒത്തുകളിച്ചു; പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി
 • സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പുനരന്വേഷണം; സംഭവത്തില്‍ ഉന്നത ഗൂഡാലോചനയെന്ന് ആരോപണം
 • ആലപ്പുഴയില്‍ മരണമടഞ്ഞ പ്രവാസിയ്ക്കും കോവിഡ്; കേരളത്തില്‍ മരണം 9
 • കേരളത്തില്‍ രോഗികളായി എത്തുന്ന പലരും അവശനിലയിലെന്ന് ആരോഗ്യമന്ത്രി
 • ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥിനികളെ കര്‍ണാടകയില്‍ നിന്ന് നാട്ടിലെത്തിച്ച് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്
 • ഇന്ത്യയില്‍ 24 മണിക്കൂറില്‍ 7000 ത്തിലധികം കോവിഡ് കേസുകള്‍; 175 മരണം
 • നാട്ടിലെത്തിയ പ്രവാസി കോവിഡ് ബാധിച്ചു കോട്ടയത്ത് മരിച്ചു
 • സംസ്ഥാനത്ത് ഇന്ന് 84 കോവിഡ് കേസുകള്‍: 31 പേര്‍ വിദേശത്തു നിന്ന് മടങ്ങിയെത്തിയവര്‍, ഒരു മരണം കൂടി
 • ഇംഗ്ലണ്ടിലടക്കം കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് പിജെ ജോസഫ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway