യു.കെ.വാര്‍ത്തകള്‍

വിദേശത്ത് നിന്ന് വരുന്നവരുടെ വീടുകളില്‍ പരിശോധനയ്ക്ക് ആളുവരും


ലണ്ടന്‍ : യുകെയിലേക്ക് മലയാളികളടക്കം വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ നിയമം ലംഘിച്ചാല്‍ 1000 പൗണ്ട് വരെ പിഴയൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ഉടനെ നടത്തുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് തയ്യാറാക്കുന്ന കര്‍ക്കശമായ പദ്ധതികള്‍ പ്രകാരം ഹെല്‍ത്ത് ഒഫീഷ്യലുകള്‍ക്ക് വിദേശത്ത് നിന്നും തിരിച്ചെത്തിയവരുടെ വീടുകളില്‍ ചെന്ന് ക്വാറന്റൈന്‍ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ അധികാരം ലഭിക്കും. ജൂണ്‍ മുതല്‍ ഇത് കര്‍ക്കശമായി നടപ്പിലാക്കുമെന്നാണ് സൂചന.

ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ അത് ലംഘിച്ചുവെന്ന് പരിശോധനകളിലൂടെ വ്യക്തമായാല്‍ അവര്‍ക്ക് മേല്‍ പിഴ ചുമത്തുകയും ചെയ്യും. വിദേശത്ത് നിന്നും കൂടുതല്‍ പേര്‍ തിരിച്ചെത്തുന്നതോടെ രാജ്യത്ത് രണ്ടാം കൊറോണ തരംഗമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് കര്‍ക്കശമായ നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

വിദേശത്ത് നിന്നും ഇനി യുകെയില്‍ വിമാനമിറങ്ങുന്നവരെല്ലാം ഒരു ഫോം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. ഇതില്‍ അവരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം തുടങ്ങിയ കോണ്‍ടാക്ട് വിവരങ്ങളെല്ലാം നിര്‍ബന്ധമായും വെളിപ്പെടുത്തിയിരിക്കണം. തുടര്‍ന്ന് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ ഇവയിലൂടെ അവരുമായി നിരന്തരം ബന്ധപ്പെടുകയും അവര്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. എന്നാല്‍ മെഡിക്കല്‍ ഒഫീഷ്യലുകളെ പോലുളളവരെ ഈ നിയമങ്ങളില്‍ നിന്നും ഒഴിവാക്കുന്നതായിരിക്കും.കൂടാതെ റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടില്‍ നിന്നും യുകെയിലേക്ക് എത്തുന്നവരെയും ഇതില്‍ നിന്നും ഒഴിവാക്കും.

വിമാനത്തിന് പുറമെ ഫെറി അല്ലെങ്കില്‍ ട്രെയിന്‍ മുഖാന്തിരം യുകെയിലേക്ക് വിദേശത്ത് നിന്നെത്തുന്നവര്‍ തങ്ങള്‍ എവിടെയാണ് 14 ദിവസം സെല്‍ഫ് ഐസൊലേഷന് വിധേയമാകുന്നതെന്ന മേല്‍വിലാസം ബോര്‍ഡര്‍ ഫോഴ്‌സ് ഒഫീഷ്യലുകള്‍ക്ക് മുന്നില്‍ നിര്‍ബന്ധമായും നല്‍കേണ്ടി വരും. ഇല്ലെങ്കില്‍ ഇതിനായി അക്കമൊഡേഷന്‍ സര്‍ക്കാര്‍ ഒരുക്കും. ക്വാറന്റൈന്‍ മാനദണ്ഡങ്ങളെക്കുറിച്ച് വിമാനക്കമ്പനികള്‍ക്കും കടുത്ത മുന്നറിയിപ്പേകിയിട്ടുണ്ട്. കൊറോണയെ തുടര്‍ന്ന് യുകെയില്‍ എയര്‍ലൈന്‍ സര്‍വീസ് 99 ശതമാനം ഇല്ലാതായിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്നാണ് വീണ്ടും വിമാന സര്‍വീസ് ക്രമത്തില്‍ തിരിച്ച് വരാന്‍ തുടങ്ങുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് ക്വാറന്റൈന്‍ നിയമങ്ങള്‍ ശക്തമാക്കുന്നത്.

 • കോവിഡ് കവര്‍ന്ന സ്റ്റാന്‍ലിക്ക് കണ്ണീരോടെ യാത്രാമൊഴി; തീരാ വേദനയുമായി മിനിയും രണ്ടു മക്കളും
 • യുകെയില്‍ ജനം കൂട്ടത്തോടെ പുറത്ത്; സാമൂഹിക അകലം ലംഘിക്കുന്നവരില്‍ നിന്നും കടുത്ത പിഴയീടാക്കാന്‍ പോലീസും
 • യുകെയില്‍ കൊറോണ 324 ജീവനുകള്‍ കൂടി കവര്‍ന്നു; 2095 പുതിയ രോഗികള്‍
 • സ്‌കോട്ട്‌ ലന്‍ഡിലും ലോക്ക്ഡൗണ്‍ ഇളവുകള്‍; നടപ്പാക്കല്‍ നാല് ഘട്ടങ്ങളിലായി
 • ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ചീഫ് സയന്റിസ്റ്റ്; യുകെയില്‍ 377 കോവിഡ് മരണം കൂടി
 • ഇംഗ്ലണ്ടിലും സ്കോട്ട്‌ ലന്‍ഡിലും കൊറോണ ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റം ആരംഭിച്ചു; ആദ്യദിനം തന്നെ പരാതികള്‍
 • യുകെയില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ; ആറ് പേര്‍ക്ക് വരെ പുറത്ത് ഒന്നിച്ചുകൂടാം, സ്കൂളുകള്‍ തുറക്കും
 • യുകെയില്‍ 412 കോവിഡ് മരണങ്ങള്‍ കൂടി; ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് ആശുപത്രികളിലും പുതിയ മരണങ്ങളില്ല
 • കൊറോണ ബാധിച്ചു മരണത്തെ മുഖാമുഖം കണ്ട രണ്ടു യുകെ മലയാളികള്‍ സുഖം പ്രാപിച്ചു ആശുപത്രി വിട്ടു
 • ഇന്‍കം ടാക്‌സ്, വാറ്റ്, നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway