യു.കെ.വാര്‍ത്തകള്‍

കോവിഡ് പ്രതിസന്ധി; ഒഇടി റൈറ്റിംഗ് സ്‌കോര്‍ കുറച്ച് അയര്‍ലണ്ട് നഴ്‌സിംഗ് കൗണ്‍സില്‍

കൊറോണാ വൈറസ് സകല മേഖലകളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യവും ആവശ്യകതയും വര്‍ദ്ധിക്കുകയാണ്. ഇതു മനസിലാക്കി നഴ്‌സിംഗ് & മിഡ്‌വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ട് ഒക്യുപേഷണള്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി), ഐഇഎല്‍ടിഎസ് എന്നിവയുടെ സ്‌കോര്‍ കുറച്ചതായി പ്രഖ്യാപിച്ചു . നേരത്തെയുള്ള ബി' സ്‌കോറില്‍ നിന്നും ഇത് C+ ആക്കുന്നതായാണ് അയര്‍ലണ്ട് നഴ്‌സിംഗ് കൗണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതുപ്രകാരം നേരത്തെ 7.0 ആയിരുന്ന സ്‌കോര്‍ 6.5 ആയി കുറയും.

കൂടുതല്‍ വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് സ്റ്റാന്‍ഡേര്‍ഡ് കുറയ്ക്കാന്‍ അവര്‍ തയ്യാറായിരിക്കുന്നത്. കോവിഡ്-19 കുതിച്ചുയരുന്നതിന് മുന്‍പ് തന്നെ ഈ റിവ്യൂ ആരംഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. 'കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ നിരവധി നിലപാടുകളും, പ്രോട്ടോകോളും എന്‍എംബിഐ പരിശോധിച്ചു. ബോര്‍ഡ് അംഗീകരിച്ച ലാംഗ്വേജ് റിവ്യൂ കോവിഡ്-19 പോരാട്ടത്തില്‍ പിന്തുണ നല്‍കാന്‍ യോഗ്യരായ നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും ഗുണം ചെയ്യും', എന്‍എംബിഐ സിഇഒ ഷീലാ മക്‌ക്ലെലാന്‍ഡ് പറഞ്ഞു.

റൈറ്റിംഗ് സ്‌കോറില്‍ 0.5 കുറച്ചത് കൊണ്ട് പ്രാക്ടീസില്‍ യാതൊരു വിട്ടുവീഴ്ചയും വരില്ല. യുകെയിലും, മറ്റിടങ്ങളിലും ഇതിന് തെളിവുണ്ട്. ഇതുകൊണ്ട് പോസിറ്റീവ് ഫലം ലഭിക്കും- അവര്‍ വ്യക്തമാക്കി.

 • കോവിഡ് കവര്‍ന്ന സ്റ്റാന്‍ലിക്ക് കണ്ണീരോടെ യാത്രാമൊഴി; തീരാ വേദനയുമായി മിനിയും രണ്ടു മക്കളും
 • യുകെയില്‍ ജനം കൂട്ടത്തോടെ പുറത്ത്; സാമൂഹിക അകലം ലംഘിക്കുന്നവരില്‍ നിന്നും കടുത്ത പിഴയീടാക്കാന്‍ പോലീസും
 • യുകെയില്‍ കൊറോണ 324 ജീവനുകള്‍ കൂടി കവര്‍ന്നു; 2095 പുതിയ രോഗികള്‍
 • സ്‌കോട്ട്‌ ലന്‍ഡിലും ലോക്ക്ഡൗണ്‍ ഇളവുകള്‍; നടപ്പാക്കല്‍ നാല് ഘട്ടങ്ങളിലായി
 • ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ചീഫ് സയന്റിസ്റ്റ്; യുകെയില്‍ 377 കോവിഡ് മരണം കൂടി
 • ഇംഗ്ലണ്ടിലും സ്കോട്ട്‌ ലന്‍ഡിലും കൊറോണ ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റം ആരംഭിച്ചു; ആദ്യദിനം തന്നെ പരാതികള്‍
 • യുകെയില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ; ആറ് പേര്‍ക്ക് വരെ പുറത്ത് ഒന്നിച്ചുകൂടാം, സ്കൂളുകള്‍ തുറക്കും
 • യുകെയില്‍ 412 കോവിഡ് മരണങ്ങള്‍ കൂടി; ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് ആശുപത്രികളിലും പുതിയ മരണങ്ങളില്ല
 • കൊറോണ ബാധിച്ചു മരണത്തെ മുഖാമുഖം കണ്ട രണ്ടു യുകെ മലയാളികള്‍ സുഖം പ്രാപിച്ചു ആശുപത്രി വിട്ടു
 • ഇന്‍കം ടാക്‌സ്, വാറ്റ്, നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway