സിനിമ

ലോക്ഡൗണ്‍ കാലത്ത് മഹാഭാരതം ടിവിയില്‍ തകര്‍ക്കുമ്പോള്‍ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടി 'ദേവേന്ദ്രന്‍ '

ബി.ആര്‍. ചോപ്രയുടെ 'മഹാഭാരതം' ദൂരദര്‍ശന്റെ പ്രതാപ കാലത്തു മെഗാ ഹിറ്റായ പരമ്പരയാണ്. ഈ ലോക്ഡൗണ്‍ കാലത്ത് രണ്ടാം വരവിലും പരമ്പര വന്‍ ഹിറ്റായിരുന്നു. ഈ പരമ്പരയില്‍ ദേവേന്ദ്രനായി വേഷമണിഞ്ഞ സതീഷ് കൗള്‍ എന്ന നടനെ ആരും തന്നെ മറക്കാനിടയില്ല. അന്ന് വളരെ മികച്ച രീതിയില്‍ ജീവിച്ച കൗളിന്റെ ഇന്നത്തെ ജീവിതം ഏറെ ദുരിതത്തിലാണ്. ഒരു കാലത്ത് പഞ്ചാബി സിനിമയിലും ടെലിവിഷനിലും നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം.

'പഞ്ചാബി സിനിമയിലെ അമിതാഭ് ബച്ചന്‍ 'എന്നായിരുന്നു ഇദ്ദേഹത്തെ വിളിച്ചിരുന്നത്. നേരത്തെ വിവാഹമോചനം നേടിയ ഭാര്യ മകനോടൊപ്പം യു.എസ്. എയിലാണ് ഇപ്പോള്‍ താമസം. 2011ല്‍ പഞ്ചാബില്‍ നിന്ന് മുംബൈയിലേയ്ക്ക് ചേക്കേറിയ കൗള്‍ ഒരു അഭിനയപാഠശാല ആരംഭിച്ചു. അവിടെ മുതലാണ് ജീവിതത്തില്‍ പരാജയങ്ങള്‍ തുടങ്ങിയത്. സമ്പാദിച്ച പണമത്രയും സ്‌കൂളിനുവേണ്ടി നഷ്ടപ്പെടുത്തി. ഇതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിലായി.

തുടര്‍ന്ന് പാട്യാലയിലെ ഒരു കോളജില്‍ ജോലി ചെയ്തു. അഞ്ച് വര്‍ഷം മുന്‍പ് ഒരു അപകടത്തില്‍പ്പെട്ട് ഇടുപ്പെല്ല് തകര്‍ന്ന് കിടപ്പിലായതോടെ ഈ ജോലിയും അതില്‍ നിന്നുള്ള വരുമാനവും നിലച്ചു. രണ്ട് വര്‍ഷം മുന്‍പ് വരെ സര്‍വകലാശാലയില്‍ നിന്നുള്ള പെന്‍ഷന്‍ ലഭിച്ചിരുന്നു. പിന്നീട് അതും കിട്ടാതായി. എഴുപത്തിമൂന്നുകാരനായ സതീഷ് കൗള്‍ അടുത്ത കാലം വരെ ലുധിയാനയിലെ ഒരു വൃദ്ധസദനത്തിലായിരുന്നു താമസം. സത്യദേവി എന്ന സ്ത്രീയുടെ സഹായത്തോടെ ഒരു കൊച്ചുവാടക വീട്ടിലേക്ക് താമസം മാറിയ സതീഷിന് ലോക്ക്ഡൗണ്‍ ആയതോടെ ഭക്ഷണത്തിനോ മരുന്നിനോ വകയില്ലാതായി.

പ'ഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായം കൊണ്ടാണ് ഇതുവരെ പിടിച്ചുനിന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആ പണവും തീര്‍ന്നു. ഇതിനിടെ ലോക്ഡൗണ്‍ കൂടി വന്നതോടെ ജീവിതം ശരിക്കും പ്രതിസന്ധിയിലായി. ആളുകള്‍ എന്നെ മറന്നിട്ടില്ലെങ്കില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുക്കമാണെ'ന്ന് സതീഷ് കൗള്‍ പറഞ്ഞു.

 • ചിത്രീകരണം പാതിവഴിയില്‍ , താരങ്ങള്‍ പ്രതിഫലം വെട്ടികുറക്കണമെന്ന് മണിരത്‌നം
 • വിവാഹമൊക്കെ പഴഞ്ചന്‍ ; മൂന്നു വയസുള്ള കുഞ്ഞിന്റെ അമ്മയായ ഞാന്‍ അവിവാഹിത ! വെളിപ്പെടുത്തലുമായി നടി
 • വേശ്യയെന്ന് വിളിച്ച് ആക്ഷേപിച്ച ഭര്‍തൃസഹോദരനെ വിറകെടുത്ത് തലങ്ങും വിലങ്ങും അടിച്ച് ജീവശ്ചവമാക്കിയെന്ന് ഭാഗ്യലക്ഷ്മി
 • പൃഥ്വിരാജ് ഇനി ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍
 • എപ്പോഴും അച്ഛനോ അമ്മയോ കൂടെയുണ്ടാകും, അവരാണെന്റെ സംരക്ഷണ കവചം- നമിത പ്രമോദ്
 • സംവിധായകന്‍ ഗുരുദക്ഷിണയായി ചോദിച്ചത് ശരീരം! മുത്തച്ഛന്റെ പ്രായമുള്ള നിര്‍മാതാവും അപമാനിച്ചു- വെളിപ്പെടുത്തലുമായി നടി കസ്തൂരി
 • സിനിമാ-സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് അക്ഷയ് കുമാറിന്റെ 45 ലക്ഷത്തിന്റെ കൈത്താങ്ങ്
 • ബോഡി ഷെയ്മിംഗ് ട്രോളുകള്‍ക്കെതിരെ അഭിരാമി സുരേഷ്
 • ഞാന്‍ റൊമാന്റിക് റോളുകള്‍ ചെയ്യാതിരുന്നാല്‍ താന്‍ തെറ്റിദ്ധരിക്കപ്പെടുമോയെന്ന സംശയം ഫഹദിനുണ്ടായിരുന്നെന്നു നസ്രിയ
 • താന്‍ സന്തോഷവതിയാണ്, ഡോണിന്റെ രണ്ടാം വിവാഹത്തില്‍ പ്രതികരണവുമായി മേഘ്‌ന
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway