വിദേശം

മിഷിഗണില്‍ കനത്ത മഴയില്‍ ഡാം തകര്‍ന്നു; വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പൈലറ്റ്കനത്ത മഴയെ തുടര്‍ന്ന് അമേരിക്കയിലെ മിഷിഗണില്‍ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ഉള്ള വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പൈലറ്റ്. തടാകത്തില്‍നിന്ന് വെള്ളം ഒഴുകുന്നതിന്റെ ആകാശദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് ടിറ്റബാവസ്സി നദിയോട് ചേര്‍ന്ന ഈഡന്‍വില്ലെ ഡാം ചൊവ്വാഴ്ച വൈകുന്നേരമാണ് തകര്‍ന്നത്. മിഷിഗണിലെ രണ്ട് ഡാം അപകടങ്ങളില്‍ ഒന്നായിരുന്നു ഇത്. ഡാമുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് മിഷിഗണിലെ മിഡ്‌ലാന്റില്‍ ചില ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ഈഡന്‍വില്ലെ ഡാം തകര്‍ന്ന് വെള്ളം കുതിച്ച് പായുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചെറുവിമാനങ്ങള്‍ പറത്തുന്ന പൈലറ്റായ റയാന്‍ കലേറ്റൊ എന്നയാളാണ്. ഭ്രാന്തമായ വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ ഇദ്ദേഹം തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ 10 ലക്ഷത്തിനി മുകളില്‍ ആളുകളാണ് വീഡിയോ കണ്ടത്. അതേസമയം, നദിയിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കുന്നത്.

 • ജോര്‍ജ് ഫ്ളോയിഡിനെ കാല്‍മുട്ടിനാല്‍ കഴുത്തുഞെരിച്ചു കൊന്ന വെള്ളക്കാരന്‍ പൊലീസ് അറസ്റ്റില്‍
 • അവസാന രോഗിയും ആശുപത്രിവിട്ടു; ന്യൂസിലന്‍ഡ് ലോകത്തോട് പറയുന്നത്
 • ലൈവ് പരിപാടിക്കിടെ ഭൂമികുലുക്കം, പതറാതെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
 • പാകിസ്ഥാനില്‍ തകര്‍ന്നു വീണത് ചൈന 'പാട്ട വിലക്ക്' വിറ്റ പഴയ വിമാനം
 • 107 പേരുമായി പാക് യാത്രാവിമാനം ലാന്റിങ്ങിനു തൊട്ടുമുമ്പ് കറാച്ചിയില്‍ തകര്‍ന്നു വീണു
 • കോവിഡിന്റെ ഉറവിടം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയും യുകെയുമടക്കം 62 രാജ്യങ്ങള്‍
 • എമിറേറ്റ്സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; 21 മുതല്‍ ലണ്ടനില്‍ നിന്നും സര്‍വീസ്
 • കോവിഡ് കുതിച്ചു കയറുന്നു; ബ്രസീലില്‍ ഒരു മാസത്തിനിടെ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവച്ചു
 • കൊറോണ എച്ച്‌ഐവി പോലെ; തുടച്ചുനീക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന
 • പുരകത്തുമ്പോള്‍ ചൈനയുടെ വാഴവെട്ട്‌! ദക്ഷിണ ചൈനാക്കടലില്‍ സൈനിക നീക്കം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway