നാട്ടുവാര്‍ത്തകള്‍

മകളെ ഭര്‍ത്താവ്‌ പീഡിപ്പിച്ചെന്ന്‌ വ്യാജപരാതി: വിദശത്തു നഴ്‌സായ ഭാര്യയ്‌ക്കെതിരേ കേസെടുത്തു

പത്തനംതിട്ട: മകളെ പീഡിപ്പിച്ചുവെന്നാരോപിച്ച്‌ ഭര്‍ത്താവിനെതിരേ വ്യാജപരാതി നല്‍കിയ വീട്ടമ്മയ്‌ക്കെതിരേ കോടതി നിര്‍ദേശത്തെത്തുടര്‍ന്ന്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. ഇരട്ടപ്പെണ്‍കുട്ടികളുടെ മാതാവും വിദേശത്തു നഴ്‌സുമായ പന്തളം സ്വദേശിനിയായ യുവതിക്കെതിരേയാണ്‌ പോക്‌സോ വകുപ്പനുസരിച്ചു പന്തളം പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ഇ.ഡി. ബിജു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌.

കഴിഞ്ഞ ഫെബ്രുവരിയില്‍ ജില്ലാ പോക്‌സോ കോടതിയാണ്‌ മാതാവിനെതിരേ കേസ്‌ എടുക്കാന്‍ ഉത്തരവിട്ടത്‌. തൊട്ടു പിന്നാലെ ലോക്‌ഡൗണും മറ്റും വന്നതോടെ കേസെടുക്കുന്നതിന്‌ കാലതാമസമുണ്ടായി. പിതാവിനെയും മാതാവിന്റെ സഹോദരന്റെ ശത്രുവായ യുവാവിനെയും പ്രതിയാക്കിയാണ്‌ ഇരട്ടപ്പെണ്‍കുട്ടികളില്‍ ഒരാളെ കൊണ്ട്‌ മാതാവ്‌ ലൈംഗിക പീഡന പരാതി നല്‍കിയത്‌.

പ്രോസിക്യൂഷന്‍ നടത്തിയ വാദങ്ങള്‍ തള്ളിയാണ്‌ പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ടത്‌. കേസ്‌ കെട്ടിച്ചമച്ചതാണെന്ന്‌ കണ്ടെത്തിയ കോടതി മാതാവിനെതിരേ പോക്‌സോ വകുപ്പ്‌ ദുരുപയോഗം ചെയ്‌തതിന്‌ ഒരു മാസത്തിനുള്ളില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാനും നിര്‍ദേശിച്ചിരുന്നു.

  • പൈലറ്റിന് കോവിഡ്; പ്രവാസികളെ കൊണ്ടുവരാന്‍ പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി, ജീവനക്കാര്‍ ക്വാറന്റീനില്‍
  • പ്രോസിക്യൂഷന്‍ ഒത്തുകളിച്ചു; പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി
  • സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പുനരന്വേഷണം; സംഭവത്തില്‍ ഉന്നത ഗൂഡാലോചനയെന്ന് ആരോപണം
  • ആലപ്പുഴയില്‍ മരണമടഞ്ഞ പ്രവാസിയ്ക്കും കോവിഡ്; കേരളത്തില്‍ മരണം 9
  • കേരളത്തില്‍ രോഗികളായി എത്തുന്ന പലരും അവശനിലയിലെന്ന് ആരോഗ്യമന്ത്രി
  • ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥിനികളെ കര്‍ണാടകയില്‍ നിന്ന് നാട്ടിലെത്തിച്ച് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്
  • ഇന്ത്യയില്‍ 24 മണിക്കൂറില്‍ 7000 ത്തിലധികം കോവിഡ് കേസുകള്‍; 175 മരണം
  • നാട്ടിലെത്തിയ പ്രവാസി കോവിഡ് ബാധിച്ചു കോട്ടയത്ത് മരിച്ചു
  • സംസ്ഥാനത്ത് ഇന്ന് 84 കോവിഡ് കേസുകള്‍: 31 പേര്‍ വിദേശത്തു നിന്ന് മടങ്ങിയെത്തിയവര്‍, ഒരു മരണം കൂടി
  • ഇംഗ്ലണ്ടിലടക്കം കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് പിജെ ജോസഫ്
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway